Connect with us

ഗൂഡാലോചന കേസില്‍ അവിടെ ഉണ്ടായിരുന്നു എന്ന് പറയുന്ന ബാലചന്ദ്രകുമാർ യഥാർത്ഥത്തില്‍ ഈ ഈ കേസില്‍ പ്രതിയാകേണ്ട ആളാണ്… വിചാരാണ സമയത്ത് അന്തിമ ഘട്ടം വരെ ഈ ഗൂഡാലോചനയെല്ലാം അറിഞ്ഞ് വെച്ച് കൂട്ടു നിന്ന ഒരാള്‍! ആ ആള്‍ ഇതുവരെ ഒരു കേസിലും പ്രതിയല്ല. അതിന് പകരം പരാതിക്കാരനാവുന്നു. അല്‍പമെങ്കിലും വിവരമുള്ള പൊലീസുകാർക്കും വക്കീലന്മാർക്കും ഇതിലെ നാടകം മനസ്സിലാക്കുന്നതേയുള്ളു; നിലപാടുമായി കവർസ്റ്റോറി

News

ഗൂഡാലോചന കേസില്‍ അവിടെ ഉണ്ടായിരുന്നു എന്ന് പറയുന്ന ബാലചന്ദ്രകുമാർ യഥാർത്ഥത്തില്‍ ഈ ഈ കേസില്‍ പ്രതിയാകേണ്ട ആളാണ്… വിചാരാണ സമയത്ത് അന്തിമ ഘട്ടം വരെ ഈ ഗൂഡാലോചനയെല്ലാം അറിഞ്ഞ് വെച്ച് കൂട്ടു നിന്ന ഒരാള്‍! ആ ആള്‍ ഇതുവരെ ഒരു കേസിലും പ്രതിയല്ല. അതിന് പകരം പരാതിക്കാരനാവുന്നു. അല്‍പമെങ്കിലും വിവരമുള്ള പൊലീസുകാർക്കും വക്കീലന്മാർക്കും ഇതിലെ നാടകം മനസ്സിലാക്കുന്നതേയുള്ളു; നിലപാടുമായി കവർസ്റ്റോറി

ഗൂഡാലോചന കേസില്‍ അവിടെ ഉണ്ടായിരുന്നു എന്ന് പറയുന്ന ബാലചന്ദ്രകുമാർ യഥാർത്ഥത്തില്‍ ഈ ഈ കേസില്‍ പ്രതിയാകേണ്ട ആളാണ്… വിചാരാണ സമയത്ത് അന്തിമ ഘട്ടം വരെ ഈ ഗൂഡാലോചനയെല്ലാം അറിഞ്ഞ് വെച്ച് കൂട്ടു നിന്ന ഒരാള്‍! ആ ആള്‍ ഇതുവരെ ഒരു കേസിലും പ്രതിയല്ല. അതിന് പകരം പരാതിക്കാരനാവുന്നു. അല്‍പമെങ്കിലും വിവരമുള്ള പൊലീസുകാർക്കും വക്കീലന്മാർക്കും ഇതിലെ നാടകം മനസ്സിലാക്കുന്നതേയുള്ളു; നിലപാടുമായി കവർസ്റ്റോറി

നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ ഈ മാസം ഏഴാം തിയ്യതിയാണ് അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന് ജാമ്യം ലഭിച്ചത്. കേസിൽ നടന് ജാമ്യം ലഭിച്ചെങ്കിലും തോറ്റ് പിന്മാറാൻ ക്രൈം ബ്രാഞ്ച് തയ്യാറല്ല…പരമാവധി തെളിവുകൾ ശേഖരിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ക്രൈം ബ്രാഞ്ച് ഇപ്പോൾ മുന്നോട്ട് നീങ്ങുന്നത്.

കേസില്‍ ജാമ്യം ലഭിച്ചതോടെ ആശ്വാസത്തിലാണ് ദിലീപ്. എന്നാല്‍ അന്വേഷണം തുടരുന്നതിനാല്‍ പൂര്‍ണമായ ആശ്വാസം ലഭിച്ചു എന്ന് പറയാനാകില്ല. ഏത് സമയവും അന്വേഷണ ഉദ്യോഗസ്ഥര്‍ കൂടുതല്‍ തെളിവ് ലഭിച്ചുവെന്നും ചോദ്യം ചെയ്യണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനുള്ള സാധ്യതയുണ്ട്.

