Connect with us

കാവ്യ ഇത് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല! ചതിച്ചത് കുടുംബാംഗം! ഒടുക്കം അതും പുറത്ത്! തെളിവുകളെല്ലാം ദിലീപിനെതിരെ വന്ന് കൊണ്ടിരിക്കുന്നു! എല്ലാം കൈവിട്ട് പോകുന്നു

News

കാവ്യ ഇത് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല! ചതിച്ചത് കുടുംബാംഗം! ഒടുക്കം അതും പുറത്ത്! തെളിവുകളെല്ലാം ദിലീപിനെതിരെ വന്ന് കൊണ്ടിരിക്കുന്നു! എല്ലാം കൈവിട്ട് പോകുന്നു

കാവ്യ ഇത് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല! ചതിച്ചത് കുടുംബാംഗം! ഒടുക്കം അതും പുറത്ത്! തെളിവുകളെല്ലാം ദിലീപിനെതിരെ വന്ന് കൊണ്ടിരിക്കുന്നു! എല്ലാം കൈവിട്ട് പോകുന്നു

നടിയെ ആക്രമിച്ച കേസില്‍ ജൂലൈ 10 ന് വൈകിട്ട് ആറരയോടെ ആലുവ പൊലീസ് ക്ലബില്‍വെച്ചാണ് ദിലീപിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. 12 മണിക്കൂർ ചോദ്യംചെയ്ത ശേഷമാണ് സന്ധ്യയോടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തെളിവുകൾ നിരത്തി പൊലീസ് നടത്തിയ ശാസ്ത്രീയമായ ചോദ്യംചെയ്യലിൽ പിടിച്ചുനിൽക്കാനാകാതെ പൊട്ടിക്കരഞ്ഞ ദിലീപ് ഒരുഘട്ടത്തിൽ ബോധക്ഷയം നടിച്ചും അന്ന് ചോദ്യങ്ങൾ ഒഴിവാക്കിയിരുന്നു

85 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് പിന്നീട് ദിലീപ് ജയിൽ മോചിതനായത്. തെളിവുകളുടെ അടിസ്ഥാനത്തിലാണ് 85 ദിവസം ദിലീപിനെ പോലീസ് ജയിലിലടച്ചതെന്നാണ് സംവിധായകൻ ബൈജു കൊട്ടാരക്കര പറയുന്നത്. ആ തെളിവുകൾ വളരെ ശക്തമാണെന്ന് അറിഞ്ഞത് കൊണ്ടാണ് ആ സാക്ഷികളെ കൂറുമാറ്റാനുള്ള ശ്രമങ്ങൾ നടന്നത്. കാവ്യ മാധവൻ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞത് അവരുടെ ഒരു കുടുംബാംഗം തന്നെയാണെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു. റിപ്പോർട്ടർ ചാനലിലിനെ എഡിറ്റേഴ്സ് അവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബൈജു കൊട്ടാരക്കരയുടെ വാക്കുകളിലേക്ക്

‘പൾസർ സുനി ജയിലിൽ കിടക്കുമ്പോൾ വിളിച്ചത് മോഹൻലാലിനേയോ മമ്മൂട്ടിയേയോ അല്ല. നാദിർഷയേയും ദിലീപിനേയുമാണ്. പൾസർ സുനി കത്ത് എഴുതി കൊടുത്തയച്ചത് ദിലീപിനാണ്. ജയിലിൽ പൾസർ സുനിക്കൊപ്പം കഴിഞ്ഞിരുന്ന ജിംസണുമായി ഞാൻ അഭിമുഖം നടത്തിയിരുന്നു. 250 രൂപ തന്റെ കൈയ്യിലില്ലെന്നും ആ തുക ജയിലിലേക്ക് അയച്ച് തരണമെന്നും പറഞ്ഞ് പൾസർ സുനി ജിംസണെ ബന്ധപ്പെട്ടിരുന്നു’.

‘ഇതേ പൾസർ സുനി ഒരാഴ്ച കഴിയും മുൻപ് ഒരു കത്ത് ജയിൽ സൂപ്രണ്ടിന് കൊടുത്തു. ആ കത്ത് സൂപ്രണ്ട് ഡിജിപിക്ക് അയച്ചു. സുപ്രീം കോടതിയിലേക്കുള്ള കത്താണ്. ഏപ്പോൾ ജാമ്യത്തിന് അപേക്ഷിച്ചാലും ഒരു ബെഞ്ചിലേക്ക് തന്നെ പോകുന്നു. അതൊന്ന് മാറ്റി തരണം എന്ന് അപേക്ഷിച്ചാണ് കത്ത്. ഈ 250 രൂപ ചോദിച്ച പൾസർ സുനി 3 തവണ ഹൈക്കോടതിയിൽ ജാമ്യത്തിന് പോയി’.

