Connect with us

കൂവി വിളിച്ചും, സ്ക്രീൻ കത്തിച്ചും അന്ന് ആ നായികയെ ആട്ടിയോടിച്ചു; ഇന്ന് ഈ കൈയ്യടികൾ കൊണ്ട് ആ ചോര തുള്ളികൾ മായ്ക്കുന്നു!

Malayalam

കൂവി വിളിച്ചും, സ്ക്രീൻ കത്തിച്ചും അന്ന് ആ നായികയെ ആട്ടിയോടിച്ചു; ഇന്ന് ഈ കൈയ്യടികൾ കൊണ്ട് ആ ചോര തുള്ളികൾ മായ്ക്കുന്നു!

കൂവി വിളിച്ചും, സ്ക്രീൻ കത്തിച്ചും അന്ന് ആ നായികയെ ആട്ടിയോടിച്ചു; ഇന്ന് ഈ കൈയ്യടികൾ കൊണ്ട് ആ ചോര തുള്ളികൾ മായ്ക്കുന്നു!

കഴിഞ്ഞ ദിവസം 26-ാമത് IFFK ഉദ്ഘാടന വേദിയിലേക്ക് അപ്രതീക്ഷിത അതിഥിയായി നടി ഭാവന എത്തിയത് ഏറെ ആവേശത്തോടെയാണ് സദസ്സ് ഏറ്റെടുത്തത്. സോഷ്യൽമീഡിയയിലും വീഡിയോയും ചിത്രങ്ങളും വൈറലാകുകയുണ്ടായി. തുടർന്ന് ഭാവനയെ പ്രശംസിച്ചു കൊണ്ട് സിനിമാ ലോകത്തെ തന്നെ നിരവധി പ്രമുഖർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഈ വിഷയത്തിൽ ഒരു സിനിമാസ്വാദകനായ ദിനു വെയിൽ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

കുറിപ്പിൻ്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്. ‘മലയാള സിനിമയുടെ ചരിത്രം ആരംഭിയ്ക്കുന്നത് ആദ്യ നായികയായ ദലിത് സ്ത്രീയായ പി കെ റോസിയെ ആട്ടിയോടിച്ചു കൊണ്ടാണ്. സവർണ്ണ സ്ത്രീയുടെ കഥാപാത്രം അവതരിപ്പിച്ചതിന് കൂവി വിളിച്ചും, സ്ക്രീൻ കത്തിച്ചും ജാതിവാദികൾ മലയാള സിനിമയുടെ ആദ്യ അഭിനേതാവിനെ നാടു കടത്തി.’കാലങ്ങൾക്കിപ്പുറം മലയാള സിനിമാ ലോകത്തെ ആൺ അതിക്രമികളും അവരുടെ സ്തുതി പാടകരും ഫാൻ മോബുകളും അതിക്രമിച്ച്, ശബ്ദമറുക്കാൻ ശ്രമിച്ച, തൊഴിലിടത്തിൽ നിന്ന് ആട്ടിപായ്ക്കാൻ ശ്രമിച്ച നായിക,’ഇന്നിതാ അന്താരാഷ്ട്ര ചലചിത്ര മേളയിൽ തിരുവനന്തപുരം നിശാഗന്ധി ഹാളിൽ അതിജീവിതയായ് ആത്മാഭിമാനത്തോടെ ഉൽഘാടന ചടങ്ങിൽ കേരള സർക്കാറിന്റെ മുഖ്യാതിഥിയായ് എത്തിച്ചേർന്നിരിക്കുന്നു’ആ സ്ത്രീയെ എഴുന്നേറ്റ് നിന്ന് ഹർഷാരവത്തോടെ സ്വീകരിക്കുന്ന ചലച്ചിത്ര ആസ്വാദകർ, അവരുടെ കൈയ്യടികൾ ചരിത്രത്തിൽ വീണ ചോരകളെ അൽപ്പമെങ്കിലും തുടച്ചുമാറ്റുന്നു. പ്രിയപ്പെട്ട ഭാവന, നിങ്ങൾ ചരിത്രമാണ്, ഊർജ്ജമാണ്’രാജ്യാന്തര ചലച്ചിത്ര മേളകള്‍ എപ്പോഴും ശ്രദ്ധേയമാകുന്ന സദസ്സാണ്. എന്നാല്‍ ഇക്കുറി അനന്തപുരി ലോകത്തിനു തന്നെ മാതൃകയാകുകയായിരുന്നു. അതിജീവിതയെ അഭിമാനപൂര്‍വ്വം വേദിയിലേക്ക് ക്ഷണിച്ചപ്പോള്‍ വലിയ ആരവത്തോടെയാണ് IFFK വേദി ഭാവനയെ സ്വീകരിച്ചത്. സാമൂഹിക സാംസ്‌കാരിക മേഖലയില്‍ നിന്നുള്ള നിരവധി ആളുകളാണ് ഇതിന് നന്ദി പറഞ്ഞ് രംഗത്തെത്തിയത്.

ഐഎഫ്എഫ്കെ ഉദ്ഘാടനച്ചടങ്ങിൽ അപ്രതീക്ഷിത അതിഥിയായി എത്തിയ നടി ഭാവനയെ നിറഞ്ഞ കയ്യടിയോടെയാണ് വേദിയും സദസ്സും സ്വീകരിച്ചത്. പോരാട്ടത്തിന്റെ പ്രതീകമായ ഭാവനെയെ വേദിയിലേക്കു സ്വാഗതം ചെയ്യുന്നു എന്നു പറഞ്ഞുകൊണ്ടാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് അവരെ ക്ഷണിച്ചത്. രഞ്ജിത് പറഞ്ഞതിനുപിന്നാലെ നിറഞ്ഞ ഹര്‍ഷാരവങ്ങളോടെ എഴുന്നേറ്റ് നിന്നാണ് സിനിമാ പ്രേമികള്‍ ഭാവനയെ വേദിയിലേക്ക് സ്വീകരിച്ചത്.

ഭാവനയുടെ വരവിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. മലയാള സിനിമയിലെ റോള്‍ മോഡലായാണ് ഭാവനയെ എല്ലാവരും വിശേഷിപ്പിച്ചത്. ഈ വരവ് ആഗ്രഹിച്ചത് തന്നെയായിരുന്നു എന്നാണ് ആരാധകര്‍ പറഞ്ഞത്. സെറ്റ് സാരിയണിഞ്ഞ് മുല്ലപ്പൂവും വെച്ചായിരുന്നു ഭാവന എത്തിയത്. അതീവ സന്തോഷത്തോടെയായിരുന്നു താരത്തിന്റെ വരവ്. കൂട്ടുകാരികളെല്ലാം ഭാവനയുടെ വരവിന്റെ ചിത്രങ്ങള്‍ പങ്കിട്ടെത്തിയിരുന്നു.

ചലച്ചിത്രമേളയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് ഭാവന വ്യക്തമാക്കി. ’26-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. വേദിയിലേക്ക് ക്ഷണിച്ച രഞ്ജിത് സാറിനും ബീനച്ചേച്ചിക്കും പ്രത്യേക നന്ദി അറിയിക്കുന്നു. നല്ല സിനിമകള്‍ സൃഷ്ടിക്കുന്നവർക്കും നല്ല സിനിമകള്‍ ആസ്വദിക്കുന്ന എല്ലാവർക്കും, ലിസയെ പോലെ പോരാടുന്ന എല്ലാ സ്ത്രീകള്‍ക്കും എല്ലാവിധ ആശംസകളും”- ഭാവന പറഞ്ഞു

about bhavana

More in Malayalam

Trending

Recent

To Top