Connect with us

ദിലീപിന്റെ ഉറ്റ ചങ്ങാതിയായ സംവിധായകന് കുരുക്ക്! ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു! രഹസ്യങ്ങളുടെ ചുരുളഴിയുമ്പോൾ പുറത്തുവരുന്നത്! നിർണ്ണായക നീക്കം

News

ദിലീപിന്റെ ഉറ്റ ചങ്ങാതിയായ സംവിധായകന് കുരുക്ക്! ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു! രഹസ്യങ്ങളുടെ ചുരുളഴിയുമ്പോൾ പുറത്തുവരുന്നത്! നിർണ്ണായക നീക്കം

ദിലീപിന്റെ ഉറ്റ ചങ്ങാതിയായ സംവിധായകന് കുരുക്ക്! ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു! രഹസ്യങ്ങളുടെ ചുരുളഴിയുമ്പോൾ പുറത്തുവരുന്നത്! നിർണ്ണായക നീക്കം

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപും സംഘവും ഗൂഡാലോചന നടത്തിയെന്ന കേസില്‍ നിർണ്ണായക നീക്കവുമായി ക്രൈംബ്രാഞ്ച്. ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്. ഇന്ന് രാവിലെയോടെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാവാനാണ് നിർദേശം. ചോദ്യം ചെയ്യലിനായി ഹാജരാവണമെന്നാണ് നോട്ടീസില്‍ നല്‍കിയിരിക്കുകന്നതെന്നാണ് സൂചന.

കഴിഞ്ഞ ദിവസങ്ങളില്‍ നാദിർഷ നാട്ടിലില്ലായിരുന്നു. വിദേശത്ത് ആയിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മനസ്സിലായത്. ഇതേ തുടർന്ന് നോട്ടീസ് അദ്ദേഹത്തിന്റെ വീട്ടില്‍ കൈമാറിയെന്ന വിവരമാണ് അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നും ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്യുന്നത്. ഇന്ന് രാവിലെ 11 മണിക്ക് കളമശ്ശേരിയിലെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഹാജരാവണമെന്നാണ് നാദിർഷയ്ക്ക് നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം ചോദ്യം ചെയ്യലിനായി നാദിർഷ എത്തുമെന്ന കാര്യത്തിന് ഇതുവരെ ഒരു ഉറപ്പ് ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടില്ല. നാദിർഷ എത്തിയില്ലെങ്കില്‍ അടുത്ത നടപടി ക്രമത്തിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

നാദിർഷയ്ക്ക് ഒപ്പം തന്നെ കാർമല്‍ ഗ്രൂപ്പിന്റെ ഭാരവാഹികളില്‍പ്പെട്ട മറ്റൊരാളോടും ചോദ്യം ചെയ്യലിനായി ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നേരത്തേയും നാദിർഷയെ ചോദ്യം ചെയ്തിരുന്നു. ദിലീപ് പ്രതിയായ പുതിയ കേസില്‍ നാദിർഷയ്ക്ക് ഏതെങ്കിലും തരത്തിലും ബന്ധമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍ ദിലീപുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന ആളെന്ന നിലയില്‍ നാദിർഷയില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ കിട്ടാനുണ്ടെന്നാണ് ക്രൈംബ്രാഞ്ച് സംഘം അറിയിച്ചിരിക്കുന്നത്.

നാദിർഷ സംവിധാന ചെയ്ത കേശു ഈ വീടിന്റെ നാഥനായിരുന്നു ദിലീപിന്റേതായി ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം. സിനിമയുടെ ചിത്രീകരണ സമയത്തും മറ്റും കേസുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള ചർച്ചകള്‍ നടന്നിട്ടുണ്ടോ എന്ന് തുടങ്ങിയ കാര്യങ്ങള്‍ നാദിർഷയില്‍ നിന്നും ചോദിച്ച് മനസ്സിലാക്കുക എന്ന ഉദ്ദേശം കൂടിയാണ് ക്രൈംബ്രാഞ്ച് മുന്നോട്ട് വെച്ചിരിക്കുന്നത്.

ഗൂഢാലോചന കേസിൽ ദിലീപിന് ജാമ്യം ലഭിച്ച വാർത്തയോട് പ്രതികരിച്ച് നാദിർഷ എത്തിയിരുന്നു. ‘ദൈവം വലിയവനാണ്’ എന്നാണ് നാദിർഷ ഫെയ്സ്ബുക്കിൽ കുറിച്ചത്.

അതേസമയം കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും . കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നാണ് ദിലീപ് അടക്കമുള്ള പ്രതികളുടെ വാദം. വധ ഗൂഢാലോചന കേസിൽ ദിവസങ്ങൾക്ക് മുൻപാണ് ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ്, ബന്ധു അപ്പു, സുഹൃത്തുക്കളായ ബൈജു ചെങ്ങമനാട്, ശരത് എന്നിവർക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. മതിയായ തെളിവില്ലെന്ന കോടതി നിരീക്ഷണം ഉന്നയിച്ചുകൊണ്ടാണ്, എഫ് ഐ ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ കോടതിയെ സമീപിക്കുന്നത്.

ഉദ്യോഗസ്ഥരിൽ ചിലർ വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കാനായി ഉണ്ടാക്കിയതാണ് കേസെന്നും ദിലീപ് ആരോപിക്കുന്നു.കേസിൽ ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയതിന് ദിലീപ് അടക്കം ആറ് പേരെ പ്രതിയാക്കി കേസ് എടുത്തത്.

More in News

Trending

Recent

To Top