News
അയാള്‍ സഭയുടെ കുട്ടിയാണ്…സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഞങ്ങള്‍ മതങ്ങളിലേക്ക് പടരും…പ്രസംഗത്തില്‍ ഞങ്ങള്‍ മാനവികത എന്ന കോമഡിയിലേക്കും ചുരുങ്ങുമെന്ന് ഹരീഷ് പേരടി
അയാള്‍ സഭയുടെ കുട്ടിയാണ്…സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഞങ്ങള്‍ മതങ്ങളിലേക്ക് പടരും…പ്രസംഗത്തില്‍ ഞങ്ങള്‍ മാനവികത എന്ന കോമഡിയിലേക്കും ചുരുങ്ങുമെന്ന് ഹരീഷ് പേരടി
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ഡോ. ജോ ജോസഫിന്റെ ക്രൈസ്തവ സഭയോടുള്ള ബന്ധം വലിയ രീതിയിൽ ചർച്ചയായിരിക്കുകയാണ്. ഈ വിഷയത്തില്‍ പാര്‍ട്ടിയെ ട്രോളിക്കൊണ്ടുള്ള നാടക ചലചിത്ര നടന്‍ ഹരീഷ് പേരടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റും വൈറലായി മാറിയിരിക്കുകയാണ്
ജോ ജോസഫ് സഭയുടെ കുട്ടിയാണെന്നാണ് ഹരീഷ് പേരടി പോസ്റ്റില്‍ കുറിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഞങ്ങള്‍ മതങ്ങളിലേക്ക് ചുരുങ്ങുമെന്നും പ്രസംഗത്തില്‍ ഞങ്ങള്‍ മാനവികത പറയുമെന്നും ഹരീഷ് പേരടി പരിഹസിച്ചു.
തൃക്കാക്കരയില്‍ എല്‍ഡിഎഫ് മതത്തെ എങ്ങനെ ഉപയോഗിക്കണമെന്നുള്ള വര്‍ഗീയതയുടെ തലച്ചോര്‍ പക്ഷമാവുകയാണെന്ന് പേരടി പോസ്റ്റില്‍ കുറ്റപ്പെടുത്തി. എന്നാല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ഉമ തോമസിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പോസ്റ്റില്‍ പേരടി ന്യായീകരിക്കുന്നുമുണ്ട്. സഭയുടെ തീരുമാനങ്ങള്‍ക്ക് മുന്നില്‍ പലപ്പോഴും എതിര്‍പക്ഷമായിരുന്നു അന്തരിച്ച പി.ടി തോമസ് എം.എല്‍.എ എന്നും പരാമര്‍ശിച്ചു. നടിയെ ആക്രമിച്ച കേസില്‍ പി.ടി ഇല്ലായിരുന്നുവെങ്കില്‍ ഒരു അതിജീവിത തന്നെ ഉണ്ടാകില്ലായിരുന്നുവെന്നും പേരടി പോസ്റ്റില്‍ കുറിക്കുന്നു
ഫെയ്‌സ്ബുക്ക് കുറിപ്പ് പൂര്‍ണ്ണരൂപം
അയാള്‍ സഭയുടെ കുട്ടിയാണ്…സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഞങ്ങള്‍ മതങ്ങളിലേക്ക് പടരും…പ്രസംഗത്തില്‍ ഞങ്ങള്‍ മാനവികത എന്ന കോമഡിയിലേക്കും ചുരുങ്ങും..തൃക്കാക്കരയില്‍ LDF മതത്തെ എങ്ങിനെ ഉപയോഗിക്കണമെന്നുള്ള വര്‍ഗ്ഗിയതയുടെ തലച്ചോറ് പക്ഷമാകുമ്പോള്‍..സഭയുടെ തീരുമാനങ്ങള്‍ക്കുമുന്നില്‍ പലപ്പോഴും എതിര്‍പക്ഷമായ പി.ടി യോടുള്ള സ്‌നേഹം കൊണ്ട് ഉമ UDFന്റെ സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ അത് യഥാര്‍ത്ഥ ഹൃദയപക്ഷമാകുന്നു…എന്തിനേറെ..നടിയെ ആക്രമിച്ച കേസില്‍ പി.ടിയില്ലായിരുന്നെങ്കില്‍ ഒരു അതിജീവിത തന്നെ ഉണ്ടാകുമായിരുന്നില്ല…നമുക്ക് അറിയാനുള്ളത് ഇത്രമാത്രം..കുറക്കന്റെ തലച്ചോറിനാണോ കഴുതയുടെ ഹൃദയത്തിനാണോ ജനാധിപത്യത്തില്‍ സ്ഥാനമുണ്ടാവുക എന്ന് മാത്രം…
