Malayalam
നിങ്ങളുടെ കയ്യിൽ കഥകളും തിരക്കഥകളും ഉണ്ടോ? ക്ഷണിച്ച് അൻവർ റഷീദ്, ചെയ്യേണ്ടത് ഇങ്ങനെ
നിങ്ങളുടെ കയ്യിൽ കഥകളും തിരക്കഥകളും ഉണ്ടോ? ക്ഷണിച്ച് അൻവർ റഷീദ്, ചെയ്യേണ്ടത് ഇങ്ങനെ
Published on
പുതിയ കഥകളും തിരക്കഥകളും ക്ഷണിച്ച് സംവിധായകനും നിര്‍മ്മാതാവുമായ അന്‍വര്‍ റഷീദിന്റെ സ്ഥാപനമായ അന്‍വര്‍ റഷീദ് എന്റര്ടെയ്ന്മെന്റ്. തങ്ങളുടെ ആശയങ്ങള്‍ സംവിധായകരും നിര്‍മാതാക്കളുമായി പങ്കിടുവാനും അവ ചലച്ചിത്രമായി കാണാനും ആഗ്രഹിക്കുന്ന കഥാ തിരക്കഥ എഴുത്തുകാര്‍ക്കുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.
കഥയുടെ ചുരുക്കവും മേല്‍വിലാസവും ഉള്‍പ്പടെ http://[email protected] എന്ന മെയില്‍ ഐഡിയിലേക്ക് അയക്കാനാണ് നിര്‍ദേശം. തെരഞ്ഞെടുക്കപെടുന്നവര്‍ക്ക് നേരിട്ട് കഥ പറയുവാനുള്ള അവസരം ലഭിക്കും. ജൂണ്‍ 10 ആണ് കഥ അയക്കേണ്ട അവസാന തിയതി.
2014ല്‍ ബാംഗ്ലൂര്‍ ഡേയ്സ് ആണ് അന്‍വര്‍ റഷീദ് ആദ്യമായി നിര്‍മ്മിച്ച സിനിമ. തുടര്‍ന്ന് പ്രേമം, പറവ, ട്രാന്‍സ് എന്നീ ചിത്രങ്ങളും അന്‍വര്‍ റഷീദ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ പുറത്തിറങ്ങി.
Continue Reading
You may also like...
Related Topics:Anvar Rasheed
