Connect with us

ഹ്യൂമൻ വെപ്പൺ ഉപയോഗിച്ചുകൊണ്ട് സഹപ്രവർത്തകയ്ക്ക് മൃഗീയമായ കൊട്ടേഷൻ കൊടുത്തു, നീതിദേവത പ്രതിയോട് ആജ്ഞാപിക്കുന്നതിന് പകരം അപേക്ഷിക്കുന്നത് കണ്ടു , കോടതിയോട് തങ്ങൾ പറയുന്നത് പോലെ കാര്യങ്ങൾ നീക്കിയാൽ മതിയെന്ന് പ്രതിയുടെ അഭിഭാഷകൻ പറയാതെ പറഞ്ഞുകൊണ്ടിരിക്കുന്നു…ഏത് വീഡിയോ ക്ലിപ്പുകളാണോ പുറത്തുപോകാതെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് , എവിടെയാണോ ഞങ്ങൾ എത്തിയത് , അവിടം നിന്ന് തന്നെ നീതി നടപ്പാക്കേണ്ടവർ അതിന്റെ പകർപ്പെടുത്തു; കുറിപ്പുമായി നടിയുടെ സഹോദരൻ

News

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഓരോ ദിവസം കഴിയും തോറും പുതിയ വഴിത്തിരിവുകളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കേസില്‍ നടക്കുന്ന ഈ വഴിത്തിരിവുകൾ നടിക്ക് നീതി ലഭിക്കുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് കേട്ടുകേള്‍വി പോലുമില്ലാത്ത സംഭവങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്.

ബലാത്സംഗ കേസിന് കൊട്ടേഷന്‍ കൊടുക്കുക. കൊട്ടേഷന്‍ കൊടുത്ത ബാലത്സംഗത്തിന്റെ വീഡിയ റെക്കോർഡ് ചെയ്യുക, ആ വീഡിയോ കോടതിയില്‍ നിന്ന് അടക്കം പുറത്ത് വിടുക. അത്തരം ഞെട്ടിക്കുന്ന സംഭവങ്ങള്‍ ഈ കേരളത്തിലാണ് നടന്നത്. പ്രോസിക്യൂട്ടർമാർ പോലും കേസ് നടത്താന്‍ ധൈര്യപ്പെടുന്നില്ല എന്നതാണ് സത്യാവസ്ഥ. ഈ വേളയിൽ നടിയുടെ ബന്ധുമായ രാജേഷ് ബി മേനോന്‍ പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

കുറിപ്പിന്റെ പൂർണ്ണ രൂപം

മറ്റ് കേസുകളിൽ നിന്നും ഈ കേസിന് എന്ത് വ്യത്യാസമാണുള്ളതെന്ന് ചോദിക്കുന്ന ന്യായപീഠമടക്കമുള്ളവരോട് ഇതേ പറയുവാനുള്ളൂ …
മറ്റ് കേസുകളിൽ നിന്നും ഈ കേസ് വ്യത്യസ്തമാണ് സർ …
കേട്ട് കേൾവി പോലുമില്ലാത്ത വിധം Human weapon ഉപയോഗിച്ചുകൊണ്ട് സഹപ്രവർത്തകയ്ക്ക് മൃഗീയമായ കൊട്ടേഷൻ കൊടുത്തത് ആദ്യമായി ഈ കേസിലാണ് സർ …
കേസിന്റെ അവസാന ഘട്ടത്തിൽ ഒരു നിയോഗം പോലെ വന്നു ചേർന്ന ഒരു വ്യക്തിയുടെ തുറന്ന് പറച്ചിലിലൂടെ കേസിന്റെ ഗതി തന്നെ മാറി മറഞ്ഞത് ഈ കേസിലാണ് സർ …
ഭാരതത്തിലെ നീതിന്യായ വ്യവസ്ഥയ്ക്ക് എങ്ങിനെ വിധികല്പിക്കണമെന്ന് പോലും അറിയാത്ത വിധം നീതിന്യായ വ്യവസ്ഥയ്ക്കുമപ്പുറം വളർന്ന കുറ്റകൃത്യം നടന്നതും ഈ കേസിലാണ് സർ …
നീതിദേവത പ്രതിയോട് ആജ്ഞാപിക്കുന്നതിന് പകരം അപേക്ഷിക്കുന്നത് കണ്ടതും , കോടതിയോട് തങ്ങൾ പറയുന്നത് പോലെ കാര്യങ്ങൾ നീക്കിയാൽ മതിയെന്ന് പ്രതിയുടെ അഭിഭാഷകൻ പറയാതെ പറഞ്ഞുകൊണ്ടിരിക്കുന്നതും ഈ കേസിൽ തന്നെയാണ് സർ …

