Connect with us

നിങ്ങള്‍ കലയെ കൊല ചെയ്യുകയല്ലേ എന്ന് ആനി വായടപ്പിച്ച് സന്തോഷ് പണ്ഡിറ്റ്

Malayalam

നിങ്ങള്‍ കലയെ കൊല ചെയ്യുകയല്ലേ എന്ന് ആനി വായടപ്പിച്ച് സന്തോഷ് പണ്ഡിറ്റ്

നിങ്ങള്‍ കലയെ കൊല ചെയ്യുകയല്ലേ എന്ന് ആനി വായടപ്പിച്ച് സന്തോഷ് പണ്ഡിറ്റ്

സമൂഹത്തിന്റെ നാനാതുറയിൽപെട്ട ആളുകൾ പങ്കെടുക്കുന്ന ഷോയാണ് അനീസ് കിച്ചൻ. കുടുംബ വിശേഷങ്ങൾക്കപ്പുറം , സിനിമ വിശേഷങ്ങൾ,രാഷ്ട്രീയ വിഷയങ്ങൾ ഉൾപ്പെടെ നിരവധി കാര്യങ്ങൾ ആണ് അവതാരക ആനിയുമായി അതിഥികൾ പങ്ക് വയ്ക്കുന്നത്.നടി നവ്യ നായരും, സരയൂ മോഹനും, നിമിഷയും ഒക്കെ പങ്കെടുത്ത എപ്പിസോഡുകൾ അതി വേഗമാണ് വൈറൽ ആയി മാറിയത് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത് സന്തോഷ് പണ്ഡിറ്റ് പങ്കെടുത്ത എപ്പിസോഡിലെ ചില രംഗങ്ങളാണ്. ആനിയുടെ ചോദ്യങ്ങള്‍ക്ക് സന്തോഷ് പണ്ഡിറ്റ് ചുട്ട മറുപടി നല്‍കുന്നതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നത്, കലയെ ഒരിക്കലും കൊല ചെയ്യരുത്, ബിസിനെസ്സ് ആയി കാണരുത്, ആർട്ടിസ്റ്റ് എന്ന നിലയിൽ ചില രംഗങ്ങൾ അഭിനയിക്കുമ്പോൾ പൈസ വാങ്ങരുത് എന്നാണ് പക്ഷെ ഇപ്പോൾ അങ്ങയുടെ സംസാരത്തിൽ നിന്നും കലയെ കൊല ചെയ്യുകയല്ലേ ചെയുന്നത് എന്ന ചോദ്യത്തിന് സന്തോഷ് പണ്ഡിറ്റ് നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

പണ്ഡിറ്റ് നൽകിയ മറുപടി ഇങ്ങനെയായിരുന്നു

നിങ്ങൾ ഈ കലയെ സ്നേഹിക്കുന്നവർ എന്ന് പറയുന്നവർ ടിക്കറ്റ് വച്ചാണ് തീയേറ്ററിൽ ജനങ്ങളെ സിനിമ കാണിക്കുന്നത്. ഒരു പത്തുലക്ഷം കിട്ടിയാൽ അത് ജനങ്ങൾക്ക് നൽകുന്നില്ല. ഈ കലയെ സ്നേഹിക്കുന്നവർ എന്ന് പറയുന്നവർ ലക്ഷങ്ങളും കോടികളും വാങ്ങിച്ചിട്ടാണ് അഭിനയിക്കുന്നത്. പക്ഷേ സന്തോഷ് പണ്ഡിറ്റ് പത്തു ലക്ഷം കിട്ടിയാൽ അഞ്ചു ലക്ഷം ജനങ്ങൾക്ക് നൽകുന്നുണ്ട്. പറയുമ്പോൾ രണ്ടുവശവും പറയണം.

മുഴുവനായോ പകുതിയായോ കലാകാരന്മാർ ജനങ്ങൾക്ക് നൽകിയില്ല എങ്കിലും ഒരു പങ്ക് അർഹതപ്പെട്ടവർക്ക് കൊടുക്കുന്നില്ല എന്ന് എങ്ങനെ പറയാൻ കഴിയുമോ എന്ന ആനിയുടെ ചോദ്യത്തിനും സന്തോഷ് മറുപടി നൽകുന്നുണ്ട്. എത്ര താരങ്ങൾ ഉണ്ട് സോഷ്യൽ ഇന്റെറാക്ഷൻ നടത്തുന്നത്. ഞാൻ അത് വ്യക്തമായി നടത്തുന്നുണ്ട്. എത്ര പേരുണ്ട് സോഷ്യൽ മീഡിയ വഴി ആരാധകർക്ക് മറുപടി നൽകുന്നത് ഞാൻ അത് ചെയ്യുന്നുണ്ട് എന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. അതേസമയം, ലാലും മമ്മൂട്ടിയും അത് ചെയ്തത് കൊണ്ടുതന്നെയാണ് ആളുകൾ സ്വീകരിക്കുന്നത് എന്ന മറുപടിയാണ് ആനി നൽകിയത്. എന്നാൽ കൂടെയുള്ള സഹപ്രവർത്തക ആക്രമിക്കപ്പെട്ടപ്പോൾ എത്ര പേർ ശബ്ദം ഉയർത്തി. ഉയർത്തില്ല. സർക്കാരിന് എതിരെ എന്തെങ്കിലും സംസാരിച്ചാൽ അടുത്ത അവാർഡ് കിട്ടില്ല എന്ന ഭയമാണ് അവർക്ക്. എല്ലാവർക്കും വേണ്ടത് സോഷ്യൽ ഇന്റെറാക്ഷൻ ആണെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

ഞാൻ ഒന്നിനും എതിരല്ല, ഇവിടെ ഉള്ളത് അത്രയും മുഖമൂടികൾ ആണ്. ഇവിടെ നല്ലൊരു ശതമാനം ആളുകളും നടത്തുന്നത് എന്താണ് ബിസിനെസ്സ് ആണ്. ഇവിടെ അവാർഡ് സിനിമ കിട്ടിയത് പോലും ബിസിനസ്സ് ആണ്. നഴ്‌സുമാരുടെ കഥ പറയുന്ന സിനിമകൾ എത്ര ആളുകൾ അവരുടെ ദുഃഖത്തിൽ ഒപ്പം നിന്നിട്ടുണ്ട്. ഗോവിന്ദാപുരത്തിന്റെ കഥപറയുന്ന സിനിമകൾ, അവിടെ അയിത്തം ഇപ്പോഴും നില നിൽക്കുന്നുണ്ട് എത്ര പേർ അവിടെ പോയിട്ടുണ്ട്. ഞാൻ പോയിട്ടുണ്ട്. എന്നാൽ കഴിയുന്ന തരമുള്ള സേവനങ്ങൾ ചെയ്തിട്ടും ഉണ്ട് എന്നും സന്തോഷ് പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top