‘കാവ്യയും നാദിർഷയും സിദ്ദിഖും നൽകാത്ത മൊഴി’ പോലീസ് എഴുതിച്ചേർത്തു! ഒടുക്കം അതും പുറത്തേക്ക് ദിലീപിനെ ജനം കൂവുന്നത് കണ്ടതാണ്, അതില്‍ നിന്ന് ജനം ഒരുപാട് മാറി.. ദിലീപ് നിരപരാധിയോ?
നടിയെ ആക്രമിക്കപ്പെട്ട കേസുമായുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്. ദൃശ്യങ്ങൾ ചോർന്നുവെന്ന പരാതിയിൽ അന്വേഷണം നടക്കുകയാണ്. കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് അനുമതി ലഭിച്ചിട്ടുണ്ട്. കോടതിയിൽ നിന്ന് ദൃശ്യങ്ങൾ ചോർന്നുവെന്ന ആരോപണം കോടതിയെ കരിവാരി തേക്കാനാണെന്ന് ദിലീപ് അനുകൂലിയായ രാഹുൽ ഈശ്വർ ആരോപിക്കുന്നു. മാത്രമല്ല കാവ്യാ മാധവൻ അടക്കമുളളവർ നൽകാത്ത മൊഴിയാണ് പോലീസ് എഴുതിച്ചേർത്ത് കോടതിയിൽ നൽകിയതെന്നും രാഹുൽ ഈശ്വർ ആരോപിക്കുന്നു. റിപ്പോർട്ടർ ടിവി ചാനൽ ചർച്ചയിലാണ് രാഹുൽ ഈശ്വറിന്റെ പ്രതികരണം.
രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍ ഇങ്ങനെ:
” ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയെന്നും ആക്സസ് ചെയ്യപ്പെട്ടു എന്നും എഡിറ്റ് ചെയ്യപ്പെട്ടു എന്നതുമാണ് ആരോപണമെങ്കില്‍ ഇത് ചെയ്യാനുളള എന്തെങ്കിലും താല്പര്യം ദിലീപിന് ആവശ്യമില്ല. കാരണം ബാലചന്ദ്ര കുമാറിന്റെ മൊഴി പ്രകാരം ദിലീപിന്റെ കയ്യില്‍ ദൃശ്യങ്ങളുണ്ട്. ദിലീപിന് ഇത് മാറ്റിയിട്ടോ മാറ്റാഞ്ഞിട്ടോ എന്ത് ഗുണമാണ് ഉണ്ടാകുന്നത്.
”ദൃശ്യങ്ങള്‍ കണ്ടു, വിഷയം എന്താണെന്ന് അറിയാം. അപ്പോള്‍ അദ്ദേഹത്തെ ഒരു തരത്തിലും ബാധിക്കാത്ത ഈ വിഷയത്തിന് ദിലീപോ ബാക്കി ആരെങ്കിലുമോ എന്തെങ്കിലും സ്ഥാപിത താല്പര്യത്തിന്റെ പുറത്ത് ചെയ്യുമെന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉളളത്. ദൃശ്യങ്ങള്‍ ചോര്‍ന്നു എന്നല്ല പറയുന്നത്. അങ്ങനെ സംഭവിക്കാതിരിക്കട്ടെ. സംഭവിച്ചാല്‍ അത് തെറ്റ് തന്നെയാണ്. പക്ഷേ അങ്ങനെ സംഭവിച്ചാല്‍ പോലും കേസില്‍ ആര്‍ക്കും ഗുണമില്ലാത്ത കാര്യമാണ്”.
”ഇത് കോടതിയെ അടക്കം കരിവാരി തേക്കാന്‍ ഉദ്യോഗസ്ഥര്‍ ഉണ്ടാക്കുന്ന സംശയത്തിന്റെ പുകമറയാണെന്ന് എല്ലാവര്ക്കും അറിയാം. അതാണ് സത്യം. കോടതിയെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താനും കോടതിയില്‍ എന്തൊക്കെയോ വലിയ പ്രശ്നങ്ങള്‍ നടക്കുന്നു എന്നും വരുത്തി തീര്‍ക്കാനാണ് ശ്രമം. ഇവിടെ ഹാഷ് വാല്യു അവിടെ പാല് കാച്ച് എന്ന തരത്തില്‍ ആളുകളെ കണ്‍ഫ്യൂഷനിലാക്കുകയാണ്”.
”കേസില്‍ ന്യായമായ വിചാരണ മാത്രമല്ല വേണ്ടത് അന്വേഷണവും ന്യായമായിരിക്കണം. കാവ്യാ മാധവന്, കാവ്യാ മാധവന്റെ വീട്ടുകാര്‍, നാദിര്‍ഷ, സിദ്ദിഖ് അടക്കമുളള 20 പേരടങ്ങുന്ന ആളുകളുടെ ഇല്ലാത്ത മൊഴി പോലീസ് എഴുതി വെച്ച് കോടതിയില്‍ അവതരിപ്പിക്കുകയായിരുന്നു. എന്നിട്ട് ഇവര്‍ മൊഴി മാറ്റി എന്ന് പറയുന്നതില്‍ എന്താണ് അര്‍ത്ഥം. ആര്‍ക്കെങ്കിലും തോന്നുന്നുണ്ടോ നാദിര്‍ഷ ദിലീപിനെതിരെ മൊഴി കൊടുക്കുമെന്ന്”.
”സിദ്ദിഖ് ദിലീപിനെതിരെ മൊഴി കൊടുക്കുമെന്ന് ആര്‍ക്കെങ്കിലും അഭിപ്രായമുണ്ടോ. കാവ്യ ദിലീപിനെതിരെ മൊഴി കൊടുക്കുമെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടോ. 20 പേര് മൊഴി മാറ്റി എന്ന് വരുത്തി തീര്‍ക്കാനാണ് പോലീസ് ശ്രമിച്ചത്. 20 പേര് മാറിയതിന്റെ പേരില്‍ പോലീസ് കേസുമായി മുന്നോട്ട് പോയിട്ട് എന്താണ് സംഭവിച്ചത്. 20 പേര് മാറിയെന്ന് പറയുന്നത് പോലീസിന്റെ പ്രൊപ്പഗാന്‍ഡ മാത്രമാണ്. ഇവര്‍ പറഞ്ഞ കാര്യങ്ങളല്ല മൊഴിയായി വന്നത്”.
”ആദ്യം ദിലീപ് തെറ്റുകാരനാണ് എന്ന് തന്നെ എല്ലാവരും കരുതി. താന്‍ അടക്കം ടിവിയില്‍ ദിലീപിന് എതിരെ പറഞ്ഞതാണ്. പിന്നീട് വിശദാംശങ്ങളിലേക്ക് വന്നപ്പോഴാണ് ദിലീപ് തെറ്റുകാരനല്ലെന്ന് മനസ്സിലായത്. പോലീസ് തെളിയിക്കുമെന്ന പ്രതീക്ഷയില്‍ എല്ലാവരും ഇരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ദിലീപിന് എതിരെ ഒരു തെളിവും കൊണ്ടുവരാന്‍ കഴിയുന്നില്ല. പുറത്ത് വിടുന്ന ഭാഗികവും പക്ഷപാതപരവുമായ വിവരങ്ങള്‍ വിശ്വസനീയമല്ല. ദിലീപിനെ ജനം കൂവുന്നത് കണ്ടതാണ്. അതില്‍ നിന്ന് ജനം ഒരുപാട് മാറി. ദിലീപിനെ എത്ര വര്‍ഷങ്ങളായി വേട്ടയാടുന്നു”.
