Connect with us

കാത്തുനിൽക്കാനാവില്ല, ഒന്നല്ല രണ്ട് ബോംബ് പൊട്ടിച്ച് ബാലചദ്രകുമാർ! ‘തട്ടാൻ തീരുമാനിക്കുമ്പോൾ ഗ്രൂപ്പിൽ ഇട്ട് തട്ടണം’ ശബ്ദ രേഖ ഞെട്ടിച്ചു

News

കാത്തുനിൽക്കാനാവില്ല, ഒന്നല്ല രണ്ട് ബോംബ് പൊട്ടിച്ച് ബാലചദ്രകുമാർ! ‘തട്ടാൻ തീരുമാനിക്കുമ്പോൾ ഗ്രൂപ്പിൽ ഇട്ട് തട്ടണം’ ശബ്ദ രേഖ ഞെട്ടിച്ചു

കാത്തുനിൽക്കാനാവില്ല, ഒന്നല്ല രണ്ട് ബോംബ് പൊട്ടിച്ച് ബാലചദ്രകുമാർ! ‘തട്ടാൻ തീരുമാനിക്കുമ്പോൾ ഗ്രൂപ്പിൽ ഇട്ട് തട്ടണം’ ശബ്ദ രേഖ ഞെട്ടിച്ചു

നടൻ ദിലീപ് ഊരാക്കുടുക്കിലേക്ക്….ദിലീപിനെതിരെ പുതിയ ശബ്ദരേഖ പുറത്ത് വിട്ട് സംവിധായകൻ ബാലചന്ദ്രകുമാർ. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കുന്നത് സംബന്ധിച്ച് പ്രതി ദിലീപ് സഹോദരന്‍ അനൂപിന് നിര്‍ദേശം നല്‍കുന്നതിന്റെ ശബ്ദ സംഭാഷണമാണ് ഒരു ചാനൽ പുറത്തുവിട്ടത് . അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലേണ്ട രീതിയെ കുറിച്ച് പരാമർശമുള്ള ശബ്ദരേഖയാണ് ഇത്. ഒരാളെ തട്ടാൻ തീരുമാനിക്കുമ്പോൾ ഗ്രൂപ്പിൽ ഇട്ട് തട്ടണം എന്ന നിർദേശമാണ് ശബ്ദരേഖയിലുള്ളത്.

ഒരാളെ തട്ടാന്‍ തീരുമാനിക്കുമ്പോള്‍ അത് എപ്പോഴും ഗ്രൂപ്പിലിട്ട് തട്ടിയേക്കണ’മെന്ന് ദിലീപ് അനൂപിനോട് പറയുന്നതിന്റെ ശബ്ദ രേഖയാണ് ഇത്. ‘ഒരു വര്‍ഷം ഒരു രേഖയും ഉണ്ടാക്കരുതെ’ന്നും ദിലീപ് ഓഡിയോയില്‍ പറയുന്നു. ഇതിന് മറുപടിയായി ‘ഒരു റെക്കോര്‍ഡും ഉണ്ടാക്കരുത്, ഫോണ്‍ ഉപയോഗിക്കരുതെ’ന്ന് അനൂപ് ദിലീപിന് മറുപടിയായി പറയുന്നതും ഓഡിയോയില്‍ വ്യക്തമാണ്.

ഈ ശബ്ദരേഖയുടെ വിശദാംശങ്ങൾ പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. ഈ ശബ്ദ സംഭാഷണം 2017 നവംബർ 15ന് ഉള്ളതാണെന്ന് ബാലചന്ദ്രകുമാർ പറയുന്നു. കൂടുതൽ ശബ്ദരേഖ തന്റെ പക്കൽ ഉണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ നടന്നത് വ്യക്തമായ ഗൂഢാലോചനയാണെന്നും ബാലചന്ദ്രകുമാർ പറയുന്നു.

