Connect with us

ജാമ്യം കിട്ടിയ ഉടൻ എതിരാളികളെ ഞെട്ടിച്ചു ദിലീപിന്റെ ഞെട്ടിക്കുന്ന നീക്കം രണ്ടാം ഘട്ടത്തിലേക്ക്…

News

ജാമ്യം കിട്ടിയ ഉടൻ എതിരാളികളെ ഞെട്ടിച്ചു ദിലീപിന്റെ ഞെട്ടിക്കുന്ന നീക്കം രണ്ടാം ഘട്ടത്തിലേക്ക്…

ജാമ്യം കിട്ടിയ ഉടൻ എതിരാളികളെ ഞെട്ടിച്ചു ദിലീപിന്റെ ഞെട്ടിക്കുന്ന നീക്കം രണ്ടാം ഘട്ടത്തിലേക്ക്…

ഒരു മുഴുനീള ക്രൈം ത്രില്ലര്‍ ചിത്രം പോലെ ദിവസങ്ങളോളം നീണ്ട ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് വധഗൂഢാലോചനക്കേസില്‍ നടന്‍ ദിലീപിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കേസിലെ മറ്റ് നാലു പ്രതികള്‍ക്കും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് പി. ഗോപിനാഥിന്റെ സിംഗിള്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

കേസില്‍ മുന്‍കൂര്‍ ജാമ്യം കിട്ടിയതോടെ സിനിമയില്‍ സജീവമാകാനൊരുങ്ങുകയാണ് ദിലീപ്. റാഫിയുടെ സംവിധാനത്തിലൊരുങ്ങുന്ന വോയിസ് ഓഫ് സത്യനാഥന്റെ രണ്ടമാത്തെ ഷെഡ്യൂള്‍ ഉടനെ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ദിലീപും ജോജുവും കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരുത്തെ പുറത്ത് വിട്ടിരുന്നു.

നടിയെ ആക്രമിച്ച കേസ് കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്നതാണ്. അടുത്തിടെ ആ കേസിലെ ചില സുതാര്യ തെളിവുകളും പുറത്തു വന്നിരുന്നു. അതിനു പിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ദിലീപിനെ ചോദ്യം ചെയ്തിരുന്നത്. ഇപ്പോള്‍ ആ കേസില്‍ മുൻ‌കൂർ ജാമ്യം ലഭിച്ചതോടെ വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങിയിരിക്കുകയാണ് ദിലീപ്. സൂപ്പർ ഹിറ്റ് ചിത്രങ്ങളായ പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈന ടൗൺ, തെങ്കഷി പട്ടണം, റിങ് മാസ്റ്റർ എന്നിവക്ക് ശേഷം ദിലീപ് റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം വോയിസ് ഓഫ് സത്യനാഥിന്റെ രണ്ടാമത്തെ ഷെഡ്യൂളാണ് തുടങ്ങാനിരിക്കുന്നത്. ദിലീപും ജോജുവും കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്ത് വിട്ടിരുന്നു.

കെട്ടിയോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലൂടെ ശ്രദ്ധയായ വീണ നന്ദകുമാറാണ് ഈ സിനിമയില്‍ നായിക. രമേശ് പിഷാരടി, സിദ്ധിഖ് , ജോണി ആന്റണി, വിജയ രാഘവൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ റാഫി തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ചിത്രീകരണം പൂർത്തിയാകുന്നതിനനുസരിച്ച് വോയിസ് ഓഫ് സത്യനാഥൻ വൈകാതെ തീയറ്ററുകളിൽ എത്തും. നാദിർഷ സംവിധാനം ചെയ്ത കേശു ഈ വീടിന്റെ നാഥൻ ആണ് ദിലീപിന്റേതായി അവസാനം ഇറങ്ങിയ ചിത്രം.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ സമയവും തീയതിയും വെച്ചുള്ള വന്‍ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിന് ദിലീപ് അടക്കം അഞ്ചു പേരെ പ്രതിയാക്കി കേസ് എടുത്തത്. വാദിയുടേയും പ്രതിയുടേയും ഭാഗത്തുനിന്ന് ഹാജരാക്കപ്പെട്ട ശബ്ദരേഖയും അടക്കം പ്രോസിക്യൂഷനും പ്രതിഭാഗവും എല്ലാവാദമുഖങ്ങളും നിരത്തി മണിക്കൂറുകള്‍ വാദിച്ചു.

കേസില്‍ ദിലീപ് ആയിരുന്നു ഒന്നാം പ്രതി. സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് ടി.എന്‍. സുരാജ്, ഡ്രൈവര്‍ അപ്പുവെന്ന കൃഷ്ണപ്രസാദ്, സുഹൃത്തായ ബൈജു ചെങ്ങമനാട് എന്നിവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. ദിവസങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങളായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നടന്നത്.

ഇതൊരു അസാധാരണ കേസാണ്. ഈ കേസില്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന ആരോപണമാണ് പരിഗണിക്കേണ്ടത്. കുറ്റകൃത്യം നടത്തിയിട്ടില്ലെന്നത് അല്ല. അന്വേഷണ ഉദ്യോഗസ്ഥന്റെ വ്യക്തി വൈരാഗ്യമല്ല കേസിന് പിന്നില്‍. ക്രൈംബ്രാഞ്ചിന് ഈ കേസുമായി ബന്ധപ്പെട്ട് ദുരുദ്ദേശമില്ല. അന്വേഷണ ഉദ്യോഗസ്ഥന് ബാലചന്ദ്രകുമാറുമായി ബന്ധമില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു.

More in News

Trending

Recent

To Top