Malayalam
നടൻ സെന്തില്‍ കൃഷ്ണ അച്ഛനായി
നടൻ സെന്തില്‍ കൃഷ്ണ അച്ഛനായി
ചാലക്കുടിക്കാരന്‍ ചങ്ങാതി’ സിനിമയില്‍ കലാഭവന്‍ മണിയായി വെള്ളിത്തിരയിലെത്തിയ നടനാണ് സെന്തില്‍
ഒന്നാം വാര്‍ഷിക ദിനത്തില്‍ ദീവിതത്തിലേക്ക് ഒരു അതിഥി കൂടി എത്തിയ സന്തോഷത്തിലാണ് താരം. സെന്തിൽ അച്ഛനായിരിക്കുകയാണ്. കുഞ്ഞിന്റെ കൈ തന്റെ കൈക്കുള്ളില്‍ വച്ച ചിത്രം പോസ്റ്റ് ചെയ്തു കൊണ്ടാണ് സെന്തില്‍ ഈ സന്തോഷ വാര്‍ത്ത പ്രേക്ഷകരെ അറിയിച്ചത്.
2019 ഓഗസ്റ്റ് മാസം ഗുരുവായൂര്‍ അമ്ബലത്തില്‍ വച്ചായിരുന്നു സെന്തിലിന്റെയും അഖിലയുടെയും വിവാഹം. തിരുവനന്തപുരം സ്വദേശിയായ സെന്തിലിന്റെ ഭാര്യ കോഴിക്കോട് നിന്നുമാണ്.
വിവാഹത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഒപ്പമുള്ള പൊന്നോമനയെ ജൂനിയര്‍ സെന്തില്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ‘സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ ആയിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു. ഈശ്വരാനുഗ്രഹത്താല്‍ ഈ സന്തോഷത്തില്‍ ഞങ്ങളോടൊപ്പം പങ്ക് ചേരാന്‍ ഒരു പുതിയ ആളുകൂടി വന്നിട്ടുണ്ട്.’ എന്നും സെന്തില്‍ അറിയിച്ചു.
