മലയാളത്തില്‍ ഒരുകാലത്ത് ആക്ഷൻ താരമായി നിറഞ്ഞാടിയിരുന്നു ബാബു ആന്റണി. ആക്ഷൻ രംഗങ്ങള്‍കൊണ്ട് മാത്രം ബാബു ആന്റണിയെ ഹൃദയത്തില്‍ ഏറ്റെടുത്ത ആരാധകരുമുണ്ടായിരുന്നു. നായകനായും വില്ലനായുമെല്ലം മലയാള സിനിമയില്‍ സ്വന്തമായ ഇരിപ്പിടമുറപ്പിച്ചിരുന്നു ബാബു ആന്റണി.
വേറിട്ട ഒട്ടേറെ കഥാപാത്രങ്ങളുമായാണ് ബാബു ആന്റണി വീണ്ടും സജീവമാകുന്നത് . സോഷ്യൽ മീഡിയയിൽ അധികം സജീവമല്ലെങ്കിലും ബാബു ആന്റണി പങ്കുവെയ്ക്കുന്ന ഫോട്ടോകളും അതിനുള്ള കാപ്‌ഷനുകളും എല്ലായിപ്പോഴും വൈറലായി മാറാറുണ്ട്.
ഇപ്പോഴിതാ, അത്തരത്തിൽ രസകരമായ ഒരു പോസ്റ്റ് ആണ് താരം പങ്കിട്ടിരിക്കുന്നത്. മൂന്ന് കുരങ്ങുകൾക്കൊപ്പം നിൽക്കുന്ന ഫോട്ടോ പങ്കുവച്ച ശേഷം , അതിലെ നാലാമത്തെ കുരങ്ങിനെ കണ്ടെത്തി എന്നാണ് കാപ്‌ഷൻ ആയി ബാബു ആന്റണി കുറിച്ചത്. അതായത് ഫോട്ടോയിലെ നാലാമത്തെ കുരങ്ങൻ സ്വാഭാവികമായും ബാബു ആന്റണി ആയിരിക്കും.
സെൽഫ് ട്രോള് പോസ്റ്റിനു താഴെ വന്ന ഒരു കമെന്റിനു ബാബു ആന്റണി നൽകിയ മറുപടിയും ഇപ്പോൾ വൈറലാകുകയാണ്.
“Very nice , ലാലേട്ടന്റെ പിറന്നാൾ ആണ് ഒന്നു പോസ്റ്റ് ഇടത്തില്ലേ..??” എന്ന കമെന്റിനാണ് ബാബു ആന്റണിയുടെ പ്രതികരണം. എന്റെ ബർത്ത് ഡേയ്ക്ക് ഇട്ടു കണ്ടിട്ടില്ല ആരും… എന്നായിരുന്നു ആ മറുപടി. നിരവധി പേരാണ് താരത്തിന്റെ മറുപടിയെ സപ്പോർട്ട് ചെയ്തു രംഗത്തു വരുന്നത്.
മലയാളികള്‍ക്കേറെ പ്രിയങ്കരനായ നടനാണ് കുഞ്ചാക്കോ ബോബന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ഇടയ്ക്കിടെ വാര്‍ത്തകള്‍ ഉണ്ടാകാറുണ്ടെങ്കിലും നടന് ഇതിനോടൊന്നും പ്രതികരിക്കാറില്ല. ഇപ്പോഴിതാ...