26ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശ്ശീലവീഴും. വൈകുന്നേരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന സമാപന ചടങ്ങ് ധനമന്ത്രി കെഎൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖിയാണ് മുഖ്യാതിഥി.
ചടങ്ങിൽ എഴുത്തുകാരന് ടി.പത്മനാഭന് വിശിഷ്ടാതിഥിയാകും. സാംസ്കാരിക മന്ത്രി സജി ചെറിയാന് ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്യും. സഹകരണ മന്ത്രി വി.എന്‍ വാസവന് മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്യും. തുടർന്ന് സുവർണ്ണ ചകോരം നേടിയ സിനിമ മേളയിൽ പ്രദർശിപ്പിക്കും.വൈകീട്ട് 5:30ക്കാണ് സമാപന സമ്മേളനം തുടങ്ങുന്നത്.
ചരിത്രത്തിലെ തന്നെ മികച്ച മേളകളില്‍ ഒന്നെന്ന പ്രേക്ഷകപ്രീതി കേരളം സംഘടിപ്പിക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഉണ്ട്.അന്താരാഷ്ട്ര മേളകളിൽ നിരവധി പുരസ്കാരങ്ങൾ നേടിയ ചിത്രങ്ങൾ ഉൾപ്പടെ 173 സിനിമകളാണ് ഇത്തവണ മേളയിൽ പ്രദർശിപ്പിച്ചത്. നിറഞ്ഞ സദസ്സിലായിരുന്നു എല്ലാ സിനിമയും പ്രദർശിപ്പിച്ചത്. കൊവിഡ് കാലത്ത് നടന്ന മേളയിൽ അതിജീവനത്തിന്റെ കഥ പറയുന്ന സിനിമകളും ഉണ്ടായിരുന്നു.
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാൻ കഴിഞ്ഞ...
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
കഴിഞ്ഞ ദിവസമായിരുന്നു ഗുരുതര ആരോപണങ്ങളുമായി നടി വിൻസി അലോഷ്യസ് രംഗത്തെത്തിയത്. സൂത്രവാക്യം സിനിമയുടെ ലൊക്കേഷനിൽ വച്ച് ഷൈൻ മോശമായി പെരുമാറി എന്നായിരുന്നു...