ക്യാമറ കണ്ടാല്‍ വെറുതെ വിടാത്ത ആളാണ്… ഐ മിസ് യു എന്നൊരു വാക്ക് പോലും പറഞ്ഞില്ല, ജാസ്മിന് ആ ഭയം അലട്ടി, പിരിഞ്ഞോ? ഷോ ചതിച്ചു!? പുറത്ത് മോണിക്കയുടെ അഭിമുഖം വൈറൽ
ബിഗ് ബോസ് സീസണ്‍ 4ൽ ഇത്തവണ മത്സരിക്കാൻ എത്തിയത്തിൽ കൂടുതൽ പേരും പുതുമുഖങ്ങളായിരുന്നു. അതില്‍ ഒരാളാണ് ജാസ്മിന്‍ എം. മൂസ. ജീവിതത്തിന്റെ ദുര്‍ഘട ഘട്ടങ്ങള്‍ പലതും താണ്ടി വിജയത്തിലേക്കെത്തിയ താരമാണ് ജാസ്മിന്‍. ചുരുങ്ങിയ സമയത്തിനുള്ളിൽ പുറത്ത് ജാസ്മിന് വലിയൊരു ആരാധക വൃന്ദം നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.
തുടക്കത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ ഇത്രയധികം സ്വീകാര്യത ജാസ്മിന് ലഭിച്ചിരുന്നില്ല. വിമര്‍ശനങ്ങളായിരുന്നു അധികവും കേട്ടത്. എന്നാല്‍ ഇപ്പോള്‍ ഇമേജ് തന്നെ മാറി. ഷോയിലൂടെ ജാസ്മിനെ കുറിച്ചുള്ള പൂര്‍ണ്ണമായ ചിത്രം ലഭിക്കുകയായിരുന്നു. പലപ്പോഴും ഹൗസിനുള്ളില്‍ വാക്കുകള്‍ കൈവിട്ടു പോകുമെങ്കിലും ഷോയിലെ ഏറ്റവും ജെനുവിന്‍ മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍ എം മൂസ. ടോപ്പ് ഫൈവില്‍ വരെ ഇടംപിടിക്കാന്‍ സാധ്യതയുണ്ട്. വായില്‍ നിന്ന് വരുന്ന വാക്കുകളാണ് പാരയാവുന്നത്. അത് ജാസ്മിന് തന്നെ ബിഗ് ബോസിന് മുന്നില്‍ തുറന്ന് പറഞ്ഞിട്ടുമുണ്ട്.
ജാസ്മിന്റെ കഥകളില്‍ നിറഞ്ഞു നിന്ന മറ്റൊരാളുണ്ട്. മോനിക്ക ഷാമി. ജാസ്മിന്റെ കാമുകി മോണിക്കയും ഇന്ന് മലയാളികളുടെ പ്രിയങ്കരിയാണ്. ബിഗ് ബോസ് ഷോയിലൂടെയാണ് മോണിക്കയേയും അറിയപ്പെടുന്നത്. തന്റെ പ്രണയിനിയെ കുറിച്ച് ജാസ്മിന്‍ തന്നെയായിരുന്നു ബിഗ് ബോസ് ഹൗസില്‍ വെളിപ്പെടുത്തിയത്. പിന്നീട് മോണിക്കയുമായി പരിചയപ്പെട്ടതിനെ കുറിച്ചും പ്രണയമായതിനെ കുറിച്ചുമെല്ലാം താരം പറഞ്ഞിരുന്നു. ഹൗസില്‍ അവസരം കിട്ടുമ്പോഴെല്ലാം മോണിക്കയെ കുറിച്ച് ജാസ്മിന്‍ വാചാലയാവാറുണ്ട്.
വിഷുവിന് സര്‍പ്രൈസ് വീഡിയോയും സമ്മാനവുമായി മത്സരാര്‍ത്ഥികളുടെ കുടുംബാംഗങ്ങള്‍ എത്തിയിരുന്നു. ജാസ്മിന് വേണ്ടി മോണിക്കയും ഒരു വീഡിയോ പങ്കുവെച്ചിരുന്നു. എന്നാല്‍ ഇത് കണ്ടതിന് ശേഷം ആകെ വിഷമത്തിലാണ് ജാസ്മിന്‍. തന്നോട് എന്തോ പ്രശ്‌നമുണ്ടെന്നാണ് പറയുന്നത്. ദില്‍ഷയോടും നിമിഷയോടും സുചിത്രയോടും സംസാരിക്കവെയാണ് തന്റെ മനസ്സില്‍ തോന്നിയ സംശയത്തെ കുറിച്ച് ജാസ്മിന്‍ പങ്കുവെച്ചത്.
താന്‍ മുഖം പോലും നേരെ കണ്ടില്ലെന്ന് പറഞ്ഞു കൊണ്ടാണ് സംസാരിച്ച് തുടങ്ങിയത്. ‘ക്യാമറ കണ്ടാല്‍ വെറുതെ വിടാത്ത ആളാണ്. എന്നാല്‍ ഐ മിസ് യു എന്നൊരു വാക്ക് പറഞ്ഞില്ലെന്ന് ജാസ്മിന്‍ പറഞ്ഞു. ഒരു ഹായ് പോലും അവള്‍ പറഞ്ഞില്ലല്ലോ എന്നും താരം കൂട്ടിച്ചേർത്തു. സാധാരണ ഓഫീസില്‍ പോകുന്ന സമയത്തും ഫുള്‍ ടൈം വീഡിയോ കോള്‍ ആയിരുന്നു. ഉറങ്ങുമ്പോള്‍ പോലും വീഡിയോ ഓണ്‍ ചെയ്തു വയ്ക്കണമായിരുന്നു. എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ടെന്ന് ജാസ്മിന്‍ സംശയം പ്രകടിപ്പിച്ചു. എന്നാല്‍ അതേസമയം തന്നെ അവള്‍ക്ക് എന്നെ നല്ലത് പോലെ അറിയാമന്നെും പ്രതീക്ഷയോടെ താരം പറഞ്ഞു.
നേരത്തെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അപര്‍ണ മള്‍ബെറിയും ജാസ്മിനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും മോണിക്ക സംസാരിച്ചിരുന്നു. വളരെ പോസിറ്റീവായിട്ടാണ് അന്ന് കാര്യങ്ങള്‍ പറഞ്ഞത്. അപര്‍ണയോട് ജാസ്മിന് താല്‍പര്യം തോന്നിയാലും ഇഷ്ടപ്പെട്ടാലും പ്രശ്നമില്ല. വരുന്ന എപ്പിസോഡുകളില്‍ ജാസ്മിന്‍ തന്നെ ഇതേക്കുറിച്ച് പറയുമെന്നായിരുന്നു മോണിക്കയുടെ വാക്കുകള്‍. അപര്‍ണ്ണ വിവാഹിതയാണ്. ഞങ്ങള്‍ ഡേറ്റിംഗിലാണ്. ലിവിങ്ങ് റ്റുഗദറാണ്. എനിക്ക് അവളെ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്നും അന്ന് പറഞ്ഞിരുന്നു. ആ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുമ്പോഴാണ് ജാസ്മിന്റെ വാക്കുകള്‍ ഇടംപിടിക്കുന്നത്.
