News
ഒരു ഈച്ച പോലും അറിയാതെ ക്രൈം ബ്രാഞ്ചിന്റെ നീക്കം! ആ സത്യങ്ങൾ ‘അയാൾ’തുറന്നടിച്ചു, ദിലീപുമായുള്ള ബന്ധം എല്ലാം മാറിമറിയുന്നു
ഒരു ഈച്ച പോലും അറിയാതെ ക്രൈം ബ്രാഞ്ചിന്റെ നീക്കം! ആ സത്യങ്ങൾ ‘അയാൾ’തുറന്നടിച്ചു, ദിലീപുമായുള്ള ബന്ധം എല്ലാം മാറിമറിയുന്നു
ദിലീപ് പ്രതിയായ വധഗൂഢാലോചന കേസില്‍ അന്വേഷണം ഇപ്പോൾ ഊർജ്ജിതമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം. ഇപ്പോഴിതാ ഇതിനിടെ അന്വേഷണസംഘം നെയ്യാറ്റിന്‍കര ബിഷപ്പ് വിൻസന്റ് സാമുവലിന്റെ മൊഴിയെടുത്തു. ബാലചന്ദ്രകുമാറിനെ അറിയാമെന്നും എന്നാല്‍ ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്നും ബിഷപ്പ് മൊഴിനല്‍കി. കോട്ടയത്ത് അന്വേഷസംഘത്തിന് മുന്നിലാണ് ബിഷപ്പ് ഹാജരായത്.
നേരത്തെയും കേസുമായി ബന്ധപ്പെട്ട് ബിഷപ്പിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അപ്പോഴെല്ലാം അദ്ദേഹം അത് നിഷേധിച്ചിരുന്നു. മാത്രമല്ല കേസുമായി ബന്ധപ്പെട്ട് ബിഷപ്പിന് യാതൊരു അറിവും ഇല്ലെന്ന് നേരത്തെ പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.. പത്രക്കുറിപ്പില്‍ പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെയാണ്.
ഈ കേസിലെ പ്രതിയുമായോ, സിനിമാനടന് ആരോപണം ഉന്നയിച്ചു എന്ന് പറയുന്ന വ്യക്തിയുമായോ നെയ്യാറ്റിന്‍കര ബിഷപ്പിന് യാതൊരു ബന്ധവുമില്ല. ഒരു സമുദായത്തിന്റെ ആത്മീയ നേതാവ് എന്ന നിലയില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ബിഷപ്പിനെ തെറ്റായ ആരോപണങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുവാന്‍ ശ്രമിക്കുന്നതിലൂടെ തെറ്റായ സന്ദേശമാണ് പൊതുസമൂഹത്തിന് നല്‍കുന്നത്. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അഭ്യൂഹം പരത്താനുദ്ദേശിച്ചുള്ളതും വാസ്തവ വിരുദ്ധമായ വാര്‍ത്തകളുമാണ്. അതിനാല്‍ ബിഷപ്പിനെ ഇത്തരം വിഷയങ്ങളില്‍ വലിച്ചിഴക്കുന്നത് ഒഴിവാക്കണം. ഇങ്ങനെയാണ് പത്രക്കുറിപ്പ് ഉണ്ടായിരുന്നത്.
ബാലചന്ദ്രകുമാറിനേയും ബിഷപ്പിനേയും കരുവാക്കിക്കൊണ്ടുള്ള ആരോപണമാണ് ഉയര്‍ന്നിരുന്നത്. അതായത് നെയ്യാറ്റിന്‍കര ബിഷപ്പ് ഇടപെട്ട ശേഷമാണ് നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യം ലഭിച്ചതെന്നായിരുന്നു ബാലചന്ദ്രകുമാര്‍ പറഞ്ഞത് എന്നാണ് ദിലീപിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നത്. ബിഷപ്പിന് പണം നല്‍കണമെന്ന ആവശ്യം താന്‍ നിരസിച്ചതോടെ തന്നോട് ശത്രുതയായി. ഇതോടെ ജാമ്യം റദ്ദാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും ദിലീപിന്റെ മറുപടി സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. ദിലീപിന്റെ ഈ വാദങ്ങളെ തള്ളി ബാലചന്ദ്രകുമാറും രംഗത്തെത്തിയിരുന്നു.
