Connect with us

വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്തി, ജൂനിയര്‍ ആര്‍ട്ടിസ്റ്റ് എംഡിഎംഎയുമായി പിടിയില്‍

News

സിനിമയിലും സീരിയലിലും ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി പ്രവർത്തിച്ച നഷീബ് എംഡിഎംഎയുമായി പിടിയില്‍. സിനിമ രംഗത്ത് നിന്നുള്ള പരിചയത്തിലാണ് നഷീബ് എംഡിഎംഎ ഉപയോഗിക്കാന്‍ തുടങ്ങിയത് എന്നാണ് എക്‌സൈസ് പറയുന്നത്.

എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഷാഡോ സംഘമാണ് 1.2 ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും ബൈക്കില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെ നഷീബിനെ പിടികൂടുന്നത്.

എറണാകുളത്തുള്ള ലഹരി മാഫിയകളില്‍ നിന്നും എംഡിഎംഎ വാങ്ങി കൊല്ലത്തുള്ള വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും 0.5 ഗ്രാമിന് 2000 രൂപക്ക് വില്‍പന നടത്തിയിരുന്നുവെന്ന് പ്രതി പറഞ്ഞതായി എക്‌സൈസ് അറിയിച്ചു. ഓപ്പറേഷന്‍ സ്റ്റഫ് എന്ന പേരിലാണ് അന്വേഷണം നടത്തിയത്. ലഹരിമാഫിയയെ കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ തീരുമാനിച്ചതായി കൊല്ലം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ബി. സുരേഷ് അറിയിച്ചിട്ടുണ്ട്.

More in News

Trending

Recent

To Top