Bollywood
ബാന്ദ്ര സ്റ്റേഷനില്‍ വച്ച് ഇതുവരെ അതിനുള്ള അവസരം ലഭിച്ചിട്ടില്ല, ഉടന്‍ തന്നെ മറ്റൊരു നായികയുമായി എത്തുന്നതായിരിക്കും; ഷാരൂഖ് ഖാന്
ബാന്ദ്ര സ്റ്റേഷനില്‍ വച്ച് ഇതുവരെ അതിനുള്ള അവസരം ലഭിച്ചിട്ടില്ല, ഉടന്‍ തന്നെ മറ്റൊരു നായികയുമായി എത്തുന്നതായിരിക്കും; ഷാരൂഖ് ഖാന്
ബോളിവുഡിൽ മാത്രമ്മൽ മലയാളത്തിലും നിരവധി ആരാധകരുള്ള നടനാണ് ഷാരൂഖ് ഖാന്. ഈ അടുത്ത കാലത്ത് മകൻ ആര്യൻ ഖാനുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ വാർത്തകളിൽ നിറഞ്ഞിനിന്നിരുന്നു. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് ആര്യൻ ഖാൻ അറസ്സിലായത്.
ഷാരൂഖിന്റെ സിനിമകളിലെ ‘റെയില്‍വേ റൊമാന്‍സി’ന് ആരാധകര്‍ ഏറെയാണ്. ഷാരൂഖിന്റെ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട ‘ദില്‍ വാലേ ദുല്‍ഹനിയ ലേ ജായേംഗാ’ എന്ന ചിത്രത്തില്‍ കാജോളുമായി കണ്ടുമുട്ടുന്നത് റെയില്‍വേ സ്റ്റേഷനിലാണ്.
ചിത്രത്തിന്റെ ക്ലൈമാക്സിലെ റെയില്‍വേ സ്റ്റേഷനിലെ ഇമോഷണല്‍ രംഗം ഇന്നും ആരാധകര്‍ക്ക് പ്രിയമാണ്. ബാന്ദ്ര സ്റ്റേഷന് 130 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷത്തിനിടെ തന്റെ റെയില്‍വേ റൊമാന്‍സിനെ കുറിച്ച് ഷാരൂഖ് പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.
”കുറേ നായികമാരൊപ്പം അനേകം റെയില്‍വേ സ്റ്റേഷനുകളില്‍ ഞാന്‍ റൊമാന്‍സ് ചെയതിട്ടുണ്ട്. എന്നാല്‍ ബാന്ദ്ര സ്റ്റേഷനില്‍ വച്ച് ഇതുവരെ അവസരം ലഭിച്ചിട്ടില്ല. അതിനാല്‍ ഉടന്‍ തന്നെ മറ്റൊരു നായികയുമായി എത്തുന്നതായിരിക്കും” എന്നാണ് ഷാരൂഖ് പറഞ്ഞത്.
1998ല്‍ ഇറങ്ങിയ ‘ദില്‍ സേ’ എന്ന ചിത്രത്തില്‍ മനിഷാ കൊയ്രാളയുമായി ഷാരൂഖ് പ്രണയത്തിലാകുന്നത് റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ്. 2013ല്‍ പുറത്തിറങ്ങിയ ‘ചെന്നൈ എക്സ്പ്രസി’ലും ട്രെയിനില്‍ വച്ച് ദീപികയുമായി പ്രണയത്തിലാവുകയായിരുന്നു.
തുടര്‍ന്ന് 2013ലെത്തിയ ‘ജബ് ഹാരി മെറ്റ് സേജല്‍’ എന്ന ചിത്രത്തില്‍ അനുഷ്ക്കയുമായുള്ള റൊമാന്സും ട്രെയിനില്‍ വച്ച് തന്നെ. അതേസമയം, പത്താന് ആണ് ഷാരൂഖിന്റെതായി ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ. ദീപിക പദുക്കോണ്‍ ആണ് ചിത്രത്തില്‍ നായിക.
