News
വിചാരണയ്ക്ക് ശേഷം അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാം, ദിലീപിന്റെ ഓഡിയോ പുറത്ത്; ക്രൈംബ്രാഞ്ച് കോടതിയിലേക്ക് , നെട്ടോട്ടമോടി നടൻ, നിർണ്ണായക തെളിവ് ഇതാ
വിചാരണയ്ക്ക് ശേഷം അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാം, ദിലീപിന്റെ ഓഡിയോ പുറത്ത്; ക്രൈംബ്രാഞ്ച് കോടതിയിലേക്ക് , നെട്ടോട്ടമോടി നടൻ, നിർണ്ണായക തെളിവ് ഇതാ
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദീലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് എതിരെ നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച്. വധശ്രമ ഗൂഢാലോചന കേസിൽ ദിലീപിനെതിരെ നിർണായക തെളിവാണ്ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. കേസിലെ വിചാരണക്ക് ശേഷം അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാം എന്ന് ദിലീപ് പറയുന്ന ഓഡിയോ ക്ലിപ്പ് ലഭിച്ചു. ഇതിനുള്ള തെളിവ് ഇന്ന് കോടതിയിൽ സമർപ്പിക്കും.
വധ ഭീഷണിക്കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ജാമ്യഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യപ്പട്ട് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. അടുത്ത ബുധനാഴ്ചയായിരുന്നു ജാമ്യഹര്‍ജി പരിഗണിക്കാനിരുന്നത്. എന്നാല്‍ ഇത് അടിയന്തിരമായി പരിഗണിക്കമെന്നാണ് ഇപ്പോള്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നത്. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ ലക്ഷ്യമിട്ടാണ് ഹര്‍ജി. ഇതിനായി പ്രത്യേക ഹര്‍ജി ഇന്ന് സമര്‍പ്പിക്കും. കേസ് ഇന്ന് ഉച്ചയ്ക്ക് 1.45ന് പരിഗണിച്ചേക്കും. പ്രതികളെ ഉടന്‍ കസ്റ്റഡിയില്‍ ലഭിച്ചില്ലെങ്കില്‍ കൂടുതല്‍ തെളിവുകള്‍ നശിപ്പിച്ചേക്കുമെന്ന വാദയമായിരിക്കും പ്രോസിക്യൂഷന്‍ ഉന്നയിക്കുക. ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ കഴിഞ്ഞ മൂന്ന് ദിവസം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്നും ലഭിച്ച തെളിവുകള്‍ ഉള്‍പ്പെടെ ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചായിരിക്കും ക്രൈംബ്രാഞ്ച് ആവശ്യം ഉന്നയിക്കുക.
33 മണിക്കൂര്‍ ദിലീപ് അടക്കമുളള പ്രതികളെ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങള്‍ ഇന്നലെ അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ഇതോടൊപ്പം സമര്‍പ്പിച്ച ഡിജിറ്റല്‍ തെളിവുകള്‍ വിശകലനം ചെയ്യാന്‍ കൂടുതല്‍ സാവകാശം വേണമെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യഹരജി പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റിയത്. അതുവരെ ദിലീപ് അടക്കമുളള ആറ് പ്രതികളുടെ അറസ്റ്റ് പാടില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഈ സമയം എതിര്‍പ്പ് പ്രകടിപ്പിക്കാതിരുന്ന പ്രോസിക്യൂഷനാണ് ഇപ്പോള്‍ പ്രത്യേക ഹര്‍ജി നല്‍കുന്നത്.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണസംഘം തുടരന്വേഷണം നടത്തുന്നത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കല്‍ എത്തിയെന്ന വെളിപ്പെടുത്തല്‍ കേന്ദ്രീകരിച്ചാണ് തുടരന്വേഷണം നടത്തുന്നത്. നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. ദിലീപ് അടക്കം ആറ് പ്രതികളാണ് കേസിലുള്ളത്.