ഒരു ഘട്ടം വരെ ഞാനും വിചാരിച്ചിരുന്നത് ദിലീപ് തെറ്റ് ചെയ്തിട്ടില്ല എന്ന് തന്നെയായിരുന്നു… പക്ഷെ പിന്നീടുള്ള ദിവസങ്ങളിൽ! ഫോണിലെ രഹസ്യ അറ തുറന്നപ്പോൾ! എല്ലാം മണി മണിയായി പുറത്തേക്ക്! വള്ളി പുള്ളി തെറ്റാതെ സായ് യുടെ തുറന്ന് പറച്ചിൽ
ദിലീപ് കേസിൽ നിർണായകമായ രേഖകൾ മായ്ച്ചുകളഞ്ഞ ഹാക്കറും വധഗൂഢാലോചന കേസിലെ ഏഴാം പ്രതിയുമായ സായി ശങ്കർ കഴിഞ്ഞദിവസം മാധ്യമങ്ങൾക്ക് മുന്നിൽ വരികയും, നിരവധി വെളിപ്പെടുത്തലുകൾ നടത്തുകയും, തന്റെ ജീവന് ഭീഷണിയുണ്ടെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് കുരുക്കായി മാറുകയാണ് സായ് ശങ്കറിന്റെ ഇപ്പോഴത്തെപരാമര്ശം. ഒരു ഘട്ടം വരെ താനും വിചാരിച്ചിരുന്നത് ദിലീപ് തെറ്റ് ചെയ്തിട്ടില്ല എന്ന് തന്നെയായിരുന്നുവെന്നും എന്നാല്‍ പിന്നീടുള്ള ദിവസങ്ങളിലെ കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇരയ്ക്ക് നീതി കിട്ടുക എന്നുള്ള ആവശ്യം തന്നെയാണ് മുന്നോട്ടുവെക്കാനുള്ളതെന്നും സായ് ശങ്കര്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സായ് ശങ്കറിന്റെ രഹസ്യമൊഴി ഏപ്രില്‍ 18 ന് രേഖപ്പെടുത്തും എന്നാണ് അറിയിച്ചിരിക്കുന്നത്.
ദിലീപിന്റെ ഫോണില്‍ കോടതി രേഖകളുണ്ടായിരുന്നുവെന്നും ഫോണിലെ ഓഡിയോ ചാറ്റുകളെല്ലാം കേള്‍ക്കാന്‍ സാധിച്ചിട്ടുണ്ട് എന്നും സായ് ശങ്കര്‍ റിപ്പോര്‍ട്ടര്‍ ടി വിയോട് പറഞ്ഞു.
റിപ്പോര്‍ട്ടര്‍ ടി വിയോട് സായ് ശങ്കര്‍ സംസാരിച്ചതിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെയാണ്.
ഇരയ്ക്ക് നീതി കിട്ടുക എന്നത് ആവശ്യമാണ്. ഒരു ഘട്ടം വരെ ഞാനും വിചാരിച്ചിരുന്നത് ദിലീപ് തെറ്റ് ചെയ്തിട്ടില്ല എന്ന് തന്നെയായിരുന്നു. പക്ഷെ പിന്നീടുള്ള ദിവസങ്ങളിലെ നമ്മുടെ അനുഭവങ്ങളും മറ്റും ബാക്കിലേക്കുള്ള കാര്യങ്ങളും പരിശോധിക്കുമ്പോള്‍ ഇരയ്ക്ക് നീതി കിട്ടുക എന്നുള്ള ആവശ്യം തന്നെയാണ്. നടിയ്ക്ക് നീതി കിട്ടാന്‍ വേണ്ടിയിട്ടാണ്. ഞാന്‍ എന്തെല്ലാം അവര്‍ക്ക് പിന്തുണയാകുന്ന തരത്തില്‍ സപ്പോര്‍ട്ട് കൊടുത്തോ, അതെല്ലാം മോണിറ്ററിംഗ് ബെനഫിറ്റ് ആയിട്ടുള്ള സപ്പോര്‍ട്ട് ആയിരുന്നില്ല. അതൊരു റെസ്പെക്ട്ഫുള്‍ ബേസ് ആയിട്ടുള്ള സപ്പോര്‍ട്ട് ആയിരുന്നു.