ഒരു സ്ത്രീയുടെ മനസ്സ് ഒരു സ്ത്രീയ്ക്ക് മനസ്സിലാകും എന്ന് കരുതി നീതിയ്ക്കു വേണ്ടി ഒരു വനിതാ ന്യായാധിപയെ നല്കണമെന്നാവശ്യപ്പെട്ടതും , ആ ന്യായാധിപയുമായി പൊരുത്തപ്പെടാനാകാതെ രണ്ട് പബ്ലിക് പ്രോസിക്യൂട്ടർമാർ രാജി വെച്ചതും ഈ കേസിലാണ് സർ …
പ്രതിയ്ക്ക് വേണ്ടി അഭിഭാഷകർ പോലും സാക്ഷികളെ സ്വാധീനിക്കാൻ നേരിട്ടിറങ്ങിയതും ഒടുവിൽ ആ അഭിഭാഷകർ പ്രതിപ്പട്ടികയിലെത്തുകയും അന്വേഷണോദ്യോഗസ്ഥർക്ക് മുന്നിൽ മൊഴി രേഖപ്പെടുത്താൻ പോകുന്നതും ഈ കേസിലാണ് സർ …
കോടതിയാണ് വിശ്വാസത്തിന്റേയും കരുതലിന്റേയും അവസാന ഇടം എന്ന് തെറ്റിദ്ധരിക്കുകയും , ഏത് വീഡിയോ ക്ലിപ്പുകളാണോ പുറത്തുപോകാതെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് , എവിടെയാണോ ഞങ്ങൾ എത്തിയത് , അവിടം നിന്ന് തന്നെ നീതി നടപ്പാക്കേണ്ടവർ അതിന്റെ പകർപ്പെടുത്തതും ഈ കേസിൽ തന്നെയാണ് സർ … അതിന്റെ കേസ് കൂടി തെളിഞ്ഞാൽ ഈ കേസിന് വിധി കൽപ്പിക്കേണ്ടവർ പോലും ഒരു പക്ഷെ പ്രതിക്കൂട്ടിൽ ആയേക്കുമോ എന്ന് ഭയപ്പെടുന്നതും ഈ കേസിൽതന്നെയാണ് സർ …

നാല് വർങ്ങൾക്ക് മുൻപ് മാധ്യമങ്ങളെ വിലയ്ക്ക് വാങ്ങാൻ തുടങ്ങിയപ്പോൾ ആത്മാഭിമാനമുള്ള 18 മാധ്യമപ്രവർത്തകർ കൂട്ട രാജി കൊടുത്തിറങ്ങിപ്പോയതും , ഇന്ന് കൂടെ നിന്നിരുന്ന മാധ്യമങ്ങളെപ്പോലും വിലയ്ക്ക് വാങ്ങി നിശ്ശബ്ദരാക്കി അവരെക്കൊണ്ടു തന്നെ വെള്ളപൂശൽ നടത്തിയതും , മാധ്യമ ധർമ്മം ജീവശ്വാസമായി കരുതുന്ന ഒരു ചാനലിനും അതിലെ പ്രവർത്തകർക്കും നേരെ കേസുകളെടുത്ത് ഭയപ്പെടുത്തി നിശ്ശബ്ദരാക്കി ഒറ്റപ്പെടുത്താൻ ശ്രമിച്ചതും ഈ കേസിലാണ് സർ …
തുടക്കത്തിൽ 59 ഹർജികൾ നൽകി ഈ കേസ് നീട്ടിക്കൊണ്ടുപോകുകയും ഇപ്പോൾ ഞങ്ങൾ ഈ കേസ് നീട്ടിക്കൊണ്ടുപോകുന്നു എന്ന് ആരോപിക്കുന്നതും , എത്രയും വേഗം ഈ കേസ് തീർക്കണമെന്ന് പ്രതി മുറവിളികൂട്ടുന്നതും ഈ കേസിലാണ് സർ .

സത്യസന്ധമായി അന്വേഷണം നടത്തിയതിന് ശിക്ഷയായ് അന്വേഷണോദ്യാഗസ്ഥർക്ക് സ്വന്തം ജീവന് തന്നെ ഭീഷണി നേരിടേണ്ടി വന്നതും ഈ കേസിലാണ് സർ …
PR വർക്കിന്റെ ബലത്തിൽ ചങ്കുറപ്പോടെ കൂടെ നിൽക്കുന്നവരെ സൈബർ കൊട്ടേഷനിലൂടെ തകർത്തുകളയാനും ‘ വെള്ളപൂശൽ ‘ ഒരു തൊഴിലാണെന്ന് മലയാളിയെ പഠിപ്പിച്ചതും ഈ കേസിലാണ് സർ … സത്യസന്ധമായി അന്വേഷണം നടത്തുന്ന പോലീസ് – ക്രൈം ബ്രാഞ്ച് ഉദ്യാഗസ്ഥരുടെ കയ്യിൽ നിന്നും എങ്ങിനെയെങ്കിലും CBI യുടെ കൈയ്യിലേക്ക് ഈ കേസ് കൈമാറി കേസിന്റെ ഗതി മാറ്റാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നതും ഈ കേസിൽ തന്നെയാണ് സർ …
എല്ലാറ്റിനുമുപരി നീതിയുക്തമായ കേസ് എങ്ങിനെ മാറ്റിമറിക്കാം എന്ന് ഭാവി തലമുറയ്ക്കും നിയമ വിദ്യാർത്ഥികൾക്കും പഠിക്കാനുള്ള ഒരു റഫറൻസ് കേസ് ആയി ഈ കേസ് മാറുകയും ചെയ്യും എന്ന് കൂടി ഈ കേസ് വ്യക്തമാക്കുന്നുണ്ട് സർ …
ഈ വസ്തുതകളെല്ലാം പകൽ പോലെ വ്യക്തമായിട്ടും ഈ കേസിന് മറ്റ് കേസുകളിൽ നിന്നെന്ത്‌ വ്യത്യാസമാണുള്ളതെന്ന് ചോദിക്കുന്നവരോട് മനസ്സിൽ വരുന്ന മറുപടി എന്തായിരിക്കുമെന്ന് ഒരു നിമിഷം എന്റെ സ്ഥാനത്ത് നിന്നൊന്ന് ചിന്തിച്ചാൽ മനസ്സിലാകും സർ …

Continue Reading

More in News

Trending

Recent

To Top