News
ഗായകൻ ഷെയിൽ സാഗർ അന്തരിച്ചു; മരണ കാരണം!
ഗായകൻ ഷെയിൽ സാഗർ അന്തരിച്ചു; മരണ കാരണം!
ഗായകൻ ഷെയിൽ സാഗർ അന്തരിച്ചു. 22 വയസ്സായിരുന്നു. സുഹൃത്തുക്കളാണ് സോഷ്യൽമീഡിയയിലൂടെ മരണവാർത്ത പുറത്തുവിട്ടിരിക്കുന്നത്. മരണകാരണം ഇനിയും പുറത്തുവന്നിട്ടില്ല.
ഇന്ന് ഒരു ദു:ഖകരമായ ദിവസമാണ്… ആദ്യം കെ കെയും പിന്നെ എന്റെ പ്രിയപ്പെട്ട പാട്ടുകാരൻ, മികച്ച ഗാനങ്ങളുടെ അവതരണത്തിലൂടെ ഞങ്ങളെ വിസ്മയിപ്പിച്ച സുന്ദരനായ വളർന്നുവരുന്ന സംഗീതജ്ഞനും…നിങ്ങൾ സമാധാനത്തോടെ വിശ്രമിക്കൂ, എന്നാണ് ഷെയിലിന്റെ മരണവാർത്ത പങ്കുവെച്ച് സുഹൃത്ത് സോഷ്യൽമീഡിയയിൽ കുറിച്ചിരിക്കുന്നത്.
ഡൽഹിയിലെ സംഗീത പരിപാടികളിലെല്ലാം സജീവ സാന്നിധ്യമായിരുന്നു ഷെയിൽ സാഗർ.
പാട്ടു പാടുന്നതോടൊപ്പം ഉപകരണ സംഗീതത്തിലും ഷെയിൽ വിദഗ്ധനായിരുന്നു. സാക്സോഫോൺ, പിയാനോ, ഗിത്താർ തുടങ്ങിയ സംഗീതോപകരണങ്ങളുടെ വാദനത്തിലും അഗ്രഗണ്യനായിരുന്നു ഷെയിൽ. ഇഫ് ഐ ട്രേഡ് എന്ന ആൽബം ഗാനത്തിലൂടെയും ഷെയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിഫോർ ഇറ്റ് ഗോസ്, സ്റ്റിൽ തുടങ്ങിയ മ്യൂസിക് ആൽബങ്ങളും പുറത്തിറക്കിയിട്ടുണ്ട്.
