News
ഇന്ന് അതി നിർണ്ണായകം, നിമിഷങ്ങൾക്കകം അത് സംഭവിക്കും! കോടതിയിലേക്ക് ആ തെളിവുകളുമായി ഇരച്ചെത്തും! ചറ പറ അറസ്റ്റിലേക്കോ?
ഇന്ന് അതി നിർണ്ണായകം, നിമിഷങ്ങൾക്കകം അത് സംഭവിക്കും! കോടതിയിലേക്ക് ആ തെളിവുകളുമായി ഇരച്ചെത്തും! ചറ പറ അറസ്റ്റിലേക്കോ?
ഇന്ന് നിർണ്ണായക ദിനം… ചങ്കിടിച്ച് ജനപ്രിയ നായകൻ. നടിയെ ആക്രമിച്ച കേസില്‍ ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ്റെ അപേക്ഷ വിചാരണക്കോടതി ഇന്ന് പരിഗണിക്കും. ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്‍റെ കൂടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കും. വിപിന്‍ ലാല്‍,ജിന്‍സണ്‍,സാഗര്‍ വിന്‍സന്‍റ്,ശരത് ബാബു,സുനീര്‍,ഡോ.ഹൈദരലി,ദാസന്‍ എന്നീ സാക്ഷികളെ ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷൻ്റെ ആരോപണം
കേസ് ഡയറി അടക്കമുള്ള ദിലീപിനെതിരെയുള്ള തെളിവുകൾ ഇന്ന് അന്വേഷണ സംഘം കോടതിയിൽ സമർപ്പിക്കും. പ്രോസിക്യൂഷൻ വാദം കഴിഞ്ഞ ദിവസം പൂർത്തിയാങ്കിലും കേസുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കത്തതിനാൽ ഇന്നും പ്രോസിക്യൂഷൻ വാദമായിരിക്കും ആദ്യം. പ്രോസിക്യൂഷൻ വാദങ്ങളും തെളിവുകളും പുതിയതല്ലെന്നും മുൻപ് ഉണ്ടായിരുന്നത് മാത്രമെന്നും പ്രതിഭാഗം ഇന്ന് മറുവാദം ഉന്നയിക്കും.
കേസിലെ ചില തെളിവുകൾ പോലും കെട്ടിച്ചമച്ചതാണെന്ന് നേരത്തെ ദിലീപ് കോടതിയിൽ പറഞ്ഞിരുന്നു. രഹസ്യരേഖകൾ കോടതിയിൽ നിന്ന് ചോർന്ന പ്രോസിക്യൂഷൻ ആരോപണത്തിൽ എന്ത് നടപടി സ്വീകരിച്ചുവെന്നുo പ്രോസിക്യൂഷന് കോടതിയെ അറിയിക്കേണ്ടി വരും.
പ്രതികൾ തെളിവ് നശിപ്പിച്ചതായി കേസിന്റെ തുടരന്വേഷണത്തിൽ കണ്ടെത്തിയെന്ന് അന്വേഷണ സംഘം കോടതിയെ അറിയിക്കും. സാക്ഷികളെ സ്വാധീനിച്ചെന്നാണ് പ്രോസിക്യൂഷന്‍ ആക്ഷേപം.
2017ല്‍ മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞ ശേഷം ദിലീപിന് ജാമ്യം അനുവദിച്ചത് ഹൈക്കോടതിയാണ്. സാക്ഷികളെ സ്വാധീനിക്കരുത്, കേസ് അന്വേഷണത്തില്‍ ഇടപെടരുത്, കേസിനെ ബാധിക്കുന്ന മറ്റൊരു രീതിയിലും പ്രവര്‍ത്തിക്കരുത് തുടങ്ങിയ നിബന്ധനകള്‍ പ്രകാരമായിരുന്നു ജാമ്യം. എന്നാല്‍ ഈ വ്യവസ്ഥ ദിലീപ് ലംഘിച്ചുവെന്നാണ് അന്വേഷണ സംഘം പറയുന്നത്.
ജാമ്യ വ്യവസ്ഥ ദിലീപ് ലംഘിച്ചതിന് തെളിവ് എവിടെ എന്നാണ് വിചാരണ കോടതിയുടെ ചോദ്യം. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലെ വാദങ്ങള്‍ ബോധ്യപ്പെടുത്തേണ്ട ബാധ്യത പ്രോസിക്യൂഷനുണ്ട്. തെളിവായി രേഖകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കൂ എന്നും കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. അതുകൊണ്ടുതന്നെ ഇന്ന് തെളിവുകളുമായിട്ടാണ് പ്രോസിക്യൂഷന്‍ ഹാജരാകുക എന്നാണ് സൂചന.
ദിലീപിന്റെ സുഹൃത്തും ആലുവയിലെ വ്യവസായിയുമായ ശരത് നായര്‍ കഴിഞ്ഞ ദിവസം കേസില്‍ അറസ്റ്റിലായിരുന്നു. തെളിവ് നശിപ്പിച്ചു എന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. സ്റ്റേഷന്‍ ജാമ്യത്തില്‍ തന്നെ ശരത്തിനെ വിട്ടയക്കുകയും ചെയ്തിരുന്നു. എന്നാന്‍ നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ താന്‍ കണ്ടിട്ടില്ലെന്ന് ശരത്ത് പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. ശരത്തിനെ അറസ്റ്റ് ചെയ്ത കാര്യം പ്രോസിക്യൂഷന്‍ ഇന്ന് കോടതിയില്‍ ബോധിപ്പിക്കും. തെളിവ് നശിപ്പിക്കാന്‍ പ്രതിയോട് അടുപ്പമുള്ള വ്യക്തി ശ്രമിച്ചുവെന്നാകും ബോധിപ്പിക്കുക. ദിലീപും ശരത്തും ഒരുമിച്ചുള്ള വീഡിയോകളും ചിത്രങ്ങളും അന്വേഷണ സംഘം നേരത്തെ ശേഖരിച്ചിരുന്നു. ദിലീപുമായി സൗഹൃദമുണ്ടെന്ന കാര്യം ശരത്ത് സമ്മതിക്കുകയും ചെയ്തിരുന്നു.
ഗണേഷ് കുമാര്‍ എംഎല്‍എയുടെ സെക്രട്ടറി പ്രദീപ് കേസില്‍ സാക്ഷിയായ വിപിന്‍ ലാലിനെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന വാദവും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവര്‍ത്തിക്കും. കൂടാതെ ജിന്‍സണ്‍, സാഗര്‍, സുനീര്‍, ഡോ. ഹൈദരലി എന്നീ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും പ്രോസിക്യൂഷന്‍ പറയുന്നു. അതേസമയം, ഈ മാസം 31നകം കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കാവ്യമാധവനെ കേസില്‍ പ്രതി ചേര്‍ക്കുമോ എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്.
