Connect with us

കാവ്യയുടെ ഓഡിയോയ്ക്ക് പിന്നാലെ അടുത്ത ബോംബ് പൊട്ടി! ഒന്നും തീരുന്നില്ല… വക്കീൽ പഠിപ്പിക്കുന്നത് പോലെ പറഞ്ഞാൽ മതി, വേറെ പ്രശ്നം ഒന്നുമില്ല! അടുത്ത ശബ്ദരേഖ! ഇതാ കേരളം ഞെട്ടുന്നു

News

കാവ്യയുടെ ഓഡിയോയ്ക്ക് പിന്നാലെ അടുത്ത ബോംബ് പൊട്ടി! ഒന്നും തീരുന്നില്ല… വക്കീൽ പഠിപ്പിക്കുന്നത് പോലെ പറഞ്ഞാൽ മതി, വേറെ പ്രശ്നം ഒന്നുമില്ല! അടുത്ത ശബ്ദരേഖ! ഇതാ കേരളം ഞെട്ടുന്നു

കാവ്യയുടെ ഓഡിയോയ്ക്ക് പിന്നാലെ അടുത്ത ബോംബ് പൊട്ടി! ഒന്നും തീരുന്നില്ല… വക്കീൽ പഠിപ്പിക്കുന്നത് പോലെ പറഞ്ഞാൽ മതി, വേറെ പ്രശ്നം ഒന്നുമില്ല! അടുത്ത ശബ്ദരേഖ! ഇതാ കേരളം ഞെട്ടുന്നു

ഒറ്റ ദിവസം കൊണ്ട് കാര്യങ്ങളെല്ലാം മാറിമറിഞ്ഞു… നടിയെ ആക്രമിച്ച കേസിലും സംഭവിച്ചത് ഇത് തന്നെയാണ്. ഇന്നലെ രാവിലെ ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ച സൈബര്‍ വിദഗ്ധന്‍ സായിശങ്കറിനെ അറസ്റ്റ് ചെയ്തു. വൈകുന്നേരത്തോടെ കേരളം ഞെട്ടിക്കുന്ന മറ്റൊരു ബ്രേക്കിംഗാണ് വന്നത്.
നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന്റെ പങ്ക് ഉണ്ടെന്ന അന്വേഷണ സംഘത്തിന്റെ സംശയം ബലപ്പെടുത്തുന്ന നിര്‍ണായക ശബ്ദരേഖയായിരുന്നു പുറത്ത് വന്നത്. ആ ശബ്ധ രേഖ കേട്ടതിന്റെ ഞെട്ടൽ മാറുന്നതിന് മുൻപ് തന്നെ മറ്റൊരു ശബ്ദരേഖ പുറത്തുവന്നിരിക്കുകയാണ്.

നടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ സ്വാധീനിക്കുന്ന ശബ്ദരേഖ പുറത്ത്. ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജും ഡോക്ടർ ഹൈദരലിയും തമ്മിലുള്ള ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. ദിലീപിന് അനുകൂലമായി മൊഴി നൽകാൻ സുരാജ് പറയുന്നതാണ് ഫോൺ സംഭാഷണത്തിലുള്ളത്.

നടി ആക്രമിക്കപ്പെടുന്ന സമയത്ത് ദിലീപ് ആശുപത്രിയിൽ അഡ്മിറ്റായിരുന്നുവെന്ന് പറയണമെന്ന് സുരാജ് ആവശ്യപ്പെടുന്നുണ്ട്. ദിലീപ് അഡ്മിറ്റായിരുന്നില്ല എന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർക്ക് ഡോക്ടർ ഹൈദരലി ആദ്യം മൊഴി നൽകിയത്. ഈ മൊഴി തിരുത്തണമെന്നാണ് സുരാജിന്റെ ആവശ്യം. പ്രോസിക്യൂഷൻ സാക്ഷിയായ ഡോക്ടർ പിന്നീട് കൂറുമാറിയിരുന്നു. നടി ആക്രമിക്കപ്പെടുന്ന സമയത്ത് തനിക്ക് പനിയായിരുന്നെന്നും, ആശുപത്രിയിൽ അഡ്മിറ്റായിരുന്നുവെന്നുമായിരുന്നു ദിലീപിന്റെ വാദം.

ഫോൺ സംഭാഷണം ഇങ്ങനെ

ഡോക്ടർ ഹൈദരലി:
പൊലീസിന്റെ കൈയിൽ കോപ്പി ഉണ്ടാകുമല്ലോ അല്ലേ?