കോടതിയിൽ കേസിനൊതുകുന്ന എല്ലാ തെളിവുകൾ സമർപ്പിച്ചിട്ടും ദിലീപിന് എന്ത് കൊണ്ട് ജാമ്യം ലഭിച്ചു എന്ന ചോദ്യം പൊതുജനങ്ങളടക്കം ഉയർത്തുന്നുണ്ട്. വധഗൂഢാലോചനാക്കുറ്റം പ്രഥമദൃഷ്ട്യാ നിലനിലനിൽക്കില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ദിലീപടക്കം ആറ് പ്രതികൾക്കും മുൻകൂർ ജാമ്യം അനുവദിച്ചത്. നടന് ജാമ്യം ലഭിച്ചതോടെ കോടതിയെ വിമര്ഷിച്ച് കൊണ്ടും ചിലർ എത്തിയിരുന്നു

എന്നാൽ ദിലീപിന് ജാമ്യം കിട്ടിയതില്‍ ഉത്തരവില്‍ കോടതികളെ മാത്രം വിമർശിക്കുന്നതില്‍ ഒരുഅർത്ഥവും ഇല്ലെന്നാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രത്യേക പരിപാടിയായ കവർ സ്റ്റോറി പറയുന്നത്. കോടതിയിലേക്ക് എത്തിയത് എന്തൊക്കെ രേഖകളാണെന്നാണ്. ആ രേഖകളും തെളിവുകളും ഉണ്ടാക്കാന്‍ കേരള പൊലീസിന് കഴിഞ്ഞു എന്നാണ്. അതിജീവിതിയ്ക്ക് ഒപ്പമാണ്, നടിക്ക് നീതി വാങ്ങിക്കൊടുക്കും എന്നെല്ലാം പറയുന്ന ആളുകള്‍ അത് വേണ്ട വിധത്തില്‍ നടപ്പാക്കുന്നുണ്ടെയന്ന് പരിശോധനയാണ് ഇപ്പോള്‍ വേണ്ടതെന്നും കവർ സ്റ്റോറി അവതാരികയായ സിന്ധു സൂര്യകുമാർ അഭിപ്രായപ്പെടുന്നു.

ദിലീപിന് മുന്‍കൂർ ജാമ്യം നല്‍കിയ കോടതി ഉത്തരവില്‍ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉള്ളത്. ആ വിമർശനം മാധ്യമങ്ങല്‍ ഉള്‍ക്കൊണ്ട് തിരുത്തലുകള്‍ വരുത്തും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. തിരിച്ച് കോടതി നടപടികളോട് മാധ്യമങ്ങള്‍ക്ക് മാത്രമല്ല, പൊതുസമൂഹത്തിനും വിമർശനമുണ്ടെന്നും കവർ സ്റ്റോറി വ്യക്തമാക്കുന്നു.

ദിലീപ് എന്ന നടന്, അല്ലെങ്കില്‍ വിഐപിക്ക് സാധാരണ മനുഷ്യർക്ക് ലഭിക്കുന്നതിനേക്കാള്‍ പരിഗണന കോടതി നടപടികളില്‍ കിട്ടിയോ എന്ന സംശയം പൊതുസമൂഹത്തില്‍ ബാക്കിയാണ്. ദീലിപീന് കോടതി നടപടികള്‍ കിട്ടിയ അത്രയേറെ പ്രാധാന്യം. സാധാരണക്കാരയ എനിക്ക് നിങ്ങള്‍ക്കും കിട്ടുമോ, അല്ലെങ്കില്‍ കിട്ടേണ്ടത് അല്ലേ എന്ന തരത്തിലും ഇതിനെ വ്യഖ്യാനിക്കാം.

നാല് പൊലീസുകാരെ കൊല്ലാന്‍ ഗൂഡാലോചന നടത്തി എന്നുള്ളതാണ് നട്‍ ദീലിപിനെതിരേയുള്ള കേസ്. ഈ കേസിന് ആധാരമായ ശക്തമായ തെളിവുകളുണ്ട് എന്നാണ് പ്രോസിക്യൂഷനും പൊലീസും വാദിച്ചത്. ഒരു മുന്‍കൂർ ജാമ്യേപേക്ഷ പരിഗണിക്കുമ്പോള്‍ കോടതിക്ക് തെളിവുകളുടെ വിശദമായ പരിശോധന നടത്തേണ്ട ഒരു ആവശ്യവും ഇല്ല. എന്നാല്‍ തെളിവുകളുണ്ട് എന്ന് ബോധ്യപ്പെടുകയും വേണെന്നും കവർ സ്റ്റോറി വ്യക്തമാക്കുന്നു.

