Connect with us

അതിസുന്ദരമായ രൂപത്തിന്റെ ഉള്ളിലെ ജീര്‍ണിച്ച മനസ് മലയാളികള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു! അത്രയും വലിയൊരു ഹീന കൃത്യം തെരുവ് ഗുണ്ടകളെ കൊണ്ട് ചെയ്യിക്കാന്‍ ഇറങ്ങി തിരിച്ച ഈ സ്ത്രീയോട് ഇപ്പോള്‍ തോന്നുന്നത് അറപ്പ്, ദൈവത്തിന്റെ കോടതിയില്‍ നിങ്ങൾക്ക് മാപ്പ് കിട്ടില്ല; ആഞ്ഞടിച്ച് സിന്‍സി അനില്‍…

News

അതിസുന്ദരമായ രൂപത്തിന്റെ ഉള്ളിലെ ജീര്‍ണിച്ച മനസ് മലയാളികള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു! അത്രയും വലിയൊരു ഹീന കൃത്യം തെരുവ് ഗുണ്ടകളെ കൊണ്ട് ചെയ്യിക്കാന്‍ ഇറങ്ങി തിരിച്ച ഈ സ്ത്രീയോട് ഇപ്പോള്‍ തോന്നുന്നത് അറപ്പ്, ദൈവത്തിന്റെ കോടതിയില്‍ നിങ്ങൾക്ക് മാപ്പ് കിട്ടില്ല; ആഞ്ഞടിച്ച് സിന്‍സി അനില്‍…

അതിസുന്ദരമായ രൂപത്തിന്റെ ഉള്ളിലെ ജീര്‍ണിച്ച മനസ് മലയാളികള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു! അത്രയും വലിയൊരു ഹീന കൃത്യം തെരുവ് ഗുണ്ടകളെ കൊണ്ട് ചെയ്യിക്കാന്‍ ഇറങ്ങി തിരിച്ച ഈ സ്ത്രീയോട് ഇപ്പോള്‍ തോന്നുന്നത് അറപ്പ്, ദൈവത്തിന്റെ കോടതിയില്‍ നിങ്ങൾക്ക് മാപ്പ് കിട്ടില്ല; ആഞ്ഞടിച്ച് സിന്‍സി അനില്‍…

നടി ആക്രമിക്കപ്പെട്ട കേസിൽ നടി കാവ്യയെ തിങ്കളാഴ്ച ചോദ്യം ചെയ്യാനിരിക്കുകയാണ് അന്വേഷണ സംഘം. നടിയെ ചോദ്യം ചെയ്യുന്നതോടെ നിർണായമായേക്കാവുന്ന പല തെളിവുകൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലവിലെ പ്രതീക്ഷ. ഇതിനിടെ പുറത്തായ ദിലീപിന്റെ സഹോദരിയുടെ ഭര്‍ത്താവിന്റെ ഓഡിയോ ക്ലിപ്പ് മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ്.

ഇതില്‍ കാവ്യയെ പറ്റി പറയുന്ന ഭാഗം ഉദ്ധരിച്ച് പലരും രംഗത്തെത്തി. ഇപ്പോഴിതാ കാവ്യയ്ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയയായ സിന്‍സി അനില്‍. കാവ്യാമാധവന് ക്രൈംബ്രാഞ്ച് നോട്ടീസ് എന്ന ഒരു പ്രമുഖ ചാനലിന്റെ പോസ്റ്റര്‍ ഇട്ടാണ് ഫേസ്ബുക്കില്‍ കുറിപ്പ് എഴുതിയിരിക്കുന്നത്.

സിന്‍സി അനിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ

‘ഇതിപ്പോ എന്നാ പറയാനാ എന്റെ ശരത് ഭായി….
ഇവരെല്ലാം വല്ല്യ കൂട്ടായിരുന്നല്ലോ…
അവരുടെ കല്യാണ സമയത്തു അവര് കാവ്യയ്ക്കിട്ട് ഒരു പണി കൊടുത്തപ്പോള്‍ അവള്‍ നല്ലൊരു പണി തിരിച്ചു കൊടുത്തു…
കാവ്യയെ സംരെക്ഷിക്കാന്‍ അത് ചേട്ടന് ഏറ്റെടുക്കേണ്ടി വന്നെന്നുള്ളതാണ്..