സുരാജ്: ആ കോപ്പിക്ക് ഇനി യാതൊരു പ്രസക്തിയും ഇല്ല ഡോക്ടറേ…അതുകൊണ്ട് യാതൊരു കാര്യവുമില്ല. നമ്മൾ മൊഴി കൊടുക്കുന്നതനുസരിച്ച് കോടതിയിൽ എഴുതിയിടും. അതാണ് ഇനിയങ്ങോട്ട് നോക്കുക. അതിനാണ് സാക്ഷിയുടെ മൊഴി കൊടുക്കാൻ വേണ്ടി വിളിക്കുന്നത്.

ഡോക്ടർ:

അതിലെഴുതിയിരിക്കുന്ന ഡേറ്റ് ഒക്കെയോ?

സുരാജ്: അതിന്റെ കോപ്പി കാര്യങ്ങളെല്ലാം അഡ്വക്കേറ്റിന്റെ കൈയിലുണ്ട്. നമുക്ക് മാർച്ച് പകുതിയാകുമ്പോൾ കാണാമെന്ന് വക്കീൽ പറഞ്ഞിട്ടുണ്ട്.

ഡോക്ടർ ഹൈദരലി: ഇതുവരെ എന്തായി?

സുരാജ്: ഇതുവരെ പ്രശ്നങ്ങളൊന്നുമില്ല. വക്കീൽ നോക്കും. വക്കീൽ പഠിപ്പിക്കുന്നത് പോലെ പറഞ്ഞാൽ മതി. നമുക്ക് വിസ്താരം തുടങ്ങിയില്ലല്ലോ. ഒരു പ്രാവശ്യം പോയാൽ മതി, വേറെ പ്രശ്നമൊന്നുമില്ല.

ഡോക്ടർ ഹൈദരലി: ചേട്ടൻ എവിടെയുണ്ട് ഇപ്പോൾ?

സുരാജ്: ചേട്ടൻ ഇവിടെയുണ്ട് എറണാകുളത്ത്. കേസ് കാര്യങ്ങളൊക്കെ ആയോണ്ട് എറണാകുളത്ത് തന്നെയുണ്ട് പുള്ളി.

ഇങ്ങനെയാണ് സംഭാഷണം അവസാനിക്കുന്നത്

അതേസമയം കാവ്യയുടെ ചോദ്യം ചെയ്യല്‍ ദിവസമായ തിങ്കളാഴ്ച ആലുവ പൊലീസ് ക്ലബില്‍ ഹാജരാകാന്‍ ബാലചന്ദ്രകുമാറിന് അന്വേഷണ സംഘം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് . കാവ്യയ്‌ക്കെതിരായ തെളിവുകളില്‍ ബാലചന്ദ്രകുമാര്‍ നല്‍കിയ ഓഡിയോ ക്ലിപ്പുകളുമുണ്ട്. ഇത് കേസില്‍ വളരെ നിര്‍ണായകമാണെന്നാണ് വിലയിരുത്തല്‍.

കാവ്യയെ ചോദ്യം ചെയ്യാനായി പോലീസ് ക്ലബ്ബില്‍ വലിയ മുന്നൊരുക്കങ്ങളാണ് നടക്കുന്നത്. കാവ്യയെ പോലുള്ളയാളെ ചോദ്യം ചെയ്യുമ്പോള്‍ കുറഞ്ഞ സമയം കൊണ്ട് പരമാവധി തെളിവുകള്‍ ശേഖരിക്കുകയാണ് ലക്ഷ്യം. ഇതിന് ശാസ്ത്രീയ മാര്‍ഗമായിരിക്കും നോക്കുക. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളിലും ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് ചോദ്യം ചെയ്യല്‍. കേസിലെ ഗൂഡാലോചനയില്‍ കാവ്യയുടെ പങ്ക് സൂചിപ്പിക്കുന്ന ശബ്ദരേഖ അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിനുള്ള സമയം നീട്ടണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷക്കൊപ്പമാണ് ഈ ശബ്ദരേഖ ഉള്‍പ്പടെ ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണ സംഘം കോടതിയില്‍ നല്‍കിയത്. ഇതിന് പിന്നാലെയാണ് കാവ്യക്ക് തിങ്കളാഴ്ച ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്.

More in News

Trending

Recent

To Top