Connect with us

ലേലം വിളി ഇപ്പോൾ തുടങ്ങും ; ഭീഷ്മപർവ്വം 500 കോടി ക്ലബിലേക്ക് ; പിള്ളേര്‍ക്കുള്ള ധൈര്യം മമ്മൂട്ടിയ്ക്കില്ല; BIG B യ്ക്ക് ശേഷം വീണ്ടും…; ആറാട്ടല്ല ഇത് , അതുക്കും മേലെ!

Malayalam

ലേലം വിളി ഇപ്പോൾ തുടങ്ങും ; ഭീഷ്മപർവ്വം 500 കോടി ക്ലബിലേക്ക് ; പിള്ളേര്‍ക്കുള്ള ധൈര്യം മമ്മൂട്ടിയ്ക്കില്ല; BIG B യ്ക്ക് ശേഷം വീണ്ടും…; ആറാട്ടല്ല ഇത് , അതുക്കും മേലെ!

ലേലം വിളി ഇപ്പോൾ തുടങ്ങും ; ഭീഷ്മപർവ്വം 500 കോടി ക്ലബിലേക്ക് ; പിള്ളേര്‍ക്കുള്ള ധൈര്യം മമ്മൂട്ടിയ്ക്കില്ല; BIG B യ്ക്ക് ശേഷം വീണ്ടും…; ആറാട്ടല്ല ഇത് , അതുക്കും മേലെ!

ലാലേട്ടന്റെ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം വന്നത് മുതൽ സോഷ്യൽ മീഡിയയിൽ ഒരു ലേലം വിളി തുടങ്ങിയിരുന്നു. റിലീസിന് മുന്‍പേ തന്നെ 100 കോടി ക്ലബില്‍, ഇനി 500 കോടി ക്ലബിലും കേറുമോ? ഇത്തരത്തിൽ രസകരമായ ചോദ്യങ്ങൾ ഫസ്റ്റ് ഷോയ്ക്ക് തന്നെ വന്നുകണ്ടു. ഓർമ്മ കാണുമല്ലോ, മറ്റൊരു സിനിമ പോലെയും ആയിരുന്നില്ല… ഏറെ കാത്തിരിപ്പിനൊടുവിൽ തിയറ്റർ റിലീസ് ആയ ബ്രഹ്മാണ്ഡ ചിത്രം..അതുകൊണ്ടാകും നട്ടപ്പാതിരയ്ക്കും ഫാൻ ഷോ വച്ചത് .

ആ ഫാൻ ഷോയിൽ ലാലേട്ടൻ വന്നപ്പോൾ ലാലേട്ടനും ഈ ഒരു ചോദ്യം ഫേസ് ചെയ്യേണ്ടി വന്നിരുന്നു. “റിലീസിന് മുന്‍പേ തന്നെ 100 കോടി ക്ലബില്‍, ഇനി 500 കോടി ക്ലബിലും കേറുമോ? ” അതിനു ലാലേട്ടൻ പറഞ്ഞത് … ആ നാവ് പൊന്നായിരിക്കട്ടെ എന്നാണ്..

ഹാ പൊന്നായോ പൊന്നീച്ചയായോ എന്നൊക്കെ പിന്നെ ആരും പറഞ്ഞു കണ്ടില്ല. പിന്നെ നമ്മൾ ആറാടുകയായിരുന്നു… ആറാട്ട് ഇതുവരെ കേട്ടങ്ങിയിട്ടില്ല. ഇപ്പോഴും ആ ഒരു വൈബ് വിട്ടുപോയില്ല.

അതിനിടയിലാണ് മമ്മൂക്ക എത്തിയിരിക്കുന്നത്, തള്ളി മറിക്കലും കോടികൾ ക്ലബിൽ കയറ്റിയതുമായ
കഥകൾ വല്ലതും വന്നുതുടങ്ങിയോ ആവൊ?

എന്നാൽ, മമ്മൂക്ക അത്ര കോൺഫിഡൻസ് അല്ല എന്നാണ് തോന്നുന്നത് . ഭീഷ്മപര്‍വം പൊളിക്കുമെന്ന് സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം പറഞ്ഞപ്പോൾ അത്രേം ധൈര്യം തനിക്കില്ലെന്ന് ഇടയ്ക്ക് കയറി മമ്മൂട്ടി പറഞ്ഞിരുന്നു .