ജയിലില്‍ നിന്നു സുനിയുടെ കാള്‍ വന്നില്ലായിരുന്നു എങ്കില്‍ ഇത് അവളില്‍ തന്നെ നിന്നേനെ…
കാള്‍ വന്നതോടെ ആണ് ഇത് ചേട്ടന്റെ നേരെ വന്നത്…
ചേട്ടന് ഇത്രയും സ്ഥാപനങ്ങള്‍ ഉണ്ട്…
അവിടേക്കൊന്നും പോകാതെ അവന്‍ മെമ്മറി കാര്‍ഡ് ആയിട്ട് ലക്ഷ്യയിലേക്ക് ചെന്നത് എന്തിനാണ്….???

നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക ശബ്ദരേഖ കേള്‍ക്കുകയായിരുന്നു….
ഇത് പറയുന്നത് പോലീസും മാധ്യമങ്ങളും അല്ല…നശിപ്പിച്ചു കളഞ്ഞ ഡാറ്റയില്‍ നിന്നും പോലീസ് റിട്രീവ് ചെയ്‌തെടുത്ത കാള്‍ റെക്കോര്‍ഡിങ്‌സ് ആണിതെല്ലാം…

പറയുന്നത് ദിലീപിന്റെ വലം കൈ ആയി നില്‍ക്കുന്ന ദിലീപിന്റെ സഹോദരി ഭര്‍ത്താവാണ്…
മറ്റൊരു ശബ്ദ രേഖയില്‍ പറയുന്നു…
ഈ ദൃശ്യങ്ങള്‍ നമ്മള്‍ പല വട്ടം കണ്ടതല്ലേ….. കണ്ടു എന്ന് ജഡ്ജ് നോട് പറയാന്‍ പറ്റില്ലലോ…..
കണ്ടിട്ടില്ല എന്ന രീതിയില്‍ വേണമല്ലോ നമുക്ക് അവിടെ സംസാരിക്കാന്‍…
ഒരു കുടുംബം മുഴുവനും ക്രിമിനലുകള്‍ ആകുന്ന അവസ്ഥ സിനിമകളില്‍ കണ്ടിട്ടുണ്ട്….

ഒരു സ്ത്രീ ഏറ്റവും കൂടുതല്‍ മാനസികമായും ശരീരികമായും മുറിവേല്‍ക്കപ്പെടുന്നത് അവള്‍ ലൈംഗികമായി ആക്രമിക്കപ്പെടുമ്പോഴാണ്…
ആ അപമാനത്തിന്റെ ആഴം ഏറ്റവും നന്നായി അറിയുന്നതും ഒരു പുരുഷനെക്കാള്‍ ഏറെ സ്ത്രീക്കാണ്…

അത്രയും വലിയൊരു ഹീന കൃത്യം തെരുവ് ഗുണ്ടകളെ കൊണ്ട് ചെയ്യിക്കാന്‍ ഇറങ്ങി തിരിച്ച ഈ സ്ത്രീയോട് ഇപ്പോള്‍ തോന്നുന്നത് അറപ്പ് മാത്രമാണ്…

പല ഘട്ടങ്ങളിലും ഇവര്‍ക്ക് ഇതില്‍ പങ്ക് ഉണ്ടായതായി മനസിലാക്കിയിട്ടും ഒരു വാക്ക് കൊണ്ട് പോലും ആരും ഇവരെ വിമര്‍ശിച്ചിരുന്നില്ല….
ഇന്നിപ്പോള്‍ പറയാതെ വയ്യ…

അന്വേഷണത്തിന്റെ അവസാന ഘട്ടത്തില്‍ ഞെട്ടിക്കുന്ന കാര്യങ്ങളാണ് പുറത്തേക്ക് വന്നു കൊണ്ടിരിക്കുന്നത്…
അതിസുന്ദരമായ രൂപത്തിന്റെ ഉള്ളിലെ ജീര്‍ണിച്ച മനസ് മലയാളികള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു….

