News
ബോക്സ് ഓഫീസ് തൂത്തുവാരി ഭീഷ്മപര്‍വം,ആദ്യ ദിവസം നേടിയത് കോടികൾ; കണക്കുകൾ ഞെട്ടിച്ചു, റിപ്പോർട്ടുകൾ ഇങ്ങനെ
ബോക്സ് ഓഫീസ് തൂത്തുവാരി ഭീഷ്മപര്‍വം,ആദ്യ ദിവസം നേടിയത് കോടികൾ; കണക്കുകൾ ഞെട്ടിച്ചു, റിപ്പോർട്ടുകൾ ഇങ്ങനെ
ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം മമ്മൂട്ടിയും അമല്‍ നീരദും വീണ്ടും ഒന്നിച്ച ഭീഷ്മ പര്‍വത്തിന് ആദ്യ ദിനം ഗംഭീര തുടക്കം.
ചിത്രത്തിന് ഗംഭീര തുടക്കം തന്നെയാണ് ലഭിച്ചത് എന്നാണ് ബോക്സോഫീസ് റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. ഏരീസ് പ്ലെക്സ് എസ്എല്‍ സിനിമാസ് ആണ് ഔദ്യോഗികമായി ആദ്യ ദിവസത്തെ കളക്ഷന്‍ പുറത്തു വിട്ടിരിക്കുന്നത്. ആദ്യ ദിനം ചിത്രത്തിന് ഏരീസില്‍ 14 ഷോകളാണ് ഉണ്ടായത്.
9.56 ലക്ഷം രൂപയാണ് ചിത്രം നേടിയത്. ‘ഫ്രൈ ഡേ മാറ്റിനി’ 1,179 ഷോകള്‍ ട്രാക്ക് ചെയ്തതിനുസരിച്ചാണ് കണക്ക് പുറത്തുവിട്ടിരിക്കുന്നു. 2,57,332 ലക്ഷം പേര് ചിത്രം കണ്ടു. 3.67 കോടി രൂപയാണ് ചിത്രം ആദ്യ ദിവസം കേരളത്തില്‍ നിന്ന് നേടിയത് എന്നാണ് ഫ്രൈ ഡേ മാറ്റിനി ട്വീറ്റ് ചെയ്യുന്നത്.
കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ നൂറ് ശതമാനം സീറ്റിംഗ് കപ്പാസിറ്റിയോടെയാണ് ഭീഷ്മ പര്‍വം തിയേറ്ററുകളിലെത്തിയത്. അമല്‍ നീരദിന്റെ മേക്കിംഗിനെയും മമ്മൂട്ടിയുടെയും അഭിനയത്തെയുമാണ് പ്രേക്ഷകര്‍ അഭിനന്ദിക്കുന്നത്. ആരാധകരെ ആവേശത്തിലാക്കുന്ന മികച്ച തിയേറ്റര്‍ അനുഭവമാണ് ഭീഷ്മ പര്‍വം സമ്മാനിക്കുന്നത്. മമ്മൂട്ടിയുടെ ഒറ്റയാള്‍ പോരാട്ടവും അമല്‍ നീരദിന്റെ സ്റ്റൈലിഷ് മേക്കിംഗുമാണ് പ്രശംസിക്കപ്പെടുന്നത്.
ക്രൈം ഡ്രാമ വിഭാഗത്തിലുള്ള ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. തബു, ഫര്ഹാന് ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരക്കുന്നത്.
