രാമന്‍പിള്ളയുടെ വാവിട്ട വാക്ക്..അനൂപിനെ മൊഴി പഠിപ്പിക്കുന്ന ശബ്ദരേഖയില്‍ വക്കീലും! ആ ശബ്ദം രാമന്‍പിള്ളയുടേത്! ഊരാക്കുടുക്കിലേക്ക് ഓഡിയോ വിറയ്ക്കുന്നു
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ മുൾമുനയിൽ നിർത്തുന്ന നിരവധി ഓഡിയോ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കേസിൽ എങ്ങനെ മൊഴി നൽകണമെന്ന് ദിലീപിന്റെ സഹോദരൻ അനൂപിനെ അഭിഭാഷകൻ പറഞ്ഞു പഠിപ്പിക്കുന്നതിന്റെ ശബ്ദരേഖയാണ് ഇന്നലെ ആദ്യം പുറത്തുവന്നത്. നടിയെ ആക്രമിച്ച കേസിന്റെ വിസ്താരത്തിൽ എങ്ങനെ മൊഴി നൽകണമെന്നാണ് പഠിപ്പിക്കുന്നത്. കേസില്‍ വിചാരണ അട്ടിമറിച്ചതിന്റെ സുപ്രധാന തെളിവാണ് ശബ്ദരേഖയെന്ന് പ്രോസിക്യൂഷന് പറഞ്ഞു.
സാക്ഷിയായ അനൂപിന്റെ മൊഴി മാറ്റിക്കാന്‍ ദിലീപിന്റെ മുതിര്‍ന്ന അഭിഭാഷകന് രാമന്‍പിള്ള നേരിട്ടിറങ്ങിയതിന്റെ തെളിവുകൾ പുറത്ത്. അനൂപിനെ മൊഴിപഠിപ്പിക്കാന്‍ രാമന് പിള്ള നേരിട്ട് ഇടപെട്ടതിന് തെളിവ് റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് ലഭിച്ചിരിക്കുകയാണ്. അനൂപിനെ മൊഴി പഠിപ്പിക്കുന്ന ശബ്ദരേഖയിലാണ് അഡ്വ. രാമന് പിള്ളയുടെ ശബ്ദവുമുള്ളത്. ഒരു പെന്‍ ഡ്രൈവിനേക്കുറിച്ചായിരുന്നു ശബ്ദരേഖയില്‍ രാമന്‍പിള്ളയുടെ പരാമര്‍ശം. ഫിലിപ്പ് ടി വര്‍ഗീസിനേയും അനൂപിനേയും പെന്‍ ഡ്രൈവിനേക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നു.
മൊഴി പഠിപ്പിക്കുന്ന ശബ്ദരേഖയിലെ സംഭാഷണം
അഡ്വ. ഫിലിപ്പ് ടി വര്‍ഗീസ്: രണ്ടു ദിവസത്തേക്കാണ് തിരുവന്തപുരത്തേക്ക് പോയത്. 14-ാം തീയതി വിഷു അതിനു മുന്‍പ് വീട്ടിലുണ്ട്. വിഷുവിന്റെ തലേന്ന് രാത്രിയാണ് വീട്ടില്‍ വന്നത്. വിഷുവിന്റെ തലേന്ന് രാത്രി വീട്ടില്‍ വന്നു. വിഷുവിന്റെ പിറ്റേ ദിവസം തിരുവനന്തപുരത്തേയ്ക്ക് പോയി എന്നു പറയണം. രണ്ടു ദിവസം തിരുവനന്തപുരത്ത് നില്ക്കുന്നു. അവിടെ നിന്ന് 17-ാം തീയതി രാവിലെ വരുന്നു. 18, 19, 20, 21, 22 എന്നീ അഞ്ച് ദിവസം റിഹേഴ്സലും സൗണ്ട് റെക്കോര്‍ഡിങ്ങും ഉണ്ടായിരുന്നു എന്നും പറയണം. ഈ രണ്ടു കാര്യങ്ങളും തെളിയിക്കണം. അതു കഴിഞ്ഞ് 23-ാം തീയതി വെളുപ്പിന് അമേരിക്കയിലേക്ക് പോകുന്നു. കൂടെ ആരൊക്കെ പോയിട്ടുണ്ട്.
