featured
‘വരയൻ’ ഇന്ന് തിയേറ്ററുകളിലേക്ക്
‘വരയൻ’ ഇന്ന് തിയേറ്ററുകളിലേക്ക്
സിജു വിൽസനെ നായകനാക്കി നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന വരയൻ ഇന്ന് തിയേറ്ററുകളിലേക്ക്. യഥാര്‍ത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഫാദര്‍ എബി കപ്പൂച്ചിനെയാണ് സിജു വില്‍സണ്‍ അവതരിപ്പിച്ചിരിക്കുന്നത്. പുരോഹിതന്റെ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഫാദര്‍ ഡാനി കപ്പൂച്ചിനാണ്.‘പുഞ്ചിരിക്ക് പിന്നിലെ ഭീകരത’ എന്ന ടാഗ്ലൈനിലാണ് ചിത്രം പുറത്തിറങ്ങുന്നത്.
ലിയോണ ലിഷോയ് ആണ് നായിക.മണിയൻപിള്ള രാജു,ജോയ് മാത്യു, വിജയരാഘവൻ,ബിന്ദു പണിക്കർ,ജയശങ്കർ, ജൂഡ് ആന്റണി ജോസഫ്, ഡാവിഞ്ചി,അരിസ്റ്റോ സുരേഷ്,ബൈജു എഴുപുന്ന,അംബിക മോഹൻ,രാജേഷ് അമ്പലപ്പുഴ,ശ്രീലക്ഷ്മി, ഹരിപ്രശാന്ത്,സുന്ദർ പാണ്ഡ്യൻ എന്നിവരാണ് മറ്റു താരങ്ങൾ. ബെൽജിയൻ മലിനോയ്സ് ഇനത്തിൽപ്പെട്ട നാസ് എന്ന നായ ടൈഗർ എന്ന മുഴുനീള കഥാപാത്രമായി പ്രത്യക്ഷപ്പെടുന്നു.
വരയനിൽ ‘ഫാദർ എബി കപ്പൂച്ചിൻ’ എന്ന പുരോഹിതനായി വേഷമിട്ടതിന്റെ ത്രില്ലിലാണ് സിജു വിത്സൺ. ‘ഫാദർ എബി കപ്പൂച്ചിൻ ഒരു ചെമ്മരി ആട്ടിൻ കുട്ടിയാണ്, ക്യൂട്ടാണ്. നാട്ടുകാർക്ക് പ്രിയപ്പെട്ടവനാണ്. പന്ത് കളിക്കാനും ചീട്ടുകളിക്കാനുമൊക്കെ കൂടുന്ന ഒരു പുരോഹിതനാണ്. പ്രേക്ഷകർക്ക് ഇഷ്ടമാവും എബിച്ചനെ. അങ്ങനാണ് പുള്ളി. എന്നാൽ ആളത്ര മിണ്ടാപൂച്ചയൊന്നുമല്ല ഇടി കൊടുക്കേണ്ടിടത്ത് വെടിക്കെട്ട് നടത്താനും എബിച്ചനറിയാം’- വരയനിലെ ഫാദർ എബി കപ്പൂച്ചിനെ കുറിച്ച് ചോദിച്ചപ്പോൾ കഥാപാത്രത്തെ അവതരിപ്പിച്ച സിജു വിൽസൺ പറഞ്ഞ വാക്കുകളാണിത്.
ഛായാഗ്രഹണം രജീഷ് രാമൻ. എഡിറ്റിംങ് ജോൺകുട്ടി. സംഗീതം പ്രകാശ് അലക്‌സ്. ഗാനരചന ബി.കെ. ഹരിനാരായണൻ. സൗണ്ട് ഡിസൈൻ വിഘ്‌നേഷ്, കിഷൻ & രജീഷ്. സൗണ്ട് മിക്‌സ് വിപിൻ നായർ. പ്രോജക്റ്റ് ഡിസൈൻ ജോജി ജോസഫ്. ആർട്ട് നാഥൻ മണ്ണൂർ. കോസ്റ്റ്യൂം സമീറ സനീഷ്. മേക്കപ്പ് സിനൂപ് ആർ. പ്രൊഡക്ഷൻ കൺട്രോളർ ബിനു മുരളി. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ കൃഷ്ണ കുമാർ. സംഘട്ടനം ആൽവിൻ അലക്‌സ്. കൊറിയോഗ്രഫി സി പ്രസന്ന സുജിത്ത്. ചാനൽ പ്രമോഷൻ മഞ്ജു ഗോപിനാഥ്. പി.ആർ.ഒ ദിനേശ് എ.സ്. ഡിജിറ്റൽ മാർക്കറ്റിംഗ് എം.ആർ പ്രൊഫഷണൽ.