Connect with us

ദിലീപിന്റെ ശബ്ദരേഖ ബാലചന്ദ്ര കുമാറിന്റെ കൊടും ചതി? ശബ്ദ സന്ദേശത്തിലെ ആ വാക്കുകൾ സിനിമയുടേത്? നടുക്കുന്ന വെളിപ്പെടുത്തൽ..ദിലീപ് കേസിൽ മാരക ട്വിസ്റ്റ്

News

ദിലീപിന്റെ ശബ്ദരേഖ ബാലചന്ദ്ര കുമാറിന്റെ കൊടും ചതി? ശബ്ദ സന്ദേശത്തിലെ ആ വാക്കുകൾ സിനിമയുടേത്? നടുക്കുന്ന വെളിപ്പെടുത്തൽ..ദിലീപ് കേസിൽ മാരക ട്വിസ്റ്റ്

ദിലീപിന്റെ ശബ്ദരേഖ ബാലചന്ദ്ര കുമാറിന്റെ കൊടും ചതി? ശബ്ദ സന്ദേശത്തിലെ ആ വാക്കുകൾ സിനിമയുടേത്? നടുക്കുന്ന വെളിപ്പെടുത്തൽ..ദിലീപ് കേസിൽ മാരക ട്വിസ്റ്റ്

എല്ലാം തീർന്നുവെന്ന് കരുതിയിടത്ത് നിന്നാണ് ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ മാസ്സ് എൻട്രി. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ പിന്നീട് അപ്രതീക്ഷിത വഴിത്തിരിവായിരുന്നു പിന്നീട് സംഭവിച്ചത്. വെളിപ്പെടുത്തലിൻ്റെ ഭാഗമായി നടൻ്റെ ശബ്ദരേഖകൾ ഉൾപ്പെടെയുള്ള തെളിവുകളും സംവിധായകൻ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ഈ തെളിവുകൾ മുൻനിർത്തിയാണ് ക്രൈംബ്രാഞ്ച് നടി ആക്രമിക്കപ്പെട്ട കേസിൽ നിലവിൽ അന്വേഷണവുമായി മുന്നോട്ടു പോകുന്നത്

ഇതിനിടെ കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതിപ്പട്ടികയിലുള്ള നടന്‍ ദിലീപിനെ അനുകൂലിച്ച് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് കഴിഞ്ഞ ദിവസം പൊലീസ് ഇടപെട്ട് നിര്‍ത്തിച്ചിരുന്നു. ദിലീപിനെതിരെ നടക്കുന്നത് കൊടിയ പീഡനമാണെന്ന് വ്യക്തമാക്കിയായിരുന്നു ഓൾ കേരള മെൻസ് അസോസിയേഷൻ രംഗത്തെത്തിയത്. രാജ്യത്തും സംസ്ഥാനത്തും പ്രത്യേക അവകാശങ്ങൾ സ്ത്രീകൾക്ക് മാത്രമാണെന്നും പുരുഷന്മാർ അതിൻ്റെ പേരിൽ പീഡനങ്ങൾക്ക് ഇരയാവുകയാണെന്നുമാണ് ഈ പുരുഷ സംഘടന പറയുന്നത്. അതിൻ്റെ ഭാഗമായാണ് നടൻ ദിലീപും ക്രൂരമായ പീഡനങ്ങൾക്ക് ഇരയാകുന്നത്. അതുകൊണ്ടുതന്നെ ദിലീപിന് അനുകൂലമായി നിൽക്കുവാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും ദിലീപിനെതിരെ നടക്കുന്നത് മുൻകൂട്ടി തീരുമാനിച്ച ആക്രമണങ്ങളാണെന്നും പുരുഷ സംഘടന വ്യക്തമാക്കുന്നുണ്ട്.

ഇപ്പോൾ ആരോപണവുമായി എത്തിയിട്ടുള്ള ബാലചന്ദ്രകുമാർ ഇത്രയുംകാലം എവിടെപ്പോയിരുന്നു എന്നും ഓൾ കേരള മെൻസ് അസോസിയേഷൻ്റെ സംസ്ഥാന പ്രസിഡൻ്റ് വട്ടിയൂർക്കാവ് അജിത് കുമാർ ചോദിക്കുന്നു. ബാലചന്ദ്രകുമാർ പുറത്തുവിട്ട ദിലീപിൻ്റെ ശബ്ദരേഖ സിനിമ ഡയലോഗ് ആണെന്നാണ് അദ്ദേഹം പറയുന്നത്. ബാലചന്ദ്രകുമാർ ദിലീപിനെ വീട്ടിലെത്തി സംസാരിച്ചിരിക്കുന്നതിനിടയിൽ ഒരു സ്ക്രിപ്റ്റ് വായിക്കുവാൻ നൽകുകയും അതിലെ ഡയലോഗ് പറയുവാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. അപ്പോൾ ദിലീപ് പറഞ്ഞ ഡയലോഗ് റെക്കോർഡ് ചെയ്ത് അയാൾ പോലീസിന് കൈമാറുകയായിരുന്നുവെന്നും അജിത് കുമാർ വ്യക്തമാക്കുന്നുണ്ട്.

