Connect with us

അതിശക്തനായ പ്രതിയും അതിശക്തരായ വക്കീലന്‍മാരുമാണ്…. നടിയ്ക്ക് നീതി കിട്ടാന്‍ കുറച്ച് ബുദ്ധിമുട്ടുണ്ട്, വിജയം നേടാൻ പ്രതിഭാഗം ചെയ്യുന്നത്, എല്ലാം തീരുകയാണോ?

News

അതിശക്തനായ പ്രതിയും അതിശക്തരായ വക്കീലന്‍മാരുമാണ്…. നടിയ്ക്ക് നീതി കിട്ടാന്‍ കുറച്ച് ബുദ്ധിമുട്ടുണ്ട്, വിജയം നേടാൻ പ്രതിഭാഗം ചെയ്യുന്നത്, എല്ലാം തീരുകയാണോ?

അതിശക്തനായ പ്രതിയും അതിശക്തരായ വക്കീലന്‍മാരുമാണ്…. നടിയ്ക്ക് നീതി കിട്ടാന്‍ കുറച്ച് ബുദ്ധിമുട്ടുണ്ട്, വിജയം നേടാൻ പ്രതിഭാഗം ചെയ്യുന്നത്, എല്ലാം തീരുകയാണോ?

നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണ സമയപരിധി നീട്ടണോ വേണ്ടയോ എന്ന കാര്യത്തില്‍ പ്രതിക്ക് എന്താണ് കാര്യമമെന്നാണ് താന്‍ ആലോചിക്കുന്നതെന്ന് മുന്‍ എസ് പി ജോർജ് ജോസഫ്.

ഈ കേസിന്റെ കാര്യം തുടക്കം മുതല്‍ ഇന്നുവരെ നോക്കുമ്പോള്‍ വിചാരണക്കോടതയില്‍ എന്തോ ഒരു കടുപ്പം പിടിക്കുകയാണ്. അതോടൊപ്പം തന്നെ ഹൈക്കോടതിയിലെ ചില ബെഞ്ചുകളിലും കടുംപിടുത്തം ഉണ്ട്. ഇത് എന്തിനാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല. അതിജിവീതയ്ക്ക് സത്യസന്ധമായ ഒരു അന്വേഷണവും വിചാരണയുമാണ് നടക്കേണ്ടതെന്നും ജോർജ് ജോസഫ് ചാനല്‍ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് പ്രതികരിച്ചു

കേസിലെ തെളിവുകള്‍ ശേഖരിക്കുന്നതിന് പൊലീസിനെ കോടതികള്‍ എന്തിനാണ് തടയുന്നത്. ഇതുവരെ നമ്മള്‍ ഇത് എവിടേയും കണ്ടിട്ടില്ല. കേരളത്തിലെ പ്രഭലായ അഭിഭാഷകരാണ് പ്രതിക്ക് വേണ്ടി ഹാജരാവുന്നത്. അവർ പറയുന്നതിന് കോടതി വലിയ പ്രസക്തി കൊടുക്കുന്നു. പക്ഷെ പൊലീസിന് ഈ കേസ് അന്വേഷണം പൂർത്തിയാക്കുനുള്ള അവസരം കോടതി അനുവദിക്കണമെന്നും ജോർജ് ജോസഫ് വ്യക്തമാക്കുന്നു.

ലക്ഷക്കണക്കിന് മെസേജുകളും അതുപോലെ ഓഡിയോ വീഡിയോകളും പൊലീസിന് പരിശോധിച്ച് തീർക്കാനുണ്ട്. കേസിലെ 202 സാക്ഷികെ വിസ്തരിച്ച് കഴിഞ്ഞപ്പോള്‍ 20 പേർ കുറുമാറിയതായി നമുക്ക് അറിയാം. ഈ കേസിന്റെ തുടരന്വേഷണത്തിലാണ് നിരവധി പുതിയ കണ്ടെത്തലുകള്‍ ഉണ്ടായത്. കോടതിയില്‍ നിന്നും ദൃശ്യങ്ങള്‍ പുറത്തേക്ക് പോയതിനുള്ള കൃത്യമായ തെളിവുകള്‍ വന്ന് കഴിഞ്ഞു.

