News
മാളത്തിൽ ഒളിച്ച VIP മറനീക്കി പുറത്തേക്ക്! ദിലീപ് ആ വമ്പൻ ലക്ഷ്യമുന്നിൽ കണ്ടു ജയിലിടിഞ്ഞാലും പുറത്ത് വരില്ല..ബോക്സ് ഓഫീസ് ഹിറ്റായ പടം പോലെയുള്ള ഒരു റിപ്പോർട്ടായിരിക്കും കോടതിയില്‍ വരിക
മാളത്തിൽ ഒളിച്ച VIP മറനീക്കി പുറത്തേക്ക്! ദിലീപ് ആ വമ്പൻ ലക്ഷ്യമുന്നിൽ കണ്ടു ജയിലിടിഞ്ഞാലും പുറത്ത് വരില്ല..ബോക്സ് ഓഫീസ് ഹിറ്റായ പടം പോലെയുള്ള ഒരു റിപ്പോർട്ടായിരിക്കും കോടതിയില്‍ വരിക
ഇനി വരുന്ന ദിവസങ്ങൾ ദിലീപിനെ സംബന്ധിച്ച് ഏറെ നിർണ്ണായകമാണ്. ഊര്‍ജിതമായ അന്വേഷണത്തിലൂടെ പല കാര്യങ്ങളും മറനീക്കി പുറത്തുവരുകയാണ് . ഒടുവില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന അവസ്ഥ വരെ എത്തിനിൽക്കുകയാണ്.
നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം ഉടന്‍ പൂർത്തിയാക്കണമെന്ന് പറഞ്ഞവരാണ് ചോദ്യം ചെയ്യലിന് നോട്ടീസ് കിട്ടിയിട്ട് പോലും സമയം ആവശ്യപ്പെടുന്നതെന്നത് രസകരമായ കാര്യമാണെന്ന് പ്രമുഖ അഭിഭാഷകനായ അഡ്വ.അജകുമാർ. അത് തീർത്തും വിരോധഭാസമായ കാര്യമാണ് എന്നതില്‍ സംശയം ഒന്നുമില്ല. അവർ വരാന്‍ താമസിക്കുന്നതിരെ ഉത്തരവാദിത്തം പ്രോസിക്യൂഷന്‍ വഹിക്കേണ്ട കാര്യമല്ല.
നോട്ടീസ് കൊടുത്തിട്ടും അവർ ഹാജരായില്ല എങ്കില്‍ ജാമ്യത്തില്‍ നില്‍ക്കുന്ന ദിലീപിനെ കസ്റ്റഡിയില്‍ എടുക്കാന്‍ സാധിക്കില്ല, എന്നാല്‍ സായ് ശങ്കറിനെ വേണമെങ്കില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ചോദ്യം ചെയ്യലിനായി ദിലീപിന് നോട്ടീസ് നല്‍കിയ പശ്ചാത്തലത്തില്‍ റിപ്പോർട്ടർ ടിവിയില്‍ നടന്ന ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിയും സാക്ഷികളുമൊക്കെ വരുത്തിയ കാലതാമസത്തെക്കുറിച്ച് കോടതിയില്‍ വിശദീകരിച്ചാല്‍ ഏപ്രില്‍ 15 എന്ന സമയപരിധി സ്വാഭാവികമായും നീട്ടിക്കിട്ടും. അരങ്ങ് തയ്യാറാവുമ്പോള്‍ അരങ്ങിലേക്ക് വരാം എന്ന് പറയുന്നത് പോലെ ഇവിടെയിപ്പോള്‍ സാക്ഷികളെല്ലാം ഒരോ മാളത്തിലാണ്. അവിടെ നിന്നും അവരെ പുറത്തിറക്കി അവരെ ചോദ്യം ചെയ്ത് എല്ലാ കാര്യങ്ങളും പൂർത്തിയാക്കേണ്ട ബാധ്യത പൊലീസീനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
15 ന് മുമ്പ് അന്വേഷണ റിപ്പോർട്ട് കോടതിയില്‍ സമർപ്പിക്കണമെന്ന മുന്‍ധാരണ ഈ സാക്ഷികള്‍ക്കും പ്രതിക്കും പ്രോസിക്യൂഷനുമുണ്ട്. അതുകൊണ്ട് തന്നെ അതിനിടിയല്‍ അന്വേഷണത്തിന് പരമാവധി തടസ്സം നിന്ന് സമയം കളയുക എന്നുള്ളതാണ് അവരുടെ ഉദ്ദേശം. കൂടുതല്‍ സമയം ചോദിക്കുന്നതിലൂടെ അദ്ദേഹം ചോദ്യം ചെയ്യലിന് മറുപടി പറയാനുള്ള തയ്യാറെടുപ്പ് എടുക്കുകയാണെന്ന് തീർച്ചയായും അറിയാം.