ഭീഷ്മപര്‍വം പത്രസമ്മേളനത്തിലാണ് ഇരുവരുടെയും വാക്കുകള്‍. ‘ഞാന്‍ ഭീഷ്മേടെ ഔട്ട് കണ്ടു മേടിച്ച് ചെന്നൈയിന്ന് ഇപ്പൊ വന്നേയുള്ളൂ; പൊളിക്കും. ഞാന്‍ ഫുള്‍ കണ്ടതാ. നല്ല എക്സൈറ്റ്മെന്‍റുണ്ട്– എന്നാണ് സുഷിന്‍ പറഞ്ഞത് .

അത്രേം ധൈര്യം തനിക്കില്ലെന്ന് മമ്മൂട്ടിയുടെ മറുപടി. പിള്ളേര്‍ക്ക് നല്ല ധൈര്യമാണ്; തകര്‍ക്കും എന്നൊന്നും പറയാനുള്ള ധൈര്യമില്ല– എന്ന് ഇടയ്ക്ക് കയറി മമ്മൂട്ടി പറഞ്ഞു. അദ്ഭുത സിനിമയെന്നൊന്നും ഞങ്ങള്‍ പറയുന്നില്ല. നിങ്ങള്‍ക്ക് സിനിമ കണ്ട് അങ്ങനെ തൊന്നിയെങ്കില്‍ സന്തോഷമുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.

റിച്ച് ഫ്രെയിമുകളും തീപ്പൊരി ഡയലോഗുകളുമായി ഗംഭീര ട്രെയിലറാണ് ‘ഭീഷ്മപർവത്തി’ൻ്റെത് . 2 മിനിട്ടോളം ദൈർഘ്യമുള്ള ട്രെയിലർ പെട്ടന്നുതന്നെ വൈറലായിട്ടുണ്ട്.

തങ്ങളെയാകെ നിയന്ത്രിക്കുന്ന ഒരു ഗ്യാങ്സ്റ്റർക്കെതിരെ പടയൊരുക്കം നടത്തുന്ന ഒരു കുടുംബത്തിൻ്റെ കഥയാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചന ട്രെയിലർ നൽകുന്നുണ്ട്. മികച്ച വിഷ്വലുകളും തകർപ്പൻ സ്റ്റണ്ട് സീനുകളും അതിലും മികച്ച ഡയലോഗുകളും കൊണ്ട് സമ്പന്നമാണ് ട്രെയിലർ. അമൽ നീരദ് സിനിമയുടെ സവിശേഷതകൾ ഈ സിനിമയും കാത്തുസൂക്ഷിക്കുന്നുണ്ടെന്ന് ട്രെയിലർ കണ്ട് പലരും അഭിപ്രായപ്പെട്ടിരുന്നു.

ചിത്രത്തിൽ നെടുമുടി വേണു, കെ പി എ സി ലളിത , സൗബിൻ ഷാഹിർ, നദിയ മൊയ്‍തു, ലെന, ശ്രിന്ദ, വീണ നന്ദകുമാർ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫർഹാൻ ഫാസിൽ, ദിലീഷ് പോത്തൻ, , ജിനു ജോസഫ്, സുദേവ് നായർ, തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്. ട്രെയിലറിൻ്റെ ഏറ്റവും അവസാനത്തെ ഫ്രെയിമിൽ, അടുത്തിടെ നമ്മെ വിട്ടുപിരിഞ്ഞ കെപിഎസി ലളിതയും നെടുമുടി വേണുവിനെയും കാണാം.

പ്രീബുക്കിങ്ങിൽ റെക്കോർഡ് തീർത്തുകൊണ്ടാണ് മമ്മൂട്ടിയുടെ ഭീഷ്മപർവ്വം ഇന്ന് മുതൽ തിയറ്ററുകളിൽ എത്തുന്നത് . വൻ ആവേശത്തോടെയാണ് ആരാധകർ ചിത്രത്തെ കാത്തിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾക്കു ശേഷം നൂറുശതമാനം പേരെ ഇരുത്തി പ്രദർശിപ്പിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതകൂടി സിനിമയ്ക്കുണ്ട്.

അമൽ നീരദ് ചിത്രമെത്തുന്നതിൻറെ ആവശേവും ആരാധകരിൽ പ്രകടമാണ്. ബിഗ് ബി പുറത്തിറങ്ങി 15 വർഷങ്ങൾക്കു ശേഷം മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഭീഷ്മപർവ്വം’. ഗ്യാങ്സ്റ്റർ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രമാണിത്. ‘മൈക്കിൾ’ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

about bheeshmaparvam

More in Malayalam

Trending

Recent

To Top