മോണിറ്ററിംഗ് ബെനഫിക്ട് ഒരു സെക്കണ്ടറി ആണ്. വരുന്ന ദിവസങ്ങളില്‍ ഒരു മനുഷ്യന് കിട്ടുന്ന റിയലൈസേഷന് ഉണ്ട്. എന്തെല്ലാം സംഭവിച്ചു എന്ന്. അതില്‍ നിന്ന് എനിക്ക് കുറെ കാര്യങ്ങള്‍ റിയലൈസ് ആയിട്ടുണ്ട്. അതില്‍ എന്റെ ഭാഗത്ത് നിന്ന് എന്തെല്ലാം സപ്പോര്‍ട്ട് അവര്‍ക്ക് ലഭിച്ചിരുന്നോ. തീര്‍ച്ചയായും പൊലീസുകാര്‍ക്ക് എന്റെ ഭാഗത്ത് നിന്ന് സപ്പോര്‍ട്ട് ആവശ്യമില്ല. അവര്‍ക്ക് എന്റെ ഭാഗത്ത് നിന്ന് ഫാക്ടുകള്‍ മാത്രം കിട്ടിയാല്‍ മതി. അത് കൂടാതെ എന്റെ ഭാഗത്ത് നിന്ന് എന്തെല്ലാം റിവീല്‍ ചെയ്യാന്‍ സാധിക്കുമോ അതില്‍ നിന്നും ഈ വിക്ടിമിന് ഒരു നീതി ലഭിക്കും എന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഞാനത് ചെയ്യും.
ദിലീപിന്റെ ഫോണില്‍ കോടതി രേഖകളുണ്ടായിരുന്നു. കോടതി രേഖകളാണ് കൂടുതലുമുണ്ടായത്. പിന്നെ പേഴ്സണല്‍ ഫോട്ടോഗ്രാഫുകള്‍. ഓഡിയോ ചാറ്റുകളെല്ലാം കേള്‍ക്കാന്‍ സാധിച്ചിട്ടുണ്ട്. അവന്യൂ സെന്ററിലാണ് ഞാന്‍ മുറിയെടുക്കുന്നത്. അന്ന് അവിടെ ഒരു കല്യാണം നടക്കുന്നുണ്ടായിരുന്നു. അന്ന് ഞാനെടുത്ത മുറിയില്‍ സ്മോക് ചെയ്തിട്ടുണ്ടായിരുന്നു. അപ്പോള്‍ ഈ സ്മെല് പുറത്തേക്ക് വന്നു എന്ന് പറഞ്ഞിട്ട് അവരെന്നോട് മുറിയില്‍ നിന്ന് മാറാന്‍ പറഞ്ഞു. ഞാന്‍ അവരോട് ബാല്‍ക്കണിയുള്ള മുറി ചോദിച്ചപ്പോള്‍ എല്ലാം ഫുള്ളായെന്ന് പറഞ്ഞു.
നേരത്തെ പേയ്മെന്റ് കൊടുത്തതായിരുന്നു. എന്നാല്‍ അവര്‍ റീഫണ്ട് ചെയ്യാനും തയ്യാറല്ല. പിന്നീട് ഞാന്‍ അവിടെ നിന്ന് ഇറങ്ങി. ഈ ഫോണ്‍ വാങ്ങി രാമന്‍പിള്ള അസോസിയേറ്റ്സിന്റെ നിര്‍ദേശപ്രകാരം ആണ് ഞാന്‍ ഹയത്തില്‍ മുറിയെടുക്കുന്നത്. ഹയത്തില്‍ വെളുപ്പിന് മൂന്ന് മണി വരെ 29, 30 ദിവസങ്ങളില്‍ രേഖകള്‍ മായ്ക്കല്‍ തന്നെയായിരുന്നു ചെയ്ത് കൊണ്ടിരുന്നതെന്നും സായ് പറഞ്ഞു.
ഇന്നലെയായിരുന്നു സായ് ശങ്കറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. . അതിന് ശേഷം പൊലീസ് ഇദ്ദേഹത്തെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയായിരുന്നു. അറസ്റ്റിന് ശേഷം എല്ലാ കാര്യങ്ങളും വെളിപ്പെടുത്താമെന്ന് സായ് ക്രൈംബ്രാഞ്ചിനെ അറിയിച്ചിരുന്നു. പുട്ടപര്‍ത്തിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. അപ്രതീക്ഷിതമായാണ് ഇയാള്‍ കീഴടങ്ങിയത്.