2016 നവംബര്‍ 25 ന് നാടക കല്യാണം അരങ്ങേറിയപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നു നിന്നു കാവ്യ മാധവന്‍ പറഞ്ഞത് …..
ഈ വിവാഹം ഞങ്ങളെക്കാള്‍ ഏറെ മലയാളികള്‍ ആഗ്രഹിച്ചിരുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്..ഞങ്ങളെ അനുഗ്രഹിക്കണം എന്നതായിരുന്നു…

പക്ഷെ എനിക്ക് അദ്ദേഹം അച്ഛനെ പോലെ ആണ് എന്ന് മുന്നേ പറഞ്ഞു വച്ച നുണകളുടെ ചില്ല് കൊട്ടാരം തകര്‍ന്നു വീണപ്പോള്‍ മലയാളികള്‍ അതിനെ അത്രയ്ക്കും അങ്ങോട്ട് ആഘോഷിച്ചില്ല…

ട്രോളുകളായും ചീത്ത വിളികള്‍ ആയും കാവ്യയുടെ പേജ് നിറഞ്ഞിരുന്നു…
അതൊന്നും ആരുടേയും PR work ആയിരുന്നില്ല….
പ്രണയത്തിന്റെയും സ്‌നേഹത്തിന്റെയും പേരില്‍ 16 വര്‍ഷം ഒരു കലാകാരിയെ വീടിനുള്ളില്‍ തളച്ചു വച്ചു… വഞ്ചിച്ചു… അവസാനം ഈ സ്ത്രീ കാരണം അവര്‍ക്കു അവിടം ഉപേക്ഷിച്ചു പോരേണ്ടി വന്നതില്‍ ആ സ്ത്രീയോടുള്ള മലയാളികളുടെ സ്‌നേഹവും സഹതാപവും മാത്രമായിരുന്നു….

കാലം അതും തെളിയിച്ചു…ആ സ്ത്രീ അവിടം വിട്ടു ഇറങ്ങിയതിനു ശേഷം വിജയത്തിന്റെ പടികള്‍ മാത്രമാണ് ചവിട്ടിയിട്ടുള്ളു…
നാടക കല്യാണത്തിന്റെ പിറ്റേന്ന് പത്രമാധ്യമങ്ങളിലെ വാര്‍ത്ത ഇതായിരുന്നു…

കാവ്യാ മാധവന്റെ പേജ് ല്‍ പൊങ്കാല അപമാനം സഹിക്ക വയ്യാതെ തന്റെ പേജ് ല്‍ കമെന്റുകള്‍ ഇട്ടവരെ അറസ്റ്റ് ചെയ്യിപ്പിച്ചാണ് അന്ന് ഈ സ്ത്രീ അവരോടൊക്കെ പ്രതികരിച്ചത്….

അരമന രഹസ്യം പലതും ഇതരത്തില്‍ അങ്ങാടി പാട്ട് ആയതിനു കാരണക്കാരി ഈ ആക്രമിക്കപെട്ടവള്‍ ആണെന്നുള്ള ആന പക എത്തി നില്‍ക്കുന്നത് ഒരു സ്ത്രീയും മറ്റൊരു സ്ത്രീയോട് ചെയ്യാത്ത ക്രൂരതയിലാണ്…

അവള്‍ക്കു നീതി കിട്ടാന്‍ പോലീസ് അക്ഷീണം പ്രയത്‌നിച്ചിട്ടും അത് വില വയ്ക്കാത്ത കോടതിയില്‍ വിശ്വാസമില്ല…

പണത്തിന്റെ മീതെ കമഴ്ന്നു കെട്ടി വീഴുന്ന കോടതികളില്‍ നിന്നും രക്ഷപ്പെട്ടാലും ദൈവത്തിന്റെ കോടതിയില്‍ നിങ്ങള്ക്ക് മാപ്പ് കിട്ടുകയില്ല…
കാലം അത് തെളിയിക്കും… തീര്‍ച്ച….

Continue Reading
You may also like...

More in News

Trending

Recent

To Top