Connect with us

സിജുവിന്റെ കൂടെയുള്ള ആദ്യ ചിത്രം, കെമസ്ട്രി അടിപൊളി, വരയൻ തിരഞ്ഞെടുത്തതിന് പിന്നിലെ കാരണം ഇതാണ്! സിനിമ നാളെ ഇറങ്ങുന്നതിന്റെ ത്രില്ലിൽ ലിയോണ…. കഥാപാത്രത്തെക്കുറിച്ച് ആദ്യമായി മനസ്സ് തുറക്കുന്നു

featured

സിജുവിന്റെ കൂടെയുള്ള ആദ്യ ചിത്രം, കെമസ്ട്രി അടിപൊളി, വരയൻ തിരഞ്ഞെടുത്തതിന് പിന്നിലെ കാരണം ഇതാണ്! സിനിമ നാളെ ഇറങ്ങുന്നതിന്റെ ത്രില്ലിൽ ലിയോണ…. കഥാപാത്രത്തെക്കുറിച്ച് ആദ്യമായി മനസ്സ് തുറക്കുന്നു

സിജുവിന്റെ കൂടെയുള്ള ആദ്യ ചിത്രം, കെമസ്ട്രി അടിപൊളി, വരയൻ തിരഞ്ഞെടുത്തതിന് പിന്നിലെ കാരണം ഇതാണ്! സിനിമ നാളെ ഇറങ്ങുന്നതിന്റെ ത്രില്ലിൽ ലിയോണ…. കഥാപാത്രത്തെക്കുറിച്ച് ആദ്യമായി മനസ്സ് തുറക്കുന്നു

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് സിജു വിത്സനെ നായകനാക്കി ജിജോ ജോസഫ് സംവിധാനം ചെയ്ത വരയൻ നാളെ തീയറ്ററുകളിൽ റിലീസിനെത്തുകയാണ്. ലിയോണ ലിഷോയിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. സിനിമ നാളെ പുറത്തിറങ്ങുന്നതിന് ത്രില്ലിലാണ് ലിയോണ. ചിത്രത്തിലെ നായികാ കഥാപാത്രത്തെകുറിച്ച് ആദ്യമായി മനസ്സ് തുറക്കുകയാണ് നടി ഇപ്പോൾ.

ജിജോ ചേട്ടനാണ് ഈ കഥാപാത്രം ചെയ്യാനായി എന്നെ വിളിക്കുന്നത്. ‘ഇഷ്ക്’, ‘അന്വേക്ഷണം’, ‘അതിരൻ’ ഇതെല്ലാം ചെയ്തിട്ട് കമ്മിറ്റ് ചെയ്ത ചിത്രമാണ് ‘വരയൻ’.

ഈ ചിത്രങ്ങളിലെല്ലാം കുറച്ചധികം സീരിയസായ കഥാപാത്രമായിരുന്നു എന്റേത്. എന്നാൽ ‘വരയൻ’ ലെ അങ്ങനെ ആയിരുന്നില്ല. ഇവയിൽ നിന്നെല്ലാം തികച്ചും വേറിട്ട് നിൽക്കുന്ന ഒന്നായിരുന്നു. അങ്ങനെയൊന്ന് ഞാനിതുവരെ ചെയ്തിട്ടില്ല. അത് എനിക്ക് ഇന്ററസ്റ്റിംങായി തോന്നി. എനിക്ക് എന്തെങ്കിലുമൊക്കെ വ്യത്യസ്ഥമായി ചെയ്യണമെന്നുണ്ടായിരുന്നു. അത് കാരണമാണ് ‘വരയൻ’ തിരഞ്ഞെടുത്തത്. സത്യം സിനിമാസ് പ്രൊഡ്യൂസ് ചെയ്യുന്ന ആദ്യ ചിത്രം, സിജുവിന്റെ കൂടെയുള്ള ആദ്യ ചിത്രം, ഇതെല്ലാം എനിക്ക് പുതുമയുള്ളതായിരുന്നു. പിന്നെ ഒരു ഡ്യൂയറ്റ് സോങ്ങുണ്ട്, ഞാൻ ഇതിനു മുന്നെ ചെയ്യാത്തൊരു കാര്യമാണത്. അതൊന്ന് ചെയ്തു നോക്കണമെന്നുണ്ടായിരുന്നുവെന്ന് നടി പറഞ്ഞു.

കഥാപാത്രത്തെ കുറിച്ച് ചോദിച്ചപ്പോൾ താരം പറഞ്ഞതിങ്ങനെയായിരുന്നു..

