Connect with us

‘എന്നെ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞത് ഷിയാസ് കരീം അല്ല’, സത്യാവസ്ഥ ഇതാണ്; വീഡിയോയുമായി ടിനി ടോം

Actor

‘എന്നെ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞത് ഷിയാസ് കരീം അല്ല’, സത്യാവസ്ഥ ഇതാണ്; വീഡിയോയുമായി ടിനി ടോം

‘എന്നെ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞത് ഷിയാസ് കരീം അല്ല’, സത്യാവസ്ഥ ഇതാണ്; വീഡിയോയുമായി ടിനി ടോം

മാസങ്ങളോളം ഫോണിൽ വിളിച്ച് അസഭ്യം പറയുന്നു. സഹികെട്ടതോടെ പോലീസ് സ്റ്റേഷനിൽ പരാതിയുമായി ടിനി ടോം എത്തിയിരുന്നു. ഒടുവിൽ പത്ത് മിനിറ്റ് കൊണ്ട് പ്രതിയെ പോലീസ് തൂക്കിയെടുക്കുകയായിരുന്നു

ഒരു യുവാവിന്റെ നിരന്തരമായ ഫോണ്‍ വിളി ശല്യമായപ്പോഴാണ് ടിനി ടോം സൈബര്‍ പോലീസ് സ്റ്റേഷനില്‍ പരാതിയുമെത്തിയത്. ഫോണിലൂടെ നിരന്തരം വിളിച്ച് അപമര്യാദയായി പെരുമാറിയ വ്യക്തിയെയാണ് സൈബർ പോലീസ് കണ്ടെത്തിയത്. കണ്ണൂർ സ്വദേശിയായ ഷിയാസിനെ പോലീസ് പിടികൂടിയത്. പ്രതിയെ വേഗത്തിൽ കണ്ടുപിടിച്ച പോലീസിന് സമൂഹമാധ്യമങ്ങളിലൂടെ ടിനിടോം നന്ദി പറഞ്ഞിരുന്നു

ഷിയാസ് എന്നൊരാളാണ് തന്നെ ശല്യപ്പെടുത്തിയിരുന്നത് എന്ന് ടിനി ടോം പറഞ്ഞതോടെ കാര്യം കൃത്യമായി മനസിലാക്കാതെ നിരവധി പേര്‍ നടനും മോഡലുമായ ഷിയാസ് കരീമിനെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കാനുള്ള ശ്രമം നടത്തിയിരുന്നു. അത് ശ്രദ്ധയിപ്പെട്ട ടിനി ടോം ഇപ്പോള്‍ സംഭവത്തില്‍ വ്യക്തതയുമായി എത്തിയിരിക്കുകയാണ്.

”എന്നെ ഫോണില്‍ വിളിച്ച് ഒരാള് ചീത്ത പറഞ്ഞു എന്ന് പറഞ്ഞത് ഷിയാസ് എന്ന ഒരാളുടെ പേരാണ് പറഞ്ഞത്. അത് ഷിയാസ് കരീം അല്ല. ഷിയാസ് കരീം എന്റെ സഹോദരനാണ്. ആരും തെറ്റിദ്ധരിക്കരുത്. ഷിയാസ് കരീം മോഡലായിട്ടുള്ള സ്റ്റാര്‍ മാജിക്കിലെ എന്റെ സഹോദരനാണ്” എന്നാണ് നടന്‍ പറയുന്നത്.

ഷിയാസ് കരീമും ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്. ‘അത് ഞാന്‍ അല്ല നിങ്ങള്‍ക്ക് ആള്‍ മാറി എന്നാണ് തോന്നുന്നത്’ എന്ന് കുറിച്ചുക്കൊണ്ടാണ് ടിനി ടോമിന്റെ വിശദീകരണ വീഡിയോ ഷിയാസ് പങ്കുവെച്ചത്. അതേസമയം, മാനസിക പ്രശ്‌നമുള്ള ചെറിയ പയ്യന്‍ ആയതിനാല്‍ കേസ് പിന്‍വലിച്ചതായും ടിനി ടോം വ്യക്തമാക്കിയിരുന്നു.

Continue Reading
You may also like...

More in Actor

Trending

Recent

To Top