അനൂപ്: കാവ്യയും മീനൂട്ടിയും
അഡ്വ. ഫിലിപ്പ് ടി വര്‍ഗീസ്: കത്തിനെപ്പറ്റി ചോദിക്കും, കത്തിനെപ്പറ്റി ചോദിക്കുമ്പോ എന്തു പറയണം
അനൂപ്: കണ്ടിട്ടുണ്ട് എന്ന് പറയണം
അഡ്വ. ഫിലിപ്പ് ടി വര്‍ഗീസ്: വേണ്ട കണ്ടിട്ടുണ്ടായിരിക്കാം വായിച്ചതായി ഓര്‍ക്കുന്നില്ല എന്ന് പറയണം.
അനൂപ്: ഓക്കെ
അഡ്വ. ബി രാമന്‍പിള്ള: പെന്‍ഡ്രൈവ്, പെന്‍ഡ്രൈവ്
അഡ്വ. ഫിലിപ്പ് ടി വര്‍ഗീസ്: ഞാന്‍ ഇപ്പോ പറഞ്ഞിരുന്നു സാറിനോട്, സാര്‍ ഫോണില്‍ ആയിരുന്നു. സാര്‍ ഫോണില്‍ ആയിരുന്നപ്പോ ഞാന്‍ പറഞ്ഞു പെന്‍ഡ്രൈവ് എന്തെന്ന്, ഇവിടെ നോക്കീട്ട് വിളിച്ചു പറഞ്ഞിരുന്നു.
മറ്റൊരു ശബ്ദം: ഈ കത്ത് സംഭവം ഗ്രാന്‍ഡ് പ്രൊഡക്ഷനില്‍ ആയിരുന്നോ, ഗ്രാന്‍ഡ് പ്രൊഡക്ഷനില്‍ ആയിരുന്നോ, അവിടെ പോകാറുണ്ടോ?
അനൂപ്: ആ എല്ലാ ദിവസവും പോകാറുണ്ട്.
മറ്റൊരു ശബ്ദം: അവിടെ ആരാ മാനേജ് ചെയ്യുന്നത്.
അനൂപ്: അവിടെ ലെനിന്, ലെനിന് എന്നു പറയുന്ന മാനേജരുണ്ട്.
മറ്റൊരു ശബ്ദം: എത്ര സ്റ്റാഫുണ്ട്.അനൂപ്: മൂന്ന്. ലെനിന്, ദിമിത്രി, ബിന്ദു.മ
റ്റൊരു ശബ്ദം: കത്തിന്റെ കാര്യം ചോദിക്കുമായിരിക്കും അല്ലേ ഡിജിപിക്ക് ദിലീപ് അമേരിക്കയിലേക്ക് പോയി പരാതി കൊടുത്ത കാര്യം അറിയാവോ.
അനൂപ്: അറിയാം.
മറ്റൊരു ശബ്ദം: എങ്ങെനെ അറിയാം.
അനൂപ്: ദിലീപ് ഏട്ടന് പറഞ്ഞിട്ടുണ്ട്.
മറ്റൊരു ശബ്ദദം: പരാതി അവിടെ ഗ്രാന്‍ഡ് പ്രൊഡക്ഷനില്‍ കൊണ്ടു കൊടുത്തിട്ട് ഞാനാണ് രഞ്ജിത്തേട്ടന്റെ കൈയ്യില്‍ കൊടുക്കാന്‍ വേണ്ടി ട്രാവന്‍കൂറില്‍ കൊണ്ടു കൊടുക്കാന്‍ പറഞ്ഞത്. ദിലീപല്ലേ പറഞ്ഞത്.
അനൂപ്: അതെ ചേട്ടന് പറഞ്ഞിരുന്നു. ഞങ്ങളോടും പറഞ്ഞിരുന്നു. ഗ്രാന്‍ഡ് പ്രൊഡക്ഷന്റെ ഓഫീസില്‍
മറ്റൊരു ശബ്ദം: ഞങ്ങളുടെ ഓഫീസായിട്ടുള്ള ഗ്രാന്‍ഡ് പ്രൊഡക്ഷനില്‍, ഗ്രാന്‍ഡ് പ്രൊഡക്ഷന്റെയും പ്രിയാഞ്ജലി പ്രൊഡക്ഷന്റെയും കൂടിയിട്ടുള്ള ഓഫീസില്ആരുടേതെന്ന് വ്യക്തമല്ലാത്ത ശബ്ദം: പോകുന്നതിന് മുന്‍പ് രണ്ടു ദിവസമാണെന്ന് പറയണം അതായത് 21 നാണെന്ന് പറയണം.