ഡേയ്സി എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. ഡേയ്സി ഭയങ്കര ബോൾഡായിട്ടുള്ള യങ്ങർ ആൻഡ് ക്യൂട്ടായ ഒരാളാണ്. അതോടൊപ്പം കുറച്ച് കുരുത്തക്കേടും അഹങ്കാരവുമൊക്കെ അവൾക്കുണ്ട്. ആ നാട്ടിലെ ഏറ്റവും വലിയ പ്രമാണിയുടെ മകളാണ്. കാശുള്ളവന്റെ മോളെന്നുള്ള അഹങ്കാരം നല്ലപോലെ അവൾക്കുണ്ട്. ബുള്ളറ്റാണ് ഓടിക്ക, പിന്നെ പള്ളിലച്ഛനെ വളക്കാനുള്ള വൻ ശ്രമത്തിലാണ്, അങ്ങനെയൊക്കെയാണവൾ. സിജുവിനോടൊപ്പമുള്ള കെമസ്ട്രി അടിപൊളി ആയിരുന്നു. ആലപ്പുഴ അയലന്റിലായിരുന്നു ഷൂട്ട്. എല്ലാ ദിവസവും ബോട്ടിൽ കയറി ഒന്നര മണിക്കൂർ യാത്ര ചെയ്തിട്ടാണ് തുരുത്തിലേക്കെത്തുന്നത്. തുരുത്തിലെത്തി കഴിഞ്ഞാൽ സെറ്റിലെ ആളുകൾ മാത്രമൊള്ളൂ. ഷൂട്ട് കഴിഞ്ഞാൽ ഞങ്ങൾ ഭക്ഷണം കഴിക്കാൻ പുറത്തുപോവും. ഞങ്ങൾ രണ്ടുപേരും ഫുഡീസായതുകൊണ്ട് നല്ല കോമ്പിനേഷൻ ആയിരുന്നു. ഷൂട്ട് കഴിഞ്ഞാൽ പുറത്ത് ഫുഡ് കഴിക്കാൻ പോവലായിരുന്നു ഞങ്ങളുടെ മെയിൻ പരിപാടിയെന്നും ലിയോണ പപറഞ്ഞു

‘വരയൻ’ ഫാമിലി എന്റർടെയ്ൻമെന്റ് കൊമേർഷ്യൽ മൂവിയാണ്. പ്രേക്ഷകരെ പൂർണ്ണമായും തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സത്യം സിനിമാസിന്റെ ബാനറിൽ, എ. ജി. പ്രേമചന്ദ്രൻ നിർമ്മിക്കുന്ന ഈ കുടുംബചിത്രം ‌ഹാസ്യത്തിനും ആക്ഷൻ രംഗങ്ങൾക്കും പ്രാധാന്യം നൽകുന്നു.

മണിയൻപിള്ള രാജു, ജോയ് മാത്യു, വിജയരാഘവൻ, ബിന്ദു പണിക്കർ, ജയശങ്കർ, സംവിധായകൻ ജൂഡ്‌ ആന്റണി ജോസഫ്‌, ഡാവിഞ്ചി, അരിസ്റ്റോ സുരേഷ് എന്നിവരാണ് മറ്റ് താരങ്ങൾ. ഇവർക്ക് പുറമെ ഒട്ടനവധി പുതുമുഖങ്ങളും അണിനിരക്കുന്നു. സിജു വിൽസനോടൊപ്പം ബെൽജിയൻ മലിനോയ്സ്‌ ഇനത്തിൽപ്പെട്ട‌ നാസ്‌ എന്ന നായ‌ ടൈഗർ എന്ന മുഴുനീള കഥാപാത്രമായി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്‌. ‘ചിത്രത്തിന്റെ ട്രെയിലർ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു.

തിരക്കഥ-ഫാദർ ഡാനി കപ്പൂച്ചിൻ, ഛായാഗ്രഹണം-രജീഷ് രാമൻ, ചിത്രസംയോജനം- ജോൺകുട്ടി, പ്രോജക്റ്റ് ഡിസൈൻ-ജോജി ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ-ബിനു മുരളി, ആർട്ട്-നാഥൻ മണ്ണൂർ, വസ്ത്രാലങ്കാരം-സമീറ സനീഷ്, സംഘട്ടനം- ആൽവിൻ അലക്സ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-കൃഷ്ണ കുമാർ,മേക്കപ്പ്-സിനൂപ് രാജ്‌, സൗണ്ട് ഡിസൈൻ- വിഘ്നേഷ്, കിഷൻ & രജീഷ്, സൗണ്ട് മിക്സ്- വിപിൻ നായർ, കൊറിയോഗ്രഫി-സി പ്രസന്ന സുജിത്ത്. പി ആർ ഒ-എ എസ് ദിനേശ്.

More in featured

Trending

Recent

To Top