ഇങ്ങനെയാണോ നീതിനിർവ്വഹണം നടത്തേണ്ടത്. പൊലീസിന്റെ ഫെയർ അന്വേഷണത്തിന് എന്തിനാണ് കോടതി തടസ്സം നില്‍ക്കുന്നതെന്നാണ് ഞാന്‍ ചോദിക്കുന്നത്. ഇതുവരേയുള്ള നിരീക്ഷണത്തില്‍ ഫെയർ ആയിട്ടുള്ള ഒരു തീരുമാനം ഹൈക്കോടതിയില്‍ നിന്നും വിചരാണക്കോടതിയില്‍ നിന്നും കിട്ടിയിട്ടില്ല. പൊലീസിന്റെ അന്വേഷണത്തില്‍ കോടതികള്‍ യാതൊരു വിധത്തിലും ഇടപെടാന്‍ പാടില്ല.

വിചാരണക്കോടതി എന്നല്ല, ഹൈക്കോടതിയും സുപ്രീംകോടതിയും കേസ് അന്വേഷണത്തില്‍ ഇടപെടാന്‍ പാടില്ല. പൊലീസ് അന്വേഷണം നടത്തേണ്ടത് സ്വതന്ത്രമായിട്ടാണ്. അതിന്റെ കുറ്റങ്ങളും കുറവുകളുമൊക്കെ കോടതിയില്‍ വിസ്താര സമയത്ത് പറയാം. വേണമെങ്കില്‍ പൊലീസ് ഉദ്യോഗസ്ഥനെ ശിക്ഷിക്കുകയുമാവാം. പക്ഷെ അങ്ങനെയല്ല ഇവിടെ നടക്കുന്നത്. അന്വേഷണത്തിലെ ഒരോ ഘട്ടത്തിലും ഇടപെടല്‍ നടക്കുന്നുണ്ട്.

കോടതിയുടെ സംരക്ഷണം പ്രതിയാണ് നോക്കുന്നതെന്നാണ് ഇന്നലേയും ഇന്നുമൊക്കെ നടന്ന ചില കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഇങ്ങനെയാണെങ്കില്‍ അന്വേഷണം നിർത്തിയിട്ട് പോകുന്നതാണ് നല്ലതെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. സ്വതന്ത്രമായി അന്വേഷിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ എല്ലാവരേയും തൃപ്തിപ്പെടുത്തിക്കൊണ്ട് ഈ കേസിന്റെ അന്വേഷണം നിർത്തിവെക്കണം. അതിനുള്ള പ്രൊവിഷനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

അതിശക്തനായ പ്രതിയും അതിശക്തരായ വക്കീലന്‍മാരുമാണ്. അതുകൊണ്ട് നീതി കിട്ടാന്‍ കുറച്ച് ബുദ്ധിമുണ്ടാണ്. രണ്ട് കോടതികളില്‍ നിന്നും തിരിമറികള്‍ നടത്തിയതായി ആക്ഷേപം വന്നു കഴിഞ്ഞു. അതിനുള്ള തെളിവുകളും വന്ന് കഴിഞ്ഞു. അത് അന്വേഷിക്കുന്നതില്‍ കോടതിക്ക് എന്താണ് തടസ്സം. എല്ലാ തെളിവുകളും കോടതിക്ക് മുമ്പില്‍ വരും അപ്പോള്‍ അവർക്ക് കൃത്യമായി പരിശോധിക്കാമല്ലോയെന്നും ജോർജ് ജോസഫ് ചോദിക്കുന്നു.

Continue Reading
You may also like...

More in News

Trending

Recent

To Top