കോടതിയിൽ നിൽക്കുന്ന കേസ് ആയതുകൊണ്ടുതന്നെ അതിൻ്റെ അന്വേഷണം മുടക്കുവാനോ അന്വേഷണ ഉദ്യോഗസ്ഥനെ കൈകാര്യം ചെയ്യുവാനോ ഒരു ഒരു പ്രതിയും സാധാരണ ശ്രമിക്കില്ലെന്നും അജിത് കുമാർ പറയുന്നു. അത്രയ്ക്ക് ബുദ്ധിയില്ലാത്ത വ്യക്തിയല്ല ദിലീപ്. ദിലീപിന് ബുദ്ധി ഇല്ലായിരുന്നുവെങ്കിൽ സിനിമാരംഗത്ത് ഇത്രത്തോളം ഉയരത്തിൽ അദ്ദേഹം എത്തുമായിരുന്നില്ലെന്നും അജിത് ചൂണ്ടിക്കാണിച്ചു. വലിയ ഒരു സാമ്രാജ്യാധിപനായി വളർന്ന ദിലീപിനോട് പലർക്കുമുള്ള അസൂയയും കണ്ണുകടിയുമാണ് അദ്ദേഹത്തിനെതിരെയുള്ള പ്രവർത്തനങ്ങളിലൂടെ മനസ്സിലാകുന്നത്. ദിലീപിനെതിരെ ഇപ്പോൾ നടക്കുന്ന സംഭവങ്ങൾക്ക് പിന്നിൽ ഒരു സൂപ്പർസ്റ്റാറിൻ്റെ സ്വാധീനം ഉണ്ടെന്നും അജിത് കുമാർ ആരോപിച്ചു. കോടതിയിൽ ഇതിൽ നിൽക്കുന്ന ഒരു കേസിലെ പ്രതി ആരാണെന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. പൊതുജനങ്ങൾക്ക് മുന്നിൽ ഇതുവരെയും ദിലീപിനെതിരെ ഒരു തെളിവും എത്തിയിട്ടില്ല. ദിലീപിനെതിരെ ഇനിയും വേട്ടയാടൽ തുടരുകയാണെങ്കിൽ ഞങ്ങൾ ഞങ്ങൾ സമരപരിപാടികളുമായി മുന്നോട്ടു പോകുവാൻ തന്നെയാണ് തീരുമാനമെന്നും അജിത് കുമാർ പറഞ്ഞു

ദിലീപിനെവേട്ടയാടുന്നത് അവസാനിപ്പിക്കുക എന്ന ആവശ്യവുമായി സംഘടന കഴിഞ്ഞ ദിവസമായിരുന്നു സെക്രട്ടേറിയേറ്റിലേക്ക് പ്രതിഷേധ മാർച്ചു സംഘടിപ്പിച്ചിരുന്നത്. എന്നാൽ മാർച്ച് നടത്തുവാനെത്തിയവരെ പൊലീസ് വിരട്ടിയോടിക്കുകയായിരുന്നു. കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ പ്രതിഷേധ പ്രകടനം നടത്തിയാൽ കേസെടുക്കുമെന്നുള്ള പൊലീസിൻ്റെ മുന്നറിയിപ്പിനെ തുടർന്ന് മെൻസ് അസോസിയേഷൻ പ്രതിഷേധ പ്രകടനം ഉപേക്ഷിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.

അതേസമയം കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് വിചാരണ കോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കും. ദിലീപിന്റെ മുൻ സുഹൃത്തായ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് കേസിൽ തുടരന്വേഷണം നടന്നത്. തുടരന്വേഷണത്തിൽ കേസിലെ നിർണായക കണ്ണിയെന്ന് കരുതപ്പെടുന്ന വിഐപിയെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിപ്പട്ടികയിലുള്ള നടൻ ദിലീപിന്റെയും സഹോദരൻ അനൂപിന്റെയും വീട്ടിലും പ്രൊഡക്ഷൻ കമ്പനിയിലും ക്രൈം ബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു. തുടരന്വേഷണത്തിന് കൂടുതൽ സമയം ക്രൈം ബ്രാഞ്ച് ഇന്ന് കോടതിയോട് ആവശ്യപ്പെടും. പൾസർ സുനിയെ ഉൾപ്പെടെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് ക്രൈം ബ്രാഞ്ചിന്റെ ആവശ്യം. ഇതിന് വിചാരണ കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.

More in News

Trending

Recent

To Top