വാക്സിന് വിരുദ്ധ നിലപാട് സ്വീകരിച്ച ചെക്ക് ഗായിക ഹന ഹോര്‍ക കോവിഡ് ബാധിച്ച് മരിച്ചു. വാക്സിനേഷന് എടുക്കുന്നതിനേക്കാള്‍ രോഗം പിടിപെടുന്നതാണ് നല്ലതെന്നായിരുന്നു ഇവരുടെ നിലപാട്. ഭര്‍ത്താവും മകനും വാക്സിന് സ്വീകരിച്ചിട്ടും ഇവര്‍ അതിന് തയാറാകാതെ രോഗം മനപൂര്‍വ്വം ക്ഷണിച്ച് വരുത്തുകയായിരുന്നു.
താന്‍ കോവിഡിനെ അതീജീവിച്ചെന്നും അല്‍പ്പം തീവ്രമായിരുന്നുവെന്നും മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് ഹന ട്വീറ്റ് ചെയ്തിരുന്നു. പൊതുപരിപാടികളില്‍ പങ്കെടുക്കാനുള്ള ആഗ്രഹവും അവര്‍ പ്രകടിപ്പിച്ചിരുന്നു.
ചെക്ക് റിപബ്ലിക്കില്‍ പൊതു പരിപാടികളില്‍ പങ്കെടുക്കുന്നതിനും യാത്രകള്‍ക്കും ബാറുകളും റെസ്റ്റോറന്റുകളും സന്ദര്‍ശിക്കുന്നതിനും രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റോ അടുത്തിടെ കോവിഡ് വന്നു മാറിയതിന്റെ രേഖയോ വേണം.
വാക്സിന് വിരോധിയായ ഹന അവ സ്വീകരിക്കാന്‍ തയാറാകാതെ കോവിഡ് രോഗം വരുത്തിവയ്ക്കുകയായിരുന്നു.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...