‘സുനിയുടെ അമ്മ പറയുന്നത് തന്റെ കൈയ്യിൽ അഞ്ച് പൈസയില്ലെന്നാണ്. എന്നാൽ 50000 രൂപ ഫീസ് കൊടുത്താണ് ഇപ്പോൾ സുനി സുപ്രീം കോടതിയിൽ ജാമ്യത്തിന് പോയിരിക്കുന്നത്. ആരാണ് സുനിക്ക് ഈ പണം കൊടുക്കുന്നത്. ദിലീപിനല്ല എന്ന വാദിക്കുന്നവർക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. തെളിവുകളെല്ലാം ദിലീപിനെതിരെ വന്ന് കൊണ്ടിരിക്കുകയാണ്’.

‘ തെളിവുകളുടെ അടിസ്ഥാനത്തിലാണ് 85 ദിവസം ദിലീപിനെ പോലീസ് ജയിലിലടച്ചത്. ആ തെളിവുകൾ വളരെ ശക്തമാണെന്ന് അറിഞ്ഞത് കൊണ്ടാണ് ആ സാക്ഷികളെ കൂറുമാറ്റാനൊക്കെ പോയത്. കാവ്യ മാധവൻ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞത് അവരുടെ ഒരു കുടുംബാംഗം തന്നെയാണ്.നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറണമെങ്കിൽ ദൃശ്യങ്ങൾ പലതവണയായിട്ട് കാണണമെന്നാണ് ഐടി വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്’.

പക്ഷേ പല തവണ ദൃശ്യങ്ങൾ കണ്ടത് കൊണ്ട് പ്രതിക്കോ അയാളുടെ അഭിഭാഷകർക്കോ യാതൊരു പ്രയോജനവും ഇല്ല. പിന്നെ ദൃശ്യങ്ങളിൽ കൃത്രിമത്വം കാണിക്കുകയോ ഡിലീറ്റ് ചെയ്യുകയോ ഉണ്ടായാൽ അത്തരത്തിൽ ഹാഷ് വാല്യു മാറാൻ സാധ്യത ഉണ്ട്. ദൃശ്യങ്ങളിലെ ഓഡിയോ എഡിറ്റ് ചെയ്ത് ചേർക്കപ്പെട്ടിട്ടുണ്ടാകാം എന്നത് തന്നെയാണ് സംശയിക്കുന്നത്’.

‘ഈ കേസ് സംസ്ഥാന വിട്ട് പോയാൽ മാത്രമേ അതിജീവിതയ്ക്ക് നീതി ലഭിക്കൂ. ഒരു കോടതിയിൽ നിന്ന് ദൃശ്യങ്ങൾ ചോർന്ന് പോയെന്ന ഫോറൻസിക് റിപ്പോർട്ട് വന്നിട്ടും എന്തുകൊണ്ടാണ് ആ ദൃശ്യങ്ങൾ വീണ്ടും ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കാനുള്ള അനുമതി നൽകാത്തത്?’.

‘ഒരു കോടതിയിൽ നിന്നും പുറത്ത് പോകാൻ പറ്റാത്ത രേഖകൾ പ്രതിയുടെ ഫോണിൽ വരുന്നു. പണം കൊണ്ടും ആർബലം കൊണ്ടും സ്വാധീനം കൊണ്ടുമെല്ലാം ഇത്തരത്തിൽ കേസിൽ അനാവശ്യ കൈകടത്തലിന് ശ്രമിക്കുകയാണ്. ഈ കേസ് യഥാർത്ഥത്തിൽ സംസ്ഥാനത്തിന് പുറത്ത് പോകണം. അങ്ങനെയാണ് കേസ് വളരെ വേഗത്തിൽ തന്നെ മുന്നോട്ട് പോകുമെന്നാണ് തന്റെ നിഗമനം’ ബൈജു കൊട്ടാരക്കര പറഞ്ഞു’.

അതേസമയം കേസ് താറുമാറായാല്‍ ദിലീപ് എന്ന 8ാം പ്രതിക്ക് ഗുണം കിട്ടില്ലല്ലോയെന്ന് ചർച്ചയിൽ പങ്കെടുത്ത രാഹുൽ ഈശ്വർ ചോദിച്ചു. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയെ സഹായിക്കാൻ ദിലീപ് ശ്രമിക്കുമോ, പൾസർ സുനിക്കെതിരെ അതീജീവിത അടക്കം മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ദിലീപിനെതിരെ മൊഴി നൽകിയിട്ടില്ലെന്നും രാഹുൽ ചർച്ചയിൽ പറഞ്ഞു.

More in News

Trending

Recent

To Top