ശബ്ദ ശകലം സുഹൃത്ത് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കഴിഞ്ഞദിവസം പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ എങ്ങനെ അപായപ്പെടുത്തണമെന്ന് ദിലീപ്അനൂപിനോട് നിര്‍ദേശിച്ചത് ഷാജി കൈലാസ് സിനിമയെ ഉദ്ധരിച്ചാണെന്ന് കഴിഞ്ഞദിവസം സംവിധായകന്‍ ബാലചന്ദ്രകുമാറും വെളിപ്പെടുത്തിയിരുന്നു. കുറ്റകൃത്യം ചെയ്തിട്ട് പിടിക്കപ്പെടാതിരിക്കാന്‍ എന്ന് പറഞ്ഞുകൊണ്ടാണ് ദിലീപ് ഇക്കാര്യം പറഞ്ഞതെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു.

അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചനാ നടത്തിയെന്ന കേസില്‍ പ്രോസിക്യൂഷന്റെ വാദങ്ങള്‍ക്ക് പ്രതി ദിലീപ് ഹൈക്കോടതിയില്‍ രേഖാമൂലം മറുപടി നല്‍കി. താന്‍ സാക്ഷികളെ സ്വാധീനിച്ചിട്ടില്ലെന്നും വിദേശത്തുള്ള ആലുവയിലെ വ്യവസായി സലീമിന്റെ മൊഴിയെടുക്കാതെയാണ് ആരോപണമുന്നയിക്കുന്നതെന്ന് ദിലീപ് പറഞ്ഞു. നിയമ വിരുദ്ധമായ ഒരു പ്രവര്‍ത്തി ചെയ്യുവാന്‍ രണ്ടോ അതിലധികം പേരോ ചേര്‍ന്ന് ഒരു ധാരണയിലെത്തുന്നതാണ് ക്രിമിനല്‍ ഗൂഢാലോചനയെന്നും ദിലീപ് പറഞ്ഞു. എംജി റോഡിലെ മേത്തര്‍ ഫ്‌ളാറ്റില്‍ ഗൂഢാലോചന നടന്നുയെന്നത് വാസ്തവ വിരുദ്ധമാണ്. മുന്‍ ഭാര്യ മഞ്ജു വാര്യര്‍ക്ക് മേത്തര്‍ ഹോമില്‍ ഫ്‌ളാറ്റില്ലെന്നും ദിലീപ് കോടതിയെ അറിയിച്ചു.

പ്രത്യേക കോടതി വളപ്പില്‍ വച്ച് 2017 ഡിസംബറില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനെ ഭീഷണിപ്പെടുത്തി എന്ന ആരോപണവും കെട്ടിച്ചമച്ചതാണ്. ഭീഷണിപ്പെടുത്തിയെന്ന് ആരോപിക്കുന്ന ദിവസം വിചാരണ കോടതിയില്‍ കേസുണ്ടായിരുന്നില്ല. 2018 ഫെബ്രുവരിയിലാണ് അങ്കമാലി കോടതിയില്‍ നിന്നും പ്രത്യേക കോടതിയിലേക്ക് കേസ് മാറ്റിയതെന്നും ദിലീപ് മറുപടിയില്‍ പറയുന്നു. ആവശ്യപ്പെട്ട ഫോണുകള്‍ എല്ലാം നല്‍കിയെന്നും ദിലീപ് കോടതിയെ അറിയിച്ചു. ഇക്കാര്യങ്ങള്‍ കൊണ്ട് തന്നെ തനിക്കെതിരായ ക്രിമിനല്‍ ഗൂഢാലോചന എന്ന കുറ്റം നിലനില്‍ക്കില്ലെന്നും ദിലീപ് മറുപടിയില്‍ പറഞ്ഞു. വധഗൂഢാലോചന കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച ഹൈക്കോടതി വിധി പറയാനിരിക്കെയാണ് ദിലീപ് നീക്കം. സുപ്രീംകോടതി വിധികളെ ഉദ്ധരിച്ച് തനിക്ക് മുന്‍കൂര്‍ ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും പ്രോസിക്യുഷന്‍ നടത്തുന്നത് മുന്‍കൂര്‍ ജാമ്യം നിഷേധിക്കാനുള്ള നീക്കങ്ങളാണെന്നും ദിലീപ് വാദിച്ചു.

More in News

Trending

Recent

To Top