Connect with us

‘വിനായകന്റെ അറ്റിറ്റിയൂഡ് ഇതാണെങ്കില്‍ അദ്ദേഹം വിര്‍ജിനായി മരിക്കും’;എന്‍എസ് മാധവന്‍ പറയുന്നു

News

‘വിനായകന്റെ അറ്റിറ്റിയൂഡ് ഇതാണെങ്കില്‍ അദ്ദേഹം വിര്‍ജിനായി മരിക്കും’;എന്‍എസ് മാധവന്‍ പറയുന്നു

‘വിനായകന്റെ അറ്റിറ്റിയൂഡ് ഇതാണെങ്കില്‍ അദ്ദേഹം വിര്‍ജിനായി മരിക്കും’;എന്‍എസ് മാധവന്‍ പറയുന്നു

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ നടന്‍ വിനായകനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. ‘വിനായകന്റെ അറ്റിറ്റിയൂഡ് ഇതാണെങ്കില്‍ അദ്ദേഹം വിര്‍ജിനായി മരിക്കും,’ എന്നാണ് എന്‍എസ് മാധവന്റെ ട്വീറ്റ്.

വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു വിനായകന്റെ വിവാദ പരാമര്‍ശനം. മീ ടു എന്നതിന്റെ അര്‍ത്ഥം തനിക്ക് അറിയില്ല. ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ തോന്നിയാല്‍ അത് ചോദിക്കും അതിനെയാണ് മീ ടു എന്ന് വിളിക്കുന്നത് എങ്കില്‍ താന്‍ അത് വീണ്ടും ചെയ്യുമെന്നുമായിരുന്നു വിനായകന്‍ പറഞ്ഞത്.

‘എന്താണ് മീ ടു? എനിക്ക് അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ. അതാണോ? ഞാന്‍ ചോദിക്കട്ടെ ഒരു പെണ്ണുമായും എനിക്ക് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്നുണ്ടെങ്കില്‍ എന്ത് ചെയ്യും. എന്റെ ലൈഫില്‍ ഞാന്‍ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും ഞാന്‍ ആണ് എന്നോടൊപ്പം ഫിസിക്കല്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുമോ എന്ന് അങ്ങോട്ട് ചോദിച്ചത്. അതാണ് നിങ്ങള്‍ പറയുന്ന മീ ടു എങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എന്നോട് ഒരു പെണ്ണും ഇങ്ങോട്ട് വന്നു ചോദിച്ചിട്ടില്ല’ വിനായകന്‍ പറയുകായിരുന്നു

More in News

Trending

Recent

To Top