News
ബലാത്സംഗ കേസില്‍ ശ്രീകാന്ത് വെട്ടിയാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി
ബലാത്സംഗ കേസില്‍ ശ്രീകാന്ത് വെട്ടിയാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി
സോഷ്യൽ മീഡിയ താരം ശ്രീകാന്ത് വെട്ടിയാറിനെതിരെ മീ റ്റൂ ആരോപണം ഉയർന്നിരുന്നു. വിമൻ എഗൈൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് എന്ന ഫേസ്ബുക്ക് പേജിലാണ് ശ്രീകാന്ത് വെട്ടിയാർ ബലാത്സംഗം ചെയ്തെന്ന വെളിപ്പെടുത്തലുമായി യുവതി രംഗത്ത് വന്നത്.
ബലാത്സംഗ കേസില്‍ ശ്രീകാന്ത് വെട്ടിയാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുകയാണ് ഹൈക്കോടതി. കൊച്ചിയിലെ ഫ്ലാറ്റില്‍ വെച്ചും ഹോട്ടലില്‍ വെച്ചും ശ്രീകാന്ത് പീഡിപ്പിച്ചെന്ന് ആരോപിച്ച് കൊല്ലം സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയിരുന്നത്.
ബലാത്സംഗ ആരോപണം നിലനില്‍ക്കില്ല. യുവതി തന്റെ അടുത്ത സുഹൃത്താണ് എന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. കേസെടുത്തതിനെ തുടര്‍ന്ന് ശ്രീകാന്ത് ഒളിവില്‍ പോയെന്ന് പൊലീസ് പറഞ്ഞു.
കൊല്ലം സ്വദേശിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. 2021 ഫെബ്രുവരിയില്‍ പിറന്നാള്‍ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്ളാറ്റില്‍ വെച്ചും പിന്നീട് നവംബറില്‍ കൊച്ചിയിലെ ഹോട്ടലില്‍ വെച്ചും ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നാണ് പരാതി.
പരാതിയില്‍ നിന്ന് പിന്തിരിപ്പിക്കാന് ശ്രീകാന്ത് വെട്ടിയാര്‍ സുഹൃത്തുക്കള്‍ വഴി പലവട്ടം സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായും പരാതിയില്‍ പറയുന്നു. കേസില്‍ യുവതിയുടെ വൈദ്യ പരിശോധന നടത്തുകയും, പൊലീസ് രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
