Malayalam
‘ദിലീപിനെ’ പൂട്ടാന്‍ ശ്രമം, ഇപ്പോള്‍ എടുത്തിരിക്കുന്ന കേസ് പ്രോസിക്യൂഷന്റെ അവസാനത്തെ പിടിവള്ളി! ഗൂഡാലോചനയുടെ ഒരു അറ്റം മാത്രമാണ് ഇത്, കോടതികളും കേരളീയ സമൂഹവും എല്ലാം തീരുമാനിക്കട്ടെ; അഡ്വ. ശ്രീജിത് പെരുമന
‘ദിലീപിനെ’ പൂട്ടാന്‍ ശ്രമം, ഇപ്പോള്‍ എടുത്തിരിക്കുന്ന കേസ് പ്രോസിക്യൂഷന്റെ അവസാനത്തെ പിടിവള്ളി! ഗൂഡാലോചനയുടെ ഒരു അറ്റം മാത്രമാണ് ഇത്, കോടതികളും കേരളീയ സമൂഹവും എല്ലാം തീരുമാനിക്കട്ടെ; അഡ്വ. ശ്രീജിത് പെരുമന
അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചു എന്ന കേസിൽ നടൻ ദിലീപ് നൽകിയ മുൻകൂർ ജ്യാമ ഹർജി വാദം കേൾക്കാൻ കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. വധ ശ്രമം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയ കേസിൽ വെള്ളി വരെ ദിലീപിനെ അറസ്സ് ചെയ്യില്ലെന്ന് സർക്കാർ കോടതി അറിയിച്ചു. കേസിൽ ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്ന ഡിജിറ്റൽ തെളിവുകളടക്കം നിർണ്ണായക തെളിവുകൾ കൈമാറിയതായി ബാലചന്ദ്രകുമാർ വ്യക്തമാക്കി. ഇരുപത് സാക്ഷികളുടെ നീക്കങ്ങൾ ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലാണെന്നുള്ള വിവരവും പുറത്ത് വരുന്നു. ക്രൈംബ്രാഞ്ച കേസിലെ വി ഐ പി ആറാം പ്രതി ആരാണെന്നുള്ള ചോദ്യവും അന്തരീക്ഷത്തിലുണ്ട്
എല്ലാ തെളിവുകൾ നടൻ ദിലീപിന് നേരേയാണുള്ളത്. ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്ര കുമാർ നടത്തിയ വെളിപ്പെടുത്തലാണ് കാര്യങ്ങൾ എല്ലാം മാറ്റിമറിച്ചത്. ദിലീപിന് എതിരെയുള്ള പുതിയ കേസ് പ്രോസിക്യൂഷന്റെ പിടിവള്ളിയാണെന്നാണ് അഡ്വ. ശ്രീജിത് പെരുമന അഭിപ്രായപ്പെടുന്നത്.
ദിലീപിനെതിരെ ഇപ്പോള്‍ എടുത്തിരിക്കുന്ന കേസ് പ്രോസിക്യൂഷന്റെ അവസാനത്തെ പിടിവള്ളിയാണെന്നായിരുന്നു ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് അഡ്വ. ശ്രീജിത്ത് പെരുമന അഭിപ്രായപ്പെട്ടത്. ഗൂഡാലോചനയുടെ ഒരു അറ്റം മാത്രമാണ് ഇപ്പോഴത്തേത്. ആർക്കെതിരേയുള്ള ഗൂഡാലോചയെന്ന് കോടതികളും കേരളീയ സമൂഹവും തീരുമാനിക്കും. പ്രോസിക്യൂഷന്റെ ഏറ്റവും അവസാനത്തെ ഡ്രാമ എന്ന നിലയില്‍ മാത്രം ഇതിനെ കണ്ടാല്‍ മതി. ഈ ഒരു തെളിവുകള്‍ വെച്ച് പൊലീസിന് ഒരു എഫ് ഐ ആർ രജിസ്റ്റർ ചെയ്യുന്നതിന് പ്രശ്നമില്ല. അക്കാര്യം അന്വേഷിക്കുകയുമാവാമെന്നും അദ്ദേഹം പറയുന്നു.
