Connect with us

ഗർജിച്ച് കോടതി! ഒടുവിൽ ദിലീപിനെ രക്ഷിക്കും, സമ്മതിച്ചു ക്രൈംബ്രാഞ്ചേ…. പോലീസിൻ്റെ ഉരുണ്ടു കളി ദിലീപിന് അനുകൂലമായി മാറുന്നു! മാരക ട്വിസ്റ്റിലേക്ക്

News

ഗർജിച്ച് കോടതി! ഒടുവിൽ ദിലീപിനെ രക്ഷിക്കും, സമ്മതിച്ചു ക്രൈംബ്രാഞ്ചേ…. പോലീസിൻ്റെ ഉരുണ്ടു കളി ദിലീപിന് അനുകൂലമായി മാറുന്നു! മാരക ട്വിസ്റ്റിലേക്ക്

ഗർജിച്ച് കോടതി! ഒടുവിൽ ദിലീപിനെ രക്ഷിക്കും, സമ്മതിച്ചു ക്രൈംബ്രാഞ്ചേ…. പോലീസിൻ്റെ ഉരുണ്ടു കളി ദിലീപിന് അനുകൂലമായി മാറുന്നു! മാരക ട്വിസ്റ്റിലേക്ക്

ജനുവരി ആദ്യത്തിലാണ് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ ദിലീപിനെതിരെ ചില വെളിപ്പെടുത്തലുകള്‍ നടത്തിയത്. മൂന്ന് കാര്യങ്ങളാണ് അദ്ദേഹം പ്രധാനമായും പറഞ്ഞത്. ദിലീപും കേസിലെ മറ്റൊരു പ്രതിയായ പള്‍സര്‍ സുനിയും തമ്മില്‍ നേരത്തെ ബന്ധമുണ്ടെന്നും ദിലീപിന്റെ വീട്ടിവച്ച് സുനിയെ കണ്ടിട്ടുണ്ട് എന്നുമാണ് ഒരു കാര്യം. എന്നാൽ സുനിയുമായി ബന്ധമില്ല എന്നായിരുന്നു ദിലീപിന്റെ വാദം.

നടി ആക്രമിക്കപ്പെട്ട വീഡിയോ ദിലീപും മറ്റു ചിലരും അദ്ദേഹത്തിന്റെ വീട്ടില്‍ വച്ച് കണ്ടു എന്നായിരുന്നു ബാലചന്ദ്ര കുമാറിന്റെ മറ്റൊരു വെളിപ്പെടുത്തല്‍. അന്വേഷണ സംഘത്തിലുള്ളവരെ വധിക്കാര്‍ ഗൂഢാലോചന നടത്തി എന്നാണ് സംവിധായകന്റെ മറ്റൊരു ആരോപണം. അന്വേഷണ സംഘത്തിലുള്ളവരെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പുതിയ കേസ് ദിലീപിനെതിരെ എടുത്തിരുന്നു. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് കേസില്‍ തുടരന്വേഷണം ആരംഭിച്ചത്.

കേസിൽ ദിലീപിനെതിരെ നടക്കുന്ന തുടരന്വേഷണം സ്വാഹയാവാൻ സാധ്യത. ദിലീപിനെ തൂക്കി അകത്തിടുമെന്ന് പറഞ്ഞവർ ദിലീപിന് അനുകൂലമായി കാര്യങ്ങൾ താമസിപ്പിച്ചത് കോടതിയെ ചൊടിപ്പിച്ചതോടെയാണ് സംഗതി പാളിയത്. നടിയെ ആക്രമിച്ച കേസിൻ്റെ തുടരന്വേഷണത്തിൽ ഇതുവരെ എന്താണ് നടന്നതെന്ന് വിചാരണ കോടതി ചോദിച്ചു.

തുടരേന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി അനുവദിക്കണമെന്ന ക്രൈംബ്രാഞ്ചിൻ്റെ അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു പ്രത്യേക കോടതിയുടെ ചോദ്യം.

ഇത് വരെ നടത്തിയ അന്വേഷണത്തിൻ്റെ മുഴുവൻ വിവരങ്ങളും നൽകാന്‍ കോടതി ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടു. ചെയ്യാൻ പോകുന്ന കാര്യങ്ങൾ മാത്രമേ അന്വേഷണ പുരോഗതി റിപ്പോർട്ടിൽ ഉള്ളുവെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. തുടർന്ന് കേസ് അടുത്ത മൂന്നിലേക്ക് പരിഗണിക്കാൻ മാറ്റി. തുടരന്വേഷണം എന്ന് കേൾക്കുമ്പോൾ തന്നെ കോടതി ചൂടാവുന്ന സ്ഥിതിയിലേക്ക് വളർന്നിരിക്കുകയാണ് കാര്യങ്ങൾ.

സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തുന്നത്. അന്വേഷണം രണ്ട് മാസം പിന്നിട്ടു. മാർച്ച് ഒന്നിന് അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ വിചാരണ കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ടുമായി ക്രൈംബ്രാഞ്ച് സംഘം കോടതിയിലെത്തിയത്. തുടരേന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി അനുവദിക്കണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു, ഇനിയും നിരവധി പേരെ ചോദ്യം ചെയ്യാനുണ്ട്. സിനിമാ രംഗത്ത് നിന്നുൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യണം. അതുകൊണ്ട് കൂടുതൽ സമയം വേണം എന്നുമായിരുന്നു ക്രൈംബ്രാഞ്ച് വാദം. ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയും അന്വേഷണ സംഘം കോടതിക്ക് കൈമാറി. ഈ ഘട്ടത്തിലായിരുന്നു കോടതിയുടെ സുപ്രധാന ചോദ്യങ്ങള്‍.

ഇതോടെ കോടതി ക്ഷുഭിതനായി. രണ്ട് മാസത്തെ അന്വേഷണത്തില്‍ ഇതുവരെ എന്താണ് നടന്നതെന്ന് ജഡ്ജി ചോദിച്ചു.

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണം എന്ന ദിലീപിന്‍റെ ഹര്‍ജി ഹൈക്കോടതി വിധി പറയാൻ മാററിയിരിക്കുകയാണ്. ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന പ്രതികളുടെ ഹര്‍ജിയും ഹൈക്കോടതിയുടെ മുന്നിലുണ്ട്. നേരത്തെ, നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റിയിരുന്നു. അന്വേഷണത്തിലെ പാളിച്ചകൾ മറച്ച് വെക്കാനാണ് ഇപ്പോഴത്തെ തുടരന്വേഷണമെന്നും പൊലീസ് തനിക്കെതിരെ വ്യാജ തെളിവുകൾ ഉണ്ടാക്കുകയാണെന്നുമായിരുന്നു ഫെബ്രുവരി 24 ന് ദിലീപ് കോടതിയിൽ വാദിച്ചത്.

പോലീസിനെതിരെ ദിലീപ് പറയുന്ന കാര്യങ്ങളിൽ സത്യമുണ്ടെന്ന് കോടതിയും വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു. നിരന്തരം ആക്ഷേപം ഉന്നയിക്കുന്ന പോലീസിൻ്റെ നീക്കങ്ങളിൽ കോടതിക്ക് സംശയമുണ്ടായിരുന്നു. ബാലചന്ദ്രകുമാറിൻെറ മൊഴിയെ തുടർന്നുണ്ടായ അന്വേഷണങ്ങളിൽ കോടതിക്ക് വിശ്വാസം നഷ്ടപെട്ടിരിക്കുന്നു.

ദിലീപിനെതിരെ അന്വേഷണ സംഘം വ്യാജ തെളിവുകൾ ഉണ്ടാക്കുകയാണെന്ന വാദം പ്രോസിക്യൂഷൻ തള്ളി. തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി സാവകാശം വേണമെന്നാണ് അന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. തുടരന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ മുദ്രവെച്ച കവറിൽ കോടതിയ്ക്ക് കൈമാറുകയും ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍റെ കൈവശമുള്ള ദൃശ്യങ്ങൾ ഡിജിറ്റലി ലോക്ക് ചെയ്തതാണെന്നും പ്രോസിക്യൂഷൻ അറിയിച്ചു. കേസിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും പ്രോസിക്യൂഷൻ കോടതിയില്‍ പറഞ്ഞു. അതേസമയം, തുടരന്വേഷണത്തിന് ഇനി സമയം നീട്ടി നല്‍കരുതെന്നായിരുന്നു ദിലീപിന്റെ ആവശ്യം. സമയപരിധി നീട്ടുകയല്ല, അന്വേഷണം തടയുകയാണ് വേണ്ടതെന്നും ദിലീപ് കോടതിയോട് പറഞ്ഞു.

ഏതായാലും ദിലീപിൻ്റെ വാദം കോടതി ശരിവയ്ക്കുന്ന തലത്തിലേക്ക് വളർന്നിരിക്കുകയാണ് ഇപ്പോൾ. പോലീസിൻ്റെ ഉരുണ്ടു കളിയാണ് ദിലീപിന് അനുകൂലമായി മാറുന്നത്.

More in News

Trending

Recent

To Top