ദിലീപില്‍ നിന്ന് അടുത്ത കാലം വരെ പണം കൈപ്പറ്റിയ, എന്നാല്‍ യോജിച്ച് സിനിമയില്ല എന്ന നിലപാടോടെ അകന്ന് പോന്ന ബാലചന്ദ്ര കുമാർ എന്ന വ്യക്തി നല്‍കിയ തുടക്കവും ഒടുക്കവും ഇല്ലാത്ത സംഭാഷണ ശകലങ്ങള്‍ ഒരിക്കലും ശക്തമായ തെളിവല്ല. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ശക്തമായ അന്വേഷണം നടത്തി കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.

കേസുമായി ബന്ധപ്പെട്ട പല കാര്യങ്ങളും പോലീസ് അന്വേഷിച്ച് കണ്ടെത്തിയിട്ടില്ല. ഗൂഡാലോചന കേട്ടു എന്നെല്ലാം പറയുന്നത് ഒരാള്‍ തന്നെയാണ്. അയാള്‍ തന്നെ ചില സംഭാഷണ ശകലങ്ങള്‍ അവിടുന്നും ഇവിടുന്നും നല്‍കുന്നു. ഇതാണോ ശക്തമായ തെളിവ്. ആ സംഭാഷണം ഏത് ഉപകരണത്തില്‍ റെക്കോർഡ് ചെയ്തു എന്നുപോലും ഉറപ്പില്ല. ആ ഉപകരണം കേടായി എന്ന് ബാലചന്ദ്രകുമാർ പറുമ്പോള്‍ പൊലീസ് വിശ്വസിക്കുന്നു.

തന്റെ കയ്യിലുള്ള മൊബൈല്‍ ഫോണ്‍ കാണാതായി അല്ലെങ്കില്‍ നഷ്ടപ്പെട്ടെന്ന് ദിലീപ് പറയുമ്പോള്‍ വിശ്വസിക്കുന്നില്ല. സാധാരണക്കാർക്ക് കേള്‍ക്കുമ്പോള്‍ പ്രശ്നം തോന്നുന്ന ഒരുപാട് കാര്യങ്ങള്‍ ഈ കേസ് നടത്തിപ്പില്‍ ഉണ്ടായിട്ടില്ലേ. കൊട്ടിഘോഷിച്ച് കൊണ്ടുവരുന്ന കേസില്‍ ദിലീപ് എന്നല്ല ആര് പ്രതിയായാലും കൂറേക്കൂടി ബലപ്പെട്ട തെളിവുകള്‍ പൊലീസ് ഉണ്ടാക്കേണ്ടതാണെന്നും കവർ സ്റ്റോറി വ്യക്തമാക്കുന്നു.

ഇതുപോലെ ഒരു തെളിവും വെച്ച് അറസ്റ്റിന് അനുവദിച്ചാല്‍ നമ്മുടെ പൊലീസ് ആരെയൊക്കെ എങ്ങനെയൊക്കെ ദ്രോഹിക്കുമെന്ന് നമുക്ക് എല്ലാവർക്കും അറിയാവുന്നതല്ലേ. ഗൂഡാലോചന കേസില്‍ അവിടെ ഉണ്ടായിരുന്നു എന്ന് പറയുന്ന ബാലചന്ദ്രകുമാർ യഥാർത്ഥത്തില്‍ ഈ ഗൂഡാലോചന കേസില്‍ പ്രതിയാകേണ്ട ആളാണ്. വിചാരാണ സമയത്ത് അന്തിമ ഘട്ടം വരെ ഈ ഗൂഡാലോചനയെല്ലാം അറിഞ്ഞ് വെച്ച് കൂട്ടു നിന്ന ഒരാള്‍. ആ ആള്‍ ഇതുവരെ ഒരു കേസിലും പ്രതിയല്ല. അതിന് പകരം പരാതിക്കാരനാവുന്നു. അല്‍പമെങ്കിലും വിവരമുള്ള പൊലീസുകാർക്കും വക്കീലന്മാർക്കും ഇതിലെ നാടകം മനസ്സിലാക്കുന്നതേയുള്ളു കവർസ്റ്റോറി കൂട്ടിച്ചേർക്കുന്നു.

Continue Reading
You may also like...

More in News

Trending

Recent

To Top