വിഷയത്തിലേക്ക് ബിഷപ്പിനെ വലിച്ചിഴച്ചത് സാമുദായിക സ്പര്‍ദ്ധ ഉണ്ടാക്കാനാണെന്നും സത്യവാങ്മൂലം പൊലീസ് അന്വേഷിക്കട്ടെയെന്നും ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി. സംവിധായകന് എന്ന നിലയിലാണ് ദിലീപ് തനിക്ക് പണം നല്‍കിയതെന്നും കേസിനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് നെയ്യാറ്റിന്‍കര രൂപത ബിഷപ്പിന് വേണ്ടി പ്രതികരണവുമായി രംഗത്ത് വന്നത്.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ തെളിവ് ഹാജരാക്കാന്‍ വിചാരണക്കോടതി പ്രോസിക്യൂഷന് ഒരവസരംകൂടി അനുവദിച്ചിട്ടുണ്ട്. കൃത്യമായ തെളിവുകള്‍ ഹാജരാക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി വ്യാഴാഴ്ചയും പ്രോസിക്യൂഷനെ വിമര്‍ശിച്ച സ്പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതി ഹര്‍ജി 26-ലേക്കു മാറ്റി. തെളിവുകള്‍ ഹാജരാക്കാനുള്ള അവസാന അവസരമാണിതെന്ന് മുന്നറിയിപ്പും നല്കി.
ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചതിന് കൂടുതല്‍ തെളിവുണ്ടെന്ന വാദത്തില്‍ പ്രോസിക്യൂഷന് ഉറച്ചുനിന്നു. സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനുശേഷം ദിലീപ് ഫോണിലെ തെളിവുകള്‍ നശിപ്പിച്ചതായി പ്രോസിക്യൂഷന് വിചാരണക്കോടതിയെ അറിയിച്ചു.
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിനു ലഭിച്ചെന്ന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ദിലീപും കൂട്ടരും ഫോണുകളിലെ തെളിവുകള്‍ നശിപ്പിച്ചെന്നും ഇതിനായി ദിലീപിന്റെ അഭിഭാഷകര്‍ മുംബൈയിലെ സ്വകാര്യ ഫൊറന്‍സിക് ലാബിലേക്കു പോയെന്നും പ്രോസിക്യൂഷന് വ്യക്തമാക്കിയിരുന്നു.
ഫോണില്‍നിന്ന് വിവരങ്ങള്‍ സാങ്കേതികവിദഗ്ധന്‍ സായ് ശങ്കറിന്റെ സഹായത്തോടെ നശിപ്പിച്ചു. ഫോണുകള്‍ ഹാജരാക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് ദിലീപ് ഫോണിലെ 12 വാട്സാപ്പ് ചാറ്റുകള്‍ നശിപ്പിച്ചശേഷമാണ് ഹാജരാക്കിയതെന്നും ഇതു വീണ്ടെടുത്തെന്നും പ്രോസിക്യൂഷന് വാദിച്ചു.
ഇവയൊക്കെ നടിയെ ആക്രമിച്ച കേസിലെ തെളിവുകളാണെന്ന് എങ്ങനെയാണ് വിലയിരുത്തിയതെന്ന് കോടതി ആരാഞ്ഞു. നടിയെ ആക്രമിച്ച കേസുമായി ഇവയ്ക്കു ബന്ധമുണ്ടെങ്കിലേ തെളിവുകള്‍ നശിപ്പിച്ചുവെന്ന വാദം നിലനില്‍ക്കൂ. ഫോണുകളില്‍നിന്ന് ഏതൊക്കെ രേഖകള്‍ ലഭിച്ചെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഫോണില്‍നിന്നു ശേഖരിച്ച വിവരങ്ങള്‍ വളരെയധികമുണ്ടെന്നും വിശദവിവരങ്ങള്‍ റിപ്പോര്‍ട്ടിന്റെ സോഫ്റ്റ്കോപ്പിയിലുണ്ടെന്നും പ്രോസിക്യൂഷന് മറുപടി നല്കി. ഇതു കാണിക്കണമെന്ന് കോടതി ആവശ്യപ്പെട്ടെങ്കിലും മറ്റൊരു ദിവസമാകാമെന്ന് പ്രോസിക്യൂഷന് വ്യക്തമാക്കി. ഇതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. ആവശ്യപ്പെടുന്ന രേഖകള്‍ ഹാജരാക്കാതെ അടുത്തതവണ ഹാജരാക്കാമെന്ന് ഓരോ തവണയും പറയുന്നു. ഇത്തരത്തില്‍ വാദം അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ല. വോയ്സ് ക്ളിപ്പുകളാണ് പ്രധാന തെളിവുകളെന്നു പറയുന്നു. എന്നാല്‍, ഇവപോലും പൂര്‍ണമായി ഹാജരാക്കുന്നില്ല.
ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍ കൃത്യമായ തെളിവുകള്‍ ഹാജരാക്കണമെന്നും ഇതിനുശേഷമേ വാദം തുടങ്ങൂവെന്നും കോടതി ഓര്‍മപ്പെടുത്തി. തുടര്‍ന്നാണ് ഹര്‍ജി മാറ്റിയത്.
