Malayalam
എന്റെ സംവിധാന സഹായിയായി എത്തിയ ഒരാള്‍ കൂടി സ്വതന്ത്ര സൃഷ്ടിയുമായെത്തുന്നു; സന്തോഷം പങ്കുവെച്ച് ലാൽ ജോസ്
എന്റെ സംവിധാന സഹായിയായി എത്തിയ ഒരാള്‍ കൂടി സ്വതന്ത്ര സൃഷ്ടിയുമായെത്തുന്നു; സന്തോഷം പങ്കുവെച്ച് ലാൽ ജോസ്
Published on

തന്റെ സംവിധാന സഹായി ആയിരുന്ന ഒരാള്‍ കൂടി സ്വതന്ത്ര സംവിധാനത്തിലേക്ക് തിരിഞ്ഞതിന്റെ സന്തോഷം പങ്കുവച്ച് സംവിധായകന് ലാല്‍ ജോസ്. അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ആയിഷ സുല്‍ത്താന ഒരുക്കുന്ന പുതിയ ചിത്രം ‘ഫ്ളഷ്’ന്റെ പോസ്റ്റര്‍ പങ്കുവച്ചാണ് ലാല്‍ ജോസ് ആശംസകള്‍ അറിയിച്ചിരിക്കുന്നത്.
”എന്റെ സംവിധാന സഹായിയായി എത്തിയ ഒരാള്‍ കൂടി സ്വതന്ത്ര സൃഷ്ടിയുമായെത്തുന്നു. ഇക്കുറി ഒരു പെണ്‍കുട്ടിയാണ്. ആയിഷ സുല്‍ത്താനയെന്ന ലക്ഷദ്വീപുകാരി. ആയിഷയുടെ ചിത്രം ഫ്ലഷിന്റെ പോസ്റ്റര്‍ ഏറെ സന്തോഷത്തോടെ പങ്ക് വക്കുന്നു. കാഴ്ചയില്‍ കടല്‍ പോലെ ആകെ ഇളകി മറിയുമെങ്കിലും മനസ്സിന്റെ ആഴങ്ങളില്‍ ആഴി പോലെ ശാന്തത സൂക്ഷിക്കുന്നവരാണ് എനിക്കറിയുന്ന സ്ത്രീകളധികവും.”
”പെണ്ണുടലില്‍ ഒരു കടല്‍ ശരീരം കണ്ടെത്തിയ ആര്‍ട്ടിസ്റ്റിന് അഭിനന്ദനങ്ങള്‍. ആയിഷയുടെ സംരഭത്തില്‍ ലക്ഷദ്വീപ് ഭരണകൂടവും കൈകോര്‍ക്കുന്നുണ്ട്. എവര്‍ക്കും ആശംസകള്‍” എന്നാണ് ലാല്‍ ജോസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു അമ്മ പുഴയിൽ എറിഞ്ഞു കൊന്ന മൂന്ന് വയസുകാരി നിരന്തരമായി ലൈം ഗികപീ ഡനത്തിന് ഇരയായിരുന്നു എന്ന വാർത്ത കേരളക്കരയെ...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...