News
ആ നടിമാരുടെ ചാറ്റില്‍ നടി ആക്രമിക്കപ്പെട്ട വിവരങ്ങള്‍! ഒടുവിൽ എല്ലാം സമ്മതിച്ചു, ലോകോത്തര ട്വിസ്റ്റ്! നടിമാരെ ചോദ്യം ചെയ്യല്‍ വഴിത്തിരിവിലേക്കോ?
ആ നടിമാരുടെ ചാറ്റില്‍ നടി ആക്രമിക്കപ്പെട്ട വിവരങ്ങള്‍! ഒടുവിൽ എല്ലാം സമ്മതിച്ചു, ലോകോത്തര ട്വിസ്റ്റ്! നടിമാരെ ചോദ്യം ചെയ്യല്‍ വഴിത്തിരിവിലേക്കോ?
നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘ ത്തിന് നിർണ്ണായക വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് പ്രതി ദിലീപിന്റെ മുന്‍ നായികയെയും സീരിയല്‍ താരത്തെയും ചോദ്യം ചെയ്യുന്നതോടെ അന്വേഷണം നിര്‍ണായകഘട്ടത്തിലേക്ക് നീങ്ങുമെന്നാണ് അന്വേഷണ സംഘത്തിന്റെ ഇപ്പോഴത്തെ വിലയിരുത്തല്‍.
ദിലീപ് ഉള്‍പ്പെടെയുള്ള മുന്‍നിര നായകന്മാര്ക്കൊപ്പം അഭിനയിച്ച നടിയിലേക്കാണ് അന്വേഷണ സംഘമെത്തുന്നത്. ഏറെ കാലമായി ഇവര്‍ സിനിമാ രംഗത്ത് സജീവമല്ലായിരുന്നു. ഇപ്പോള്‍ വീണ്ടും തിരിച്ചെത്തുമെന്ന വാര്‍ത്തകളും വന്നിരുന്നു. അതിനിടെയാണ് അന്വേഷണ സംഘത്തിന് പുതിയ തെളിവുകള്‍ ലഭിച്ചിരിക്കുന്നത്.
ഇരു നടിമാരുടെയും വാട്സ്ആപ്പ് ചാറ്റുകളില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിവരങ്ങളുണ്ടെന്ന് തെളിവുകള്‍ നശിപ്പിച്ച സൈബര്‍ വിദഗ്ദന് സായ് ശങ്കര്‍ അന്വേഷണസംഘത്തോട് സമ്മതിച്ചിരിക്കുകയാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത. അതിന് പിന്നാലെ ദുബായില്‍ താമസമാക്കിയ ദിലീപിന്റെ സുഹൃത്തായ നടിയെയും സീരിയല്‍ താരമായ പ്രവാസി സംരംഭകയെയും ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
നിലവില്‍ ദുബായില്‍ സ്ഥിര താമസമാക്കിയ നടി ഇപ്പോള്‍ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചു വരാനൊരുങ്ങുകയാണ്. ഉടനെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടി കേരളത്തിലുണ്ട്. ദിലീപിന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ ഇവയില്‍ പ്രധാനമായും 12 പേരുടെ ചാറ്റുകളാണ് മായച്ചു കളഞ്ഞതായി കണ്ടെത്തിയത്. ഇവയിലാണ് ദിലീപിന്റെ മുന്നായികയുടേതും സീരിയല്‍ നടിയായ സംരംഭകയുടേയും ചാറ്റുകള്‍ സംശയാസ്പദമായി കണ്ടെത്തിയത്. സ്വകാര്യ സംഭാഷണങ്ങള്‍ക്ക് പുറമെ ഈ രണ്ടു നടിമാരുമായും നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിവരങ്ങളും സംസാരിച്ചിരുന്നെന്നാണ് അന്വേഷണ സംഘം അനുമാനിക്കുന്നത്. ദിലീപിന്റെ നിര്‍ദ്ദേശപ്രകാരം ഈ ചാറ്റുകള്‍ നശിപ്പിച്ചെന്ന് സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ പൊലീസിന് നല്കിയ പ്രാഥമിക മൊഴിയിലുണ്ട്. ഫോണുകളിലെ ചാറ്റുകള്‍ അന്വേഷണം സംഘം റിട്രീവ് ചെയ്തപ്പോളാണ് ഈ വിവരങ്ങള്‍ ലഭ്യമായി.
ഈ നടിമാരുമായി ദിലീപ് നടി ആക്രമിക്കപ്പെട്ട കേസിന്റെ വിവരങ്ങള്‍ സംസാരിച്ചിരുന്നോ എന്ന് പരിശോധിക്കുകയാണ്. കേസിന് പിന്നില്‍ ഒരു മാഡം ഉണ്ട് എന്ന് തുടക്കം മുതല്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടന്നില്ല. മാഡം, വിഐപി എന്നിവരായിരുന്നു ദുരൂഹമായി കേസില്‍ പറഞ്ഞുകേട്ടിരുന്നത്. വിഐപി ആര് എന്നത് സംബന്ധിച്ച് സംവിധായകന് ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ബോധ്യമായിരുന്നു. എത്തയാളും നടിമാരെ ചോദ്യം ചെയ്യുന്നതോടെ കേസ് വഴിത്തിരിവായി മാറുമെന്ന് കാര്യത്തിൽ സംശയമില്ല
