ബലാത്സംഗക്കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെ പൊലീസ് ഇന്നും ചോദ്യം ചെയ്യും. ഇന്ന് രാവിലെ ഒമ്പത് മണിയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാവാൻ പോലീസ് നിർദ്ദേശം നൽകി. തേവര പോലീസ് സ്റ്റേഷനിലാണ് ഹാജരാവേണ്ടത്.
ഒരുമാസത്തോളം ഒളിവിൽ പോയതിനു ശേഷം കഴിഞ്ഞദിവസം കൊച്ചിയിൽ തിരിച്ചെത്തിയ വിജയ് ബാബുവിനെ ഒന്പതു മണിക്കൂറോളമാണ് ചോദ്യം ചെയ്തത്.
കൊച്ചി ഡിസിപിയുടെ സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ വിജയ് ബാബു തന്റെ നിലപാടിൽ ഉറച്ച് നിന്നു. ഉഭയകക്ഷി സമ്മതത്തോടെയുള്ള ബന്ധത്തിൽ മാത്രമാണ് ഏർപ്പെട്ടിരുന്നതെന്ന വാദം വിജയ് ബാബു പോലീസിന് മുന്നിൽ ആവർത്തിച്ചു. തന്റെ പുതിയ സിനിമയിൽ അവസരം നൽകാത്തതുകൊണ്ടാണ് ഇത്തരം പരാതിയെന്ന് വിജയ് ബാബു ആരോപിച്ചു.
കേസിൽ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും..കേസിൽ വ്യാഴാഴ്ച വരെ വിജയ് ബാബുവിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
39 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് വിജയ് ബാബു കൊച്ചിയിൽ മടങ്ങിയെത്തിയത്. വിമാനമിറങ്ങിയതിന് പിന്നാലെ ക്ഷേത്ര ദർശനം നടത്തിയ ശേഷം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകുകയായിരുന്നു. കോടതി ഇടക്കാല മുൻകൂർജാമ്യം അനുവദിച്ചതോടെയാണ് വിജയ് ബാബു തിരികെയെത്തിയത്.
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജിലേഷ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടൻ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അമ്മയെക്കുറിച്ച്...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സൂപ്പർഹിറ്റ് സംവിധായകൻ അറ്റ്ലിയും അല്ലു അർജുനും ഒന്നിക്കുന്ന സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികൾക്ക് തുടക്കം. ജവാൻ എന്ന ബ്ലോക്ബസ്റ്റർ ബോളിവുഡ് ചിത്രത്തിന്...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമല്ല, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. ഇപ്പോഴിതാ വിവാഹിതനാകുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് നടൻ....