Connect with us

ബാലിശമായ വാദങ്ങള്‍.. ജൂറി അടച്ചിട്ട മുറിയില്‍ ഇരുന്നു ചര്‍ച്ച ചെയ്യുന്നിടത്ത് എനിക്ക് പ്രവേശനം പോലുമില്ല; പ്രതികരണവുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്

News

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ പ്രതികരണവുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്.

വിജയ് ബാബുവിനെതിരെയുള്ള ലൈംഗിക പീഡന പരാതി എന്ന വിഷയം ജൂറിയുടെ മുന്നില്‍ വന്നിട്ടില്ല, അതിനകത്ത് നിര്‍മ്മാതാവിന്റെ പേരില്‍ കേസുണ്ടോ എന്ന് നോക്കിയിട്ടില്ല. അതൊക്കെ ബാലിശമായ വാദങ്ങളാണ്. ജൂറി അടച്ചിട്ട മുറിയില്‍ ഇരുന്നു ചര്‍ച്ച ചെയ്യുന്നിടത്ത് എനിക്ക് പ്രവേശനം പോലുമില്ല. ഹൃദയമാണോ ഹോം ആണോ എന്നത് എന്റെയോ മന്ത്രി സജി ചെറിയന്റെയോ തീരുമാനം അല്ല’, രഞ്ജിത് പറഞ്ഞു.

ഹോമിന് പുരസ്‌കാരങ്ങള്‍ ലഭിക്കാത്തതില്‍ വലിയ വിമര്‍ശനങ്ങളാണ് സിനിമാ പ്രവര്‍ത്തകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും ഉയര്‍ന്നുവരുന്നത്. നിര്‍മ്മാതാവ് വിജയ് ബാബുവിനെതിരായ ബലാത്സംഗ പരാതിയേത്തുടര്‍ന്നാണോ ‘ഹോം’ ഒഴിവാക്കപ്പെട്ടതെന്ന് സോഷ്യല്‍മീഡിയയിലെ പ്രധാന ചോദ്യം

ഹോം സിനിമയെ അവാര്‍ഡില്‍ നിന്നും പൂര്‍ണ്ണമായി അവഗണിച്ചതില്‍ വിഷമമുണ്ടെന്ന് നടന്‍ ഇന്ദ്രന്‍സ് പ്രതികരിച്ചിരുന്നു . ജൂറി ഈ ചിത്രം കണ്ടിട്ടുണ്ടാകില്ല. ജനങ്ങള്‍ക്ക് സിനിമ ഇഷ്ടപ്പെട്ടത് കൊണ്ടാല്ലോ എല്ലാവരും പ്രതിഷേധം രേഖപ്പെടുത്തുന്നത്. എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. അവഗണിച്ചതിനുള്ള കാരണം വിജയബാബുവിന്റെ വിഷയമാണെങ്കില്‍ അതൊരു നല്ല പ്രവണതയല്ല. അങ്ങനെയൊരു കീഴ്വഴക്കം ഉണ്ടാകുന്നത് ശരിയല്ല. വിജയ്ബാബു പ്രതിയാണെന്ന് തെളിഞ്ഞിട്ടില്ല. നാളെ വിജയ്ബാബു നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും ചിത്രം പരിഗണിക്കുമോ എന്നും അദ്ദേഹം ചോദിച്ചിരുന്നു.

More in News

Trending

Recent

To Top