കേസിലെ എട്ടാം പ്രതിയെ (ദിലീപ്) പൂട്ടാനുള്ള വലിയ ശ്രമമാണ് നടക്കുന്നത്. അദ്ദഹത്തിന് കോടതിയില്‍ ഒരു ഡിഫന്‍സ് പോലും എടുക്കാന്‍ സാധിക്കരുതെന്ന രീതിയില്‍ പ്രോസിക്യൂഷന്‍ പ്രവർത്തിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ തന്നെ അദ്ദേഹം ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് കാണിച്ചുകൊണ്ട് പ്രോസിക്യൂഷനും ഇരയും ഉള്‍പ്പടെ ഹൊക്കോടതിയില്‍ പ്രത്യേക ഹർജി സമർപ്പിച്ചു. പക്ഷെ അവിടെയൊന്നും ഇദ്ദേഹത്തിന്റെ ജാമ്യം റദ്ദ് ചെയ്യപ്പെടുകയോ പൂർണ്ണമായി പൂട്ടിയിടാനോ പ്രോസിക്യൂഷനോ മറ്റോ സാധിക്കാതെ വരികയും ചെയ്ത ഘട്ടത്തില്‍, ഏറ്റവും അവസാനത്തെ പിടിവള്ളിയെന്ന നിലയിലാണ് ഇപ്പോഴത്തെ നീക്കങ്ങളെന്നും ശ്രീജിത് പെരുമന അഭിപ്രായപ്പെടുന്നു.
അതേസമയം, 164 പ്രകാരം മൊഴി കൊടുത്ത ഒരു സാക്ഷി കൂറുമാറുമ്പോള്‍ ആ സാക്ഷിക്കെതിരെ കേസ് എടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് വിചാരണക്കോടതിയാണെന്നായിരുന്നു ചർച്ചയില്‍ പങ്കെടുത്ത മറ്റൊരു അഭിഭാഷകനായ അഡ്വ. അജകുമാർ അഭിപ്രായപ്പെട്ടു. ഈ കേസിന്റെ വിധിക്കൊപ്പം തന്നെ അക്കാര്യത്തിലുള്ള തീരുമാനവും ഉണ്ടാവുമെന്നാണ് ഞാന്‍ തീരുമാനിക്കുന്നത്. രണ്ട് കോടതികളില്‍ അദ്ദേഹം മൊഴി കൊടുത്തിട്ടുണ്ട്. 164 പ്രകാരവും ഒന്ന് വിചാരണക്കോടതിയിലും. വിചാരണക്കോടതിയില്‍ ആദ്യത്തെ മൊഴി മാറ്റിപ്പറയുകയായിരുന്നു. അപ്പോള്‍ ഏതോ ഒരു മൊഴി കള്ളമ്മാണ്. ആ കള്ളമൊഴി കൊടുത്തതിനുള്ള ശിക്ഷ അദ്ദേഹം ഏറ്റുവാങ്ങിക്കേണ്ടി വരുമെന്നും അജകുമാർ പറയുന്നു.