ഇത്തരത്തില്‍ അതീവ പ്രധാനമുള്ള ഒരു കേസിലെ പ്രതി ഏത് പ്രോഗ്രാമായാലും ആ പ്രോഗ്രാം മാറ്റിവെക്കാന്‍ കഴിയാത്ത ഒരു അവസ്ഥയുണ്ടെങ്കില്‍ അത് അദ്ദേഹത്തിന് പോലീസിനെ അറിയിക്കാം, പൊലീസിന് അത് അംഗീകരിക്കുകയോ അംഗീകരിക്കാതിരിക്കുകയോ ചെയ്യാം. 24 എന്നത് മാറ്റി തിങ്കളാഴ്ച ഹാജരാവാന്‍ പറഞ്ഞതോടെ അവർ രണ്ട് കൂട്ടരും ഒരു തീരുമാനത്തിലെത്തിയെന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കാം. ഏതായാലും വ്യാഴ്ചായ മുതല്‍ തിങ്കളാഴ്ച വരേയുള്ള സമയം അദ്ദേഹത്തിന് ഒരു ഒരുക്കത്തിന് ലഭിക്കുമെന്നും അഡ്വ. അജകുമാർ പറയുന്നു.
വിഐപിയും മാഡവും ആരാണ് എന്നുള്ളത് ഒരു സസ്പെന്‍സ് ആണ്. ഒരുപക്ഷെ പൊലീസിന്റെ അന്വേഷണ തന്ത്രമായിരിക്കാം അത്. അല്ലെങ്കില്‍ ഈ പറയുന്ന വിഐപിയെ സംബന്ധിച്ച് വലിയൊരു പ്രശ്നം അവർക്ക് നേരിടേണ്ടി വരില്ലെന്ന് അവർക്ക് ഉറപ്പുണ്ടായിട്ടുണ്ടാവും. ആ വി ഐ പിയെക്കുറിച്ച് പൊലീസിന് ഇപ്പോള്‍ ധാരണയുണ്ടെന്നാണ് ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നത്.
അങ്ങനെയങ്കില്‍ ബാക്കിയുള്ളവരെ ചോദ്യം ചെയ്യുക എന്നത് കൂടുതല്‍ തെളിവുകള്‍ കണ്ടെത്തുക എന്ന ഉദ്ദേശത്തോട് കൂടിയാണ്. തുടരന്വേഷണത്തില്‍ മുന്‍ പ്രതികളെ സംബന്ധിച്ചുള്ള പരാമർശങ്ങള്‍ ഉണ്ടെങ്കില്‍, അവരുടെ നേരത്തെയുള്ള മൊഴികളില്‍ നിന്നും വിഭിന്നമായി ആ സാധ്യതകള്‍ തെളിയുന്നുണ്ടെങ്കില്‍ അവരെ വീണ്ടും ചോദ്യം ചെയ്യുക എന്നത് അത്യാവശ്യ കാര്യമാണ്. അന്വേഷണം പൂർത്തിയാക്കാന്‍ ഒരു പത്തിരുപത് ദിവസം കൂടി പൊലീസിന്റെ കൈവശം ഉണ്ട്. ആ ഒരു കണക്ക് വെച്ച് നോക്കുകയാണെങ്കില്‍ ബോക്സ് ഓഫീസ് ഹിറ്റായ ഒരു പടം പോലെ നല്ലവണ്ണം ഒരു ഫൈനല്‍ റിപ്പോർട്ട് കൊടുക്കാന്‍ കഴിയുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ അനുസരിച്ച് വിഐപിയുടെ റോള്‍ വളരെ പ്രധാനപ്പെട്ടതാണ്. പക്ഷെ ഒരു അന്വേഷണത്തില്‍ ആരൊക്കെ സാക്ഷികളാവും പ്രതികളാവും നമുക്ക് പ്രശ്നക്കാരാവും എന്ന് ചിന്തിക്കുന്നതിന് അനുസരിച്ചായിരിക്കും ഒരോ പ്രതികളുമായുള്ള പൊലീസിന്റെ ഡീലിങ്. പല അന്വേഷണത്തിലും ചില സാക്ഷികള്‍ക്ക് കൃത്യമായ കാര്യമായ പങ്കുണ്ടെന്ന് ബോധ്യപ്പെട്ടാലും പൊലീസ് അവരെ ലിബറലായി കൈകാര്യം ചെയ്യുന്നതായി കണ്ടിട്ടുണ്ട്. അതിനർത്ഥം ആ ആളെ ഒരു പ്രശ്നക്കാരനായി പൊലീസ് കാണുന്നില്ലെന്നതാണെന്നും അജകുമാർ കൂട്ടിച്ചേർക്കുന്നു.
