Malayalam
സീരിയലുകൾ താൻ കേൾക്കാറില്ല ; കാണാറുണ്ടെന്നായിരുന്നു പറഞ്ഞത്; ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ അവാർഡ് അതായിരുന്നു
സീരിയലുകൾ താൻ കേൾക്കാറില്ല ; കാണാറുണ്ടെന്നായിരുന്നു പറഞ്ഞത്; ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ അവാർഡ് അതായിരുന്നു
ബിഗ്സ്ക്രീനിലും മിനിസ്ക്രീനിലുമായി ഒട്ടേറെ നല്ല കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷരുടെ പ്രിയ നടനായി മാറുകയായിരുന്നു ദിനേശ് പണിക്കർ . നടനെന്നതിലുപരി ഒരു നിർമ്മാതാവ് എന്ന നിലയിലും ദിനേശ് പണിക്കർ സുപരിചിതനാണ്. ഏത് കഥാപാത്രമാണെങ്കിലും തന്റെ ശബ്ദവും അഭിനയമികവിനാലും ഓർത്തിരിക്കാൻ ഒരുപാട് കഥാപാത്രങ്ങൾ അദ്ദേഹം സമ്മാനിച്ചു
ഇപ്പോളിതാ തനിയ്ക്ക് ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ അവാര്‍ഡിനെ കുറിച്ച് ദിനേശ് പണിക്കര്‍ മെട്രോമാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിൽ തുറന്ന് പറയുന്നു. 12 വർഷങ്ങൾക്ക് മുൻപുള്ള ആ സംഭവം ഇപ്പോഴും മനസ്സിൽ മായാതെ കിടക്കുകയാണെന്ന് പറഞ്ഞ കൊണ്ടായിരുന്നു ദിനേശ് പണിക്കർ തുടങ്ങിയത്
അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് ..
12 വർഷങ്ങൾക്ക് മുൻപ് അഭിനയം തുടങ്ങുന്ന സമയത്ത് ദൂരദർശനിൽ 3 സീരിയലുകളിൽ അഭിനയിക്കുന്ന സമയം ഉണ്ടായിരുന്നു. ആ സമയത്ത് തിരുവനന്തപുരത്ത് ഒരു പരിപാടിയുമായി ബന്ധപെട്ട് കോട്ടയം നസീർ എത്തുകയും അവരോടൊപ്പം പത്തോളം കലാകാരന്മാരുണ്ടായിരുന്നു. അവർക്കിടയിൽ കാഴ്ച നഷ്ട്ടപെട്ട ഒരു വ്യക്തി ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന് തന്നെ നസീർ പരിചയപ്പെടുത്തി നൽകി.. ആ നിമിഷം എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് സാറിനെ തനിയ്ക്ക് നന്നായി അറിയാമെന്നും ദൂരദർശനിലെ മൂന്ന് സീരിയലുകൾ താൻ കാണാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സീരിയലുകൾ താൻ കേൾക്കുന്നുണ്ടെന്നല്ല .. കാണുന്നുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.. ശബ്ദം കൊണ്ടാണ് ദിനേശ് പണിക്കർ എന്ന വ്യക്തിയെ അദ്ദേഹം തിരിച്ചറിഞ്ഞത്. അത് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അവാർഡെന്ന് ഞാൻ വിശ്വസിക്കുന്നുവെന്ന് ദിനേശ് പണിക്കർ പറയുന്നു