ബാലചന്ദ്രന്‍ എന്നയാള്‍ നേരിട്ട് കാണുകയും നേരിട്ട് കേള്‍ക്കുകയും ചെയ്ത സാക്ഷിയാണ്. ആ സാക്ഷിയുടെ മൊഴി കോടതിക്ക് സ്വീകരിക്കാവുന്നതാണ്. അദ്ദേഹത്തിന്റെ കയ്യിലെ റിക്കാർഡ് ചെയ്യപ്പെട്ട സംഭാഷണങ്ങള്‍ പിവി അന്‍വർ കേസില്‍ സുപ്രീംകോടതി പറഞ്ഞത് പോലെ ഡയറക്ട് ഡോക്യുമെന്റാണ്. അതിന് വേറെ ഒരു തെളിവും വേണ്ട. അത് ഡയറക്ട് റിക്കാർഡ് ആണ്. അതുകൊണ്ട് തന്നെ ഈ കേസില്‍ ഒരു തെളിവും ഇല്ലെന്ന് നമുക്ക് ഇപ്പോള്‍ വാദിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഈ പറയുന്ന സാഹചര്യത്തില്‍ ബാലചന്ദ്ര കുമാർ എത്തപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ വിശ്വാസ്യത വർധിക്കും. ബാലചന്ദ്ര കുമാർ അവരോടൊപ്പം നിന്നിരുന്ന ആളാണെന്ന് അവർ തന്നെ സമ്മതിക്കുന്നുണ്ട്. അയാള്‍ തെറ്റിപോയപ്പോള്‍ പ്രതി അയാളെ തേടിയെത്തിയിട്ടുണ്ട്. ഇങ്ങനെയൊക്കെയാണ് യാഥാർത്ഥ്യം സാധാരണ കോടതികള്‍ പ്രാധാന്യത്തോടെ കണക്കാക്കുന്ന തെളിവുകളാണ്.
എന്തുകൊണ്ട് ഈ തെളിവുകള്‍ ഇത്രയും കാലം പുറത്ത് വന്നില്ലെന്ന് വിശദീകരിക്കേണ്ടത് ആ സാക്ഷിയാണ്. അത് സ്വീകരിക്കേണ്ടത് കോടതിയാണ്. പുതിയ കേസിലെ വിഐപിയായ ആറാം പ്രതിയെ കണ്ടെത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നടിയെ ആക്രമിച്ച വീഡിയോ ക്ലിപ്പുകള്‍ അവിടെ കൊണ്ട് വന്നത് ആ വിഐപിയാണെന്നാണ് ബാലചന്ദ്ര കുമാർ പറയുന്നത്.
ആ ദൃശ്യങ്ങള്‍ എങ്ങനെ വി ഐ പിയുടെ കയ്യില്‍ എത്തപ്പെട്ടു. എത്രകാലം അദ്ദേഹം സൂക്ഷിച്ചു, എവിടെ സൂക്ഷിച്ചു, എങ്ങനെ സൂക്ഷിച്ചു, അതിനുള്ള ബാധ്യതയെന്ത് തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്തേണ്ടി വരും. വിഐപിയെ കണ്ടെത്താന്‍ സാധിച്ചില്ലെങ്കിലും കഥ അവിടെ തീരുന്നില്ല. ഒരു പ്രതിയെ മരിച്ച് പോയാല്‍ കഥ തീരില്ലാലോ. ഒരു പ്രതി ആത്മഹത്യ ചെയ്താല്‍ ബാക്കിയുള്ള പ്രതികളെ വെറുതെ വിടുന്നതല്ലാലോ നമ്മുടെ നിയമം. ബാക്കിയുള്ള പ്രതികള്‍ക്കെതിരായ തെളിവുകള്‍ നിലനില്‍ക്കും.
ദിലീപിനെതിരെ പുതിയ കേസുകള്‍ രജിസ്റ്റർ ചെയ്തത് പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ്. ആ ഗൂഡാലോചനയ്ക്ക് സാക്ഷിയായ ഒരാളാണ് അത് വെളിപ്പെടുത്തിയിരിക്കുന്നതും. ഇനി അതില്‍ കൂടുതല്‍ അന്വേഷണം നടത്തി ഇക്കാര്യങ്ങളില്‍ പ്രതികള്‍ എന്തെങ്കിലും പ്രവർത്തിക്കുകയോ മുന്നൊരുക്കങ്ങള്‍ നടത്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത് ഗൌരവുമുള്ളതായി മാറും. അതുകൊണ്ട് തന്നെ എല്ലാം അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ടെന്നും ചർച്ചയിൽ അജകുമാർ പറഞ്ഞു.
