Connect with us

കലയേയും കലാകാരൻമാരേയും സ്നേഹിക്കുന്ന, മലയാള ഭാഷയെ ഹൃദയത്തോടു ചേർത്തുപിടിക്കുന്ന മണികണ്ഠന്‍, സീസണ്‍ 4 ലെ ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി… ഇത് പൊളിച്ചടുക്കും

TV Shows

കലയേയും കലാകാരൻമാരേയും സ്നേഹിക്കുന്ന, മലയാള ഭാഷയെ ഹൃദയത്തോടു ചേർത്തുപിടിക്കുന്ന മണികണ്ഠന്‍, സീസണ്‍ 4 ലെ ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി… ഇത് പൊളിച്ചടുക്കും

കലയേയും കലാകാരൻമാരേയും സ്നേഹിക്കുന്ന, മലയാള ഭാഷയെ ഹൃദയത്തോടു ചേർത്തുപിടിക്കുന്ന മണികണ്ഠന്‍, സീസണ്‍ 4 ലെ ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി… ഇത് പൊളിച്ചടുക്കും

സംഭവ ബഹുലമായ എപ്പിസോഡുകളുമായി ബിഗ് ബോസ് മലയാളം സീസണ്‍ 4 മുന്നേറുകയാണ്. അതിനിടെ സീസണ്‍ 4 ലെ ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി എത്തിയിരിക്കുകയാണ്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, സീരിയല്‍ നടന്‍, യുട്യൂബര്‍, വില്ലടിച്ചാം പാട്ട് കലാകാരന്‍, കൃഷി, അധ്യാപനം തുടങ്ങി വ്യത്യസ്തങ്ങളായ നിരവധി മേഖലകളില്‍ അനുഭവ പരിചയമുള്ള മണികണ്ഠന്‍ ആണ് ഈ സീസണിലെ ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി

മണികണ്ഠനെപ്പോലെ ഒരു മത്സരാര്‍ഥി നിലവിലെ മത്സരാര്‍ഥികള്‍ക്കിടയിലേക്ക് എത്തുമ്പോഴുള്ള കൌതുകത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് പുതിയ മത്സരാര്‍ഥിയെ മോഹന്‍ലാല്‍ പരിചയപ്പെടുത്തിയത്.

കലയേയും കലാകാരൻമാരേയും സ്നേഹിക്കുന്ന, മലയാള ഭാഷയെ ഹൃദയത്തോടു ചേർത്തുപിടിക്കുന്ന ഒരാൾ എന്നാണ് മണിയന്‍ തോന്നയ്ക്കല്‍ ഫേസ്ബുക്ക് പ്രൊഫൈലില്‍ തന്നെത്തന്നെ വിശേഷിപ്പിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ തോന്നയ്ക്കല്‍ സ്വദേശിയായ മണികണ്ഠന്‍ പിള്ള സി ആണ് മണിയന്‍ തോന്നയ്ക്കല്‍ എന്ന പേരില്‍ അറിയപ്പെടുന്നത്.

മണിയന്‍ സ്പീക്കിംഗ് എന്ന പേരിലാണ് ഇദ്ദേഹത്തിന്‍റെ യുട്യൂബ് ചാനല്‍. 9,000ല്‍ അധികം സബ്സ്ക്രൈബേഴ്സ് ആണ് ഈ ചാനലിന് ഉള്ളത്. ഭാഷയെയും സാഹിത്യത്തെയും പുരാണ കഥകളെയുമൊക്കെ കുറിച്ചുള്ള ഗൌരവതരമായ വിഷയങ്ങളും ഒപ്പം ഹാസ്യാവതരണങ്ങളുമൊക്കെയാണ് ഈ ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്.

യൂണിവേഴ്സിറ്റി കോളെജില്‍ നിന്ന് മലയാള സാഹിത്യത്തിലാണ് ഇദ്ദേഹത്തിന്‍റെ ബിരുദം. ബിഗ് ബോസ് മലയാളത്തില്‍ മത്സരാര്‍ഥികള്‍ക്കായുള്ള നിബന്ധനകളില്‍ ഒന്ന് കഴിവതും മലയാളത്തില്‍ മാത്രം സംസാരിക്കുക എന്നതാണ്. എന്നാല്‍ ഈ സീസണില്‍ ഏറ്റവുമധികം തവണ ലംഘിക്കപ്പെട്ടിട്ടുള്ളതും ഈ നിബന്ധനയാണ്. ഇംഗ്ലീഷ് വാക്കുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നത് മോഹന്‍ലാല്‍ പലതവണ ചൂണ്ടിക്കാട്ടുകയും ചെയ്‍തിരുന്നു. ഹൌസില്‍ നിലവിലെ ഈ അന്തരീക്ഷത്തില്‍ ഭാഷയിലും സാഹിത്യത്തിലും അവഗാഹമുള്ള ഒരാള്‍ എത്തുന്നതില്‍ത്തന്നെ ഒരു കൌതുകമുണ്ട്.

നവീന്‍ അറയ്ക്കല്‍, ജാനകി സുധീര്‍, ലക്ഷ്മിപ്രിയ, ഡോ. റോബിന്‍ രാധാകൃഷ്ണന്‍, ധന്യ മേരി വര്‍ഗീസ്, ശാലിനി നായര്‍, ജാസ്‍മിന്‍ എം മൂസ, അഖില്‍ ബി എസ്, നിമിഷ, ഡെയ്‍സി ഡേവിഡ്, റോണ്‍സണ്‍ വിന്‍സന്‍റ്, അശ്വിന്‍ വിജയ്, അപര്‍ണ്ണ മള്‍ബറി, സൂരജ് തേലക്കാട്, ബ്ലെസ്‍ലി, ദില്‍ഷ പ്രസന്നന്‍, സുചിത്ര നായര്‍ എന്നീ മത്സരാര്‍ഥികളുമായാണ് ഇത്തവണത്തെ ബിഗ് ബോസ് മലയാളം ആരംഭിച്ചത്. ഇതില്‍ ഒരേയൊരു മത്സരാര്‍ഥി മാത്രമാണ് എവിക്ഷനിലൂടെ പുറത്തായത്. ജാനകി സുധീര്‍ ആയിരുന്നു അത്. കഴിഞ്ഞ വാരം എലിമിനേഷന്‍ എന്ന തോന്നല്‍ ഉളവാക്കി ബിഗ് ബോസ് ഒരു പുറത്താക്കല്‍ നടത്തിയിരുന്നുവെങ്കിലും ഒരു മോക്ക് എലിമിനേഷന്‍ ആയിരുന്നു അത്. നിമിഷയെയാണ് ബിഗ് ബോസ് പുറത്താക്കുന്നതായി അറിയിച്ചത്. എന്നാല്‍ നിമിഷയുടെ സമ്മതത്തോടെ അവരെ പിന്നീട് സീക്രട്ട് റൂമിലേക്ക് അയക്കുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കു ശേഷം അവര്‍ തിരികെയെത്തുകയും ചെയ്‍തിരുന്നു.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top