Connect with us

ആവേശതിര്‍പ്പിനിടെ പരിഭവം, പാസെടുക്കാന്‍ കാശില്ല.. മാനവീയത്തിന്റെ പുത്രന്‍ തിയറ്ററിന് പുറത്ത്; വീഡിയോ കാണാം

Malayalam

ആവേശതിര്‍പ്പിനിടെ പരിഭവം, പാസെടുക്കാന്‍ കാശില്ല.. മാനവീയത്തിന്റെ പുത്രന്‍ തിയറ്ററിന് പുറത്ത്; വീഡിയോ കാണാം

ആവേശതിര്‍പ്പിനിടെ പരിഭവം, പാസെടുക്കാന്‍ കാശില്ല.. മാനവീയത്തിന്റെ പുത്രന്‍ തിയറ്ററിന് പുറത്ത്; വീഡിയോ കാണാം

വരുന്ന 25ാം തീയതി വരെ തിരുവനന്തപുരം നഗരിക്ക് ഉറക്കമില്ലാത്ത രാത്രികളാണ്. ആയിരക്കണക്കിന് സിനിമാ പ്രേമികളാണ് ഇന്ത്യയുടെ പല ഭാഗത്ത് നിന്നും സിനിമകള്‍ കാണാന്‍ എത്തുന്നത്. കോവിഡ് കൊടുംപിരി കൊണ്ടിരുന്ന സമയമായിരുന്നതിനാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഐഎഫ്എഫ്‌കെ ആരാധകര്‍ ഏറെ വിഷമത്തിലായിരുന്നു. അതിനെല്ലാം പകരമായി ഇത്തവണ ഗംഭീരമായി ചലച്ചിത്രമേള ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകര്‍.

എന്നാല്‍ ആവേശ തിമര്‍പ്പിനിടയിലും ചില പരിഭവങ്ങള്‍ കൂടി ഉയര്‍ന്നുവരുന്നുണ്ട്. തിരുവനന്തപുരത്ത് കലാകാരന്മാരുടെ കോട്ടയെന്ന് അറിയപ്പെടുന്ന മാനവീയം വീഥിയുടെ മകന്‍ എന്ന് വിളിക്കപ്പെടുന്ന ശ്രീജിത്ത് വാവയാണ് പരിഭവം പറഞ്ഞിരിക്കുന്നത്. വര്‍ഷങ്ങളായി ഐഎഫ്എഫ്‌കെക്ക് എത്തുന്ന ആളുകള്‍ക്ക് തീയ്യേറ്ററിനെ കുറിച്ചും അന്നേ ദിവസത്തെ സിനിമകളെ കുറിച്ചും പറഞ്ഞു കൊടുക്കുന്ന വ്യക്തികൂടിയാണ് വാവ. എന്നാല്‍ ഇത്തവണ തനിക്ക് ഓണ്‍ലൈന്‍ പാസ്സ് കിട്ടാത്തതിനാല്‍ സിനിമ കാണാന്‍ കഴിയില്ലെന്നാണ് വാവ പറയുന്നത്.

ഇത്തരത്തില്‍ ചലചിത്രമേളയുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ആളുകള്‍ക്കാണ് ഓണ്‍ലൈന്‍പാസ്സ് കിട്ടാതെ സിനിമ കാണാന്‍ കഴഇയാതിരിക്കുന്നത്. ഇത്തരക്കാര്‍ക്ക് അധികൃതര്‍ സ്‌പെഷ്യല്‍ പാസ്സ് അനുവദിക്കണമെന്നാണ് വാവ പറയുന്നത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും പല ഭാഗത്ത് നിന്നും വരുന്ന തന്റെ സുഹൃത്തുക്കളെ സന്തോഷത്തോടെ തന്നെ വരവേല്‍ക്കുകയാണ് വാവ. സിനിമ കാണുന്നതിന് പുറമെ നല്ല സൗഹൃദങ്ങള്‍ ഉണ്ടാക്കുക എന്നതും ഐഎഫ്എഫ്‌കെ പഠിപ്പിക്കുന്നുണ്ടെന്നും വാവ പറഞ്ഞു.

More in Malayalam

Trending

Recent

To Top