News
‘പല്ലടിച്ചു ഞാന്‍ താഴെയിടും’ അനാവശ്യം കേട്ടോണ്ടിരിക്കുന്ന ഏതോ ‘ഒരുത്തി’ അല്ല! ഇടിത്തീപോലെ ലക്ഷ്മി പ്രിയ
‘പല്ലടിച്ചു ഞാന്‍ താഴെയിടും’ അനാവശ്യം കേട്ടോണ്ടിരിക്കുന്ന ഏതോ ‘ഒരുത്തി’ അല്ല! ഇടിത്തീപോലെ ലക്ഷ്മി പ്രിയ
നടൻ വിനായകൻ നടത്തിയ മീ ടൂ പരാമർശത്തിനെതിരെ വിവിധയിടങ്ങളിൽ നിന്ന് പ്രതിഷേധമുയരുകയാണ്. ഇതിനോടകം തന്നെ നിരവധി പേരാണ് നടനെതിരെ വിമർശനമുന്നയിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ വിനായകനെതിരെ കടുത്ത വിമർശനവുമായി നടി ലക്ഷ്മിപ്രിയ.
തന്നോട് ആരെങ്കിലും ഇങ്ങനെ ചോദിച്ചാൽ അവന്റെ പല്ലടിച്ച് താഴെയിടുമെന്ന് ലക്ഷ്മിപ്രിയ കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം
ഇതുപോലെയുള്ള നാറികൾ എന്നോട് ഇങ്ങനെ ചോദിച്ചാൽ അവന്റെ പല്ലടിച്ചു ഞാൻ താഴെ ഇടും. ഏതെങ്കിലും ഊള എന്തെങ്കിലും ചോദിച്ചാൽ കേട്ടോണ്ടിരിക്കേണ്ട ബാധ്യത എനിക്കില്ല. എത്ര മാന്യമായ ഭാഷയിൽ ചോദിച്ചാലും ഊളത്തരം ഊളത്തരം തന്നെയല്ലേ? താൽപ്പര്യം ഉണ്ടോ എന്നു ചോദിച്ചാൽ താൽപര്യമില്ലെങ്കിൽ നോ എന്ന വാക്കിൽ ഒതുക്കേണ്ട ബാധ്യത മാത്രമേ പെണ്ണിന് ഈ ചോദ്യത്തിനുള്ളൂ എന്ന് ഇവനോട് ആരാണ് പറഞ്ഞു കൊടുത്തത്?സ്ത്രീ സുരക്ഷ സോ കോൾഡ് സ്ത്രീ സംഘടനകളുടെ കയ്യിലല്ല!! അത് ഓരോ പെണ്ണിന്റെയും കയ്യിലാണ്. പെണ്ണിന്റെ അന്തസ്സ് പെണ്ണിന്റെ കയ്യിൽ തന്നെയാണ്. ഏത് അനാവശ്യവും കേട്ടോണ്ടിരിക്കുന്ന ഏതോ ‘ഒരുത്തി’ അല്ല സ്വയം ഒരു ‘തീ ‘ ആവുക ഓരോ പെണ്ണും. എന്നാണ് നടി ഫേസ്ബുക്കിൽ കുറിച്ചത്.
‘ഒരുത്തീയുടെ പ്രസ് കോൺഫറൻസിൽ വിനായകൻ നടത്തിയ അഭിപ്രായപ്രകടനം കഴിഞ്ഞ ദിവസമാണ് കണ്ടത്. വിനായകൻ സുഹൃത്താണ് എന്നാലും പറയാതിരിക്കാനാവില്ല. വായിൽ തോന്നുന്നതെന്തും വിളിച്ചു പറയാൻ പറ്റുന്നതാണ് സ്വാതന്ത്ര്യമെന്ന് വിനായകന് തെറ്റിദ്ധാരണ ഉണ്ടെങ്കിൽ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളെങ്കിലും അതൊന്ന് തിരുത്തിക്കൊടുക്കണം. വിനായകൻ പറഞ്ഞതൊക്കെയും സ്ത്രീകളെ അപമാനിക്കുന്നവയാണ്. പറഞ്ഞു പോയതിന്റെ പേരിൽ വിനായകൻ മാപ്പ് പറയുകയാണ് വേണ്ടത്’, വിധു ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
‘ഷെയിം’ എന്നായിരുന്നു വിനായകന്റെ ചിത്രം പങ്കുവെച്ച് കൊണ്ട് നടി പാർവ്വതി തിരുവോത്ത് കുറിച്ചത്.
ഒരുത്തി എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിക്കിടെ വിനായകൻ നടത്തിയ പ്രതികരണമായിരുന്നു വിവാദമായത്. തന്റെ ലൈഫിൽ പത്ത് പെണ്ണുങ്ങൾക്കൊപ്പം സെക്സ് ചെയ്തിട്ടുണ്ട്. ഈ പത്ത് പേരോടും ഞാന്‍ തന്നെയാണ് ചോദിച്ചത് നിങ്ങള്‍ക്കിതിന് താത്പര്യമുണ്ടോ എന്ന്. നിങ്ങള്‍ പറയുന്ന മീ ടൂ ഇതാണെങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എനിക്ക് വേറെ ആര്‍ക്കെങ്കിലുമൊപ്പം സെക്സ് ചെയ്യണമെന്ന് തോന്നിയാല്‍ ഞാന്‍ ഇനിയും ചോദിക്കും, എന്നായിരുന്നു വിനായകന്റെ വാക്കുകൾ.
വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ഉയർന്നെങ്കിലും വിഷയത്തിൽ പ്രതികരിക്കാൻ ഇതുവരേയും വിനായകൻ തയ്യാറായില്ല. പകരം തന്റെ സ്ഥിരം ശൈലിയിൽ മറ്റൊരു പോസ്റ്റ് വിനായകൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. പഞ്ചപാണ്ഡവര്‍ക്കൊപ്പമുള്ള പാഞ്ചാലിയുടെ ചിത്രമായിരുന്നു വിനായകൻ പങ്കുവെച്ചത്. യാതൊരു കാപ്ഷനും നൽകാതെയായിരുന്നു പോസ്റ്റ്.
വിവാദ പ്രതികരണത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വിനായകനെതിരെ സൈബർ ആക്രമണം രൂക്ഷമാണ്. വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കടുത്ത അധിക്ഷേപമാണ് നടക്കുന്നത്. വിനായകന്റെ വീട്ടുകാരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള നിരവധി കമന്റുകളാണ് ഉയരുന്നത്.
