Connect with us

മൂന്ന് മണിക്കൂര്‍ പീഡനം, തല പെരുക്കുന്ന സംഭാഷണങ്ങള്‍; കെജിഎഫിന് എതിരെ കമാല്‍ ആര്‍ ഖാന്‍

News

മൂന്ന് മണിക്കൂര്‍ പീഡനം, തല പെരുക്കുന്ന സംഭാഷണങ്ങള്‍; കെജിഎഫിന് എതിരെ കമാല്‍ ആര്‍ ഖാന്‍

മൂന്ന് മണിക്കൂര്‍ പീഡനം, തല പെരുക്കുന്ന സംഭാഷണങ്ങള്‍; കെജിഎഫിന് എതിരെ കമാല്‍ ആര്‍ ഖാന്‍

കാത്തിരിപ്പുകൾക്ക് ശേഷമാണ് കെജിഎഫ് 2 തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഈ 14ന് തിയറ്ററുകളിലെത്തിയ ചിത്രം തങ്ങളുടെ പ്രതീക്ഷ കാത്തുവെന്ന പൊതു അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്ന് ഉയര്‍ന്നത്. ആയതിനാല്‍ത്തന്നെ ആര്‍ആര്‍ആറിനു ശേഷം ഇന്ത്യന്‍ ബോക്സ് ഓഫീസ് കാണുന്ന മികച്ച വിജയമായി ചിത്രം മാറുകയാണ്. സിനിമയ്‌ക്കെതിരെ നടനും സിനിമാ നിരൂപകനുമായ കമാല്‍ ആര്‍ ഖാന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. സിനിമ മൂന്ന് മണിക്കൂര്‍ പീഡനമാണെന്നും മുഴുവന്‍ തല പെരുക്കുന്ന സംഭാഷണങ്ങള്‍ മാത്രമാണെന്നും കമാല്‍ ട്വീറ്റ് ചെയ്തു.

‘ഇന്ത്യന്‍ മിലിട്ടറിക്കോ എയര്‍ഫോഴ്‌സിനോ റോക്കിക്കെതിരെ ഒന്നും ചെയ്യാനാകുന്നില്ല. പ്രധാനമന്ത്രിയുടെ ഓഫിസിലെത്തി അവരെ വരെ വെല്ലുവിളിക്കുന്നു. കൊള്ളാം പ്രശാന്ത് ഭായി (പ്രശാന്ത് നീല്‍). ഇങ്ങനെയാണെങ്കില്‍ ഇന്ത്യ എങ്ങനെ പാക്കിസ്ഥാനെയും ചൈനയെയും നേരിടും.’-കെആര്‍കെ ട്വീറ്റ് ചെയ്യുന്നു.

ആരാധകര്‍ കെ ആര്‍ കെയ്‌ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. മുംബൈ പൊലീസിനെ ട്വിറ്ററില്‍ ടാഗ് ചെയ്ത് ഈ ദേശദ്രോഹിയെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇന്ത്യയിലെ പ്രേക്ഷകര്‍ മുഴുവന്‍ കൈ നീട്ടി സ്വീകരിച്ച ചിത്രത്തെ താറടിച്ചുകാണിക്കുന്ന കെആര്‍കെയെ അറസ്റ്റ് ചെയ്യണമെന്ന് ഇവര്‍ ട്വീറ്റ് ചെയ്തു.

നേരത്തെ രാജമൗലി ചിത്രം ‘ആര്‍ആര്‍ആര്‍’ സിനിമയെ വിമര്‍ശിച്ചും കമാല്‍ രംഗത്തുവന്നിരുന്നു. കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍പ്പോലെയാണ് രാജമൗലി ചിത്രങ്ങളെന്നും പ്രേക്ഷകര്‍ക്ക് വിവരമില്ലാത്തതുകൊണ്ടാണ് ‘ആര്‍ആര്‍ആര്‍’ വിജയമായതെന്നും കമാല്‍ അവകാശപ്പെടുന്നു.

More in News

Trending

Recent

To Top