Connect with us

നിർണ്ണായക നീക്കുവമായി സായ് ശങ്കർ കോടതിയിൽ; ഈ 20 ന് അത് സംഭവിക്കും ! ഞെട്ടിത്തരിച്ച് അന്വേഷണ സംഘം !

News

നിർണ്ണായക നീക്കുവമായി സായ് ശങ്കർ കോടതിയിൽ; ഈ 20 ന് അത് സംഭവിക്കും ! ഞെട്ടിത്തരിച്ച് അന്വേഷണ സംഘം !

നിർണ്ണായക നീക്കുവമായി സായ് ശങ്കർ കോടതിയിൽ; ഈ 20 ന് അത് സംഭവിക്കും ! ഞെട്ടിത്തരിച്ച് അന്വേഷണ സംഘം !

വധ ഗൂഢാലോചന കേസിലെ മാപ്പുസാക്ഷിയായ സായ് ശങ്കർ നിർണ്ണായക നീക്കത്തിലേക്ക് .നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ മാപ്പ് സാക്ഷിയായ സായ് ശങ്കർ തന്റെ ഐമാക്, ഐപാഡ്, ഐഫോൺ എന്നിവ തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. തന്റെ വീട്ടിൽ നിന്ന് പൊലീസ് പിടിച്ചെടുത്ത സാധനസാമഗ്രികൾ തിരികെ ആവശ്യപ്പെട്ടാണ് സായ് ശങ്കർ ആലുവ കോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്. നേരത്തെ കേസിലെ പ്രതിയായിരുന്ന സായ് ശങ്കർ പിന്നീട് മാപ്പ് സാക്ഷിയാകുകയായിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായാണ് സായ് ശങ്കറിന്റെ ഐമാക്, ഐപാഡ്, ഐഫോൺ എന്നിവ അന്വേഷണ സംഘം പിടിച്ചെടുത്തത്. എന്നാൽ സായ് ശങ്കറിന്റെ ഐമാക്, ഐപാഡ്, ഐഫോൺ എന്നിവയിൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തെളിവുകൾ ഒന്നും ഇല്ല എന്ന് അന്വേഷണ സംഘം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് സായി ശങ്കർ കോടതിയെ സമീപിച്ചിരിക്കുന്നത്.

തന്റെ ഐമാക്, ഐപാഡ്, ഐഫോൺ എന്നിവ തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് സായ് ശങ്കർ നൽകിയ അപേക്ഷ ഈ മാസം ഇരുപതാം തീയതി കോടതി പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതനുസരിച്ചാണ് സായി ശങ്കറിനെ നേരത്തെ കോടതി മാപ്പുസാക്ഷിയാക്കിയത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോണിൽ നിന്നുള്ള ഡിജിറ്റൽ തെളിവുകൾ മായിച്ചു കളഞ്ഞത് താനാണെന്ന് ചോദ്യം ചെയ്യലിൽ സായി ശങ്കർ സമ്മതിച്ചിരുന്നു.

കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന സായ് സങ്കർ പിന്നീട് കീഴടങ്ങുകയായിരുന്നു. ഇതിന് പിന്നാലെയാണ് സായ് ശങ്കർ കുറ്റം സമ്മതിച്ചത്. ദിലീപിന്റെ അഭിഭാഷകൻ രാമൻപിള്ളയുടെ നിർദേശപ്രകാരമാണ് താൻ ഡിജിറ്റൽ തെളിവുകൾ മായ്ച്ച് കളഞ്ഞത് എന്നാണ് സായ് ശങ്കർ പറഞ്ഞത്. ഡിലീറ്റ് ചെയ്തവയിൽ കോടതി രേഖകളുണ്ടായിരുന്നുവെന്നും കോടതി സ്റ്റാമ്പുള്ളതും ഇല്ലാത്തതുമായ രേഖകൾ ഉൾപ്പടെ താൻ കണ്ടിരുന്നു എന്നുമാണ് സായ് ശങ്കർ പറഞ്ഞത്.

ജഡ്ജി എഴുതിയ ഒറിജിനൽ പേജുകളുടെ പകർപ്പുകളായിരുന്നു അവയെന്നും രേഖകൾ ദിലീപിന്റെ ഫോൺ ഗാലറിയിൽ ഉണ്ടായിരുന്നു എന്നും സായ് ശങ്കർ വെളിപ്പെടുത്തിയിരുന്നു. വാട്സാപ്പിൽ വന്നത് ഗാലറിയിൽ സേവ് ആയതാണ്. ഓഡിയോ ചാറ്റുകളും മായ്ച്ചിട്ടുണ്ട്. എല്ലാ ഓഡിയോ ചാറ്റുകളും താൻ കേട്ടിരുന്നുവെന്നും സായ് ശങ്കർ പറഞ്ഞിട്ടുണ്ട്. ഹയാത്ത് ഹോട്ടസലിൽ റൂമെടുത്ത് രണ്ട് ദിവസം കൊണ്ടാണ് ഡേറ്റ മായ്ച്ചത്. അവലംബിച്ചത് ഷ്രെഡ്ഡിങ്ങ് രീതിയല്ല. കാണരുതെന്ന് ആഗ്രഹിക്കുന്ന ഡേറ്റയ്ക്ക് മുകളിൽ ജങ്ക് ഡേറ്റ ഇട്ട് മറയ്ക്കുകയായിരുന്നുവെന്നും സായ് ശങ്കർ പറഞ്ഞു.അഡ്വ. ഫിലിപ്പിന്റെ സാന്നിധ്യത്തിൽ നടൻ ദിലീപാണ് ഡേറ്റ മായ്ക്കാൻ ആവശ്യപ്പെട്ടതെന്നും ദിലിപും താനും അഞ്ച് മണിക്കൂർ ഒരുമിച്ചുണ്ടായിരുന്നുവെന്നും സായ് ശങ്കർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഫൊറൻസിക് പരിശോധനയിൽ രേഖകൾ കിട്ടരുതെന്നായിരുന്നു ദിലീപിന്റേയും അഭിഭാഷകരുടേയും ആവശ്യമെന്നും ഫിലിപ്പ് ടി വർഗീസിന്റെ ഓഫീസിൽ വെച്ചാണ് ദിലീപിനെ കണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ദിലീപിന്റെ ഫോണിൽ നിന്ന് മായ്ച്ചതെല്ലാം വീണ്ടെടുക്കാൻ തനിക്ക് കഴിയുമെന്നും സായ് ശങ്കർ പറഞ്ഞിട്ടുണ്ട്. തന്റെ കംപ്യൂട്ടർ എത്രത്തോളം ഉപയോഗിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മനസിലായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 300400 ഡേറ്റകൾ നീക്കം ചെയ്തുവെന്നും ഇവ രണ്ടിലേയും രേഖകൾ ദിലീപ് ഹാജരാക്കാത്ത ഫോണുകളിലുണ്ടായിരുന്നുവെന്നും സായ് ശങ്കർ മാധ്യമങ്ങളോടും വെളിപ്പെടുത്തിയിരുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട രേഖകൾ ഫോണിലുണ്ടായിരുന്നു എന്നും വധഗൂഢാലോചന കേസുമായി ബന്ധപ്പെട്ട വലിയ തെളിവുകൾ ഫോണിൽ കണ്ടതായി അറിയില്ലെന്നുമാണ് സായ് ശങ്കർ പറഞ്ഞത്.

about dileep

Continue Reading
You may also like...

More in News

Trending

Recent

To Top