Connect with us

ഇങ്ങനത്തെ ഭാഷയാണോ സാധാരണ വീട്ടിൽ പറയുന്നത്; പാവം വീട്ടുകാർ ; മോശം കമന്റിട്ടയാൾക്ക് വൈഗയുടെ കിടിലൻ മറുപടി !

Malayalam

ഇങ്ങനത്തെ ഭാഷയാണോ സാധാരണ വീട്ടിൽ പറയുന്നത്; പാവം വീട്ടുകാർ ; മോശം കമന്റിട്ടയാൾക്ക് വൈഗയുടെ കിടിലൻ മറുപടി !

ഇങ്ങനത്തെ ഭാഷയാണോ സാധാരണ വീട്ടിൽ പറയുന്നത്; പാവം വീട്ടുകാർ ; മോശം കമന്റിട്ടയാൾക്ക് വൈഗയുടെ കിടിലൻ മറുപടി !

മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറെ ഇഷ്ടപ്പെടുന്ന ജനപ്രിയ പരിപാടികളിലൊന്നാണ് സ്റ്റാര്‍ മാജിക്ക്. ലക്ഷ്മി നക്ഷത്ര അവതാരകയായി എത്തുന്ന പരിപാടിയുടെ എപ്പിസോഡുകള്‍ക്കായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കാറുളളത്. മലയാളത്തിലെ ശ്രദ്ധേയരായ ആര്‍ട്ടിസ്റ്റുകള്‍ അണിനിരക്കുന്ന ഷോയിലെ കളിചിരികളും തമാശകളുമെല്ലാം പ്രേക്ഷകര്‍ ആസ്വദിക്കാറുണ്ട്. ഈ ഷോയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് വൈഗ. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരി ആയി മരിയ താരമാണ് വൈഗ
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും സജീവമായ വൈഗ മോഡലിംഗിലൂടെയായാണ് കരിയറിന് തുടക്കം കുറിച്ചത്. ടെലിവിഷന്‍ അവതാരകയായും താരം തിളങ്ങിയിരുന്നു. തന്റെ പോസ്റ്റിന് താഴെയായി മോശം കമന്റിട്ടയാള്‍ക്ക് വൈഗ നല്‍കിയ മറുപടിയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

എന്ത് പോസ്റ്റ് ഇടണം എന്ത് എപ്പോ എങ്ങനെ സപ്പോര്‍ട്ട് ചെയ്യണം എന്നുള്ളത് എന്റെ ഇഷ്ടം. ഇങ്ങനത്തെ ഭാഷയാണോ സാധാരണ വീട്ടില്‍ ചേട്ടന്റെ അമ്മയോടും സഹോദരിയോടും പറയാറ്. പാവം വീട്ടുകാര്‍, അവരുടെ ഗതികേട്. ഇങ്ങോട്ട് പറയാന്‍ വരണ്ട, നിങ്ങളുടെ ഭാഷ ശ്രദ്ധിക്കൂയെന്ന് പറഞ്ഞ് മോശം കമന്റിട്ടയാളെ ടാഗ് ചെയ്തായിരുന്നു വൈഗ മറുപടി നല്‍കിയത്. കമന്റിന്റെ സ്‌ക്രീന്‍ഷോട്ടും താരം പങ്കിട്ടിരുന്നു.

നിരവധി പേരാണ് വൈഗയുടെ പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയിട്ടുള്ളത്. ബേബീ, അദ്ദേഹം അദ്ദേഹത്തിന്റെ പ്രൊഫഷനെക്കുറിച്ചാണ് സംസാരിക്കുന്നത്. നീ പാവം അയാളെ തെറ്റിദ്ധരിച്ചു. മോശം അല്ലേ ഇതൊക്കെ എന്നായിരുന്നു സാധിക കമന്റ് ചെയ്തത്. ഇങ്ങനെ പ്രതികരിക്കണം, അപ്പോള്‍ പിന്നെ എവിടേം പോയി ഇങ്ങനെ പറയൂല. മികച്ച മറുപടി തന്നെ നല്‍കിയെന്നുമായിരുന്നു കമന്റുകള്‍.

തന്റെ പേരിനെക്കുറിച്ചും കരിയറിലെ വിശേഷങ്ങളെക്കുറിച്ചുമെല്ലാം താരം മുന്‍പ് തുറന്നുപറഞ്ഞിരുന്നു. വൈഗ എന്നത് ഒരു നദിയുടെ പേരാണ്. എന്നെക്കണ്ടാല്‍ മലയാളിയല്ലേയെന്ന് പലരും ചോദിക്കാറുണ്ട്. ഞാന്‍ നല്ല അസ്സല്‍ മലയാളിയാണ്, പാലായിലാണ് ജനിച്ചത്. ചെന്നൈയിലാണ് താമസിക്കുന്നത്. മലയാളത്തില്‍ മാത്രമല്ല തമിഴിലും സജീവമാണ് താരം. ഫ്‌ളൈറ്റിലൊക്കെ പോവുമ്പോള്‍ പലരും തന്നെ തിരിച്ചറിയാറുണ്ടെന്നും താരം പറഞ്ഞിരുന്നു.
ഡെയര്‍ ദ ഫിയര്‍ റിയാലിറ്റി ഷോയില്‍ പങ്കെടുത്തിരുന്നു. എന്റെ ജീവിതത്തിലെ നല്ലൊരു അനുഭവമായിരുന്നു അത്. അതിന് ശേഷമായാണ് സ്റ്റാര്‍ മാജിക്കിലേക്ക് വന്നത്. ഹണി റോസ് ജോസഫ് എന്നാണ് ശരിക്കുമുള്ള പേര്. ഫീല്‍ഡില്‍ വന്നപ്പോഴാണ് വൈഗ എന്ന പേര് സ്വീകരിച്ചതെന്നും മുന്‍പൊരു അഭിമുഖത്തിനിടയില്‍ വൈഗ പറഞ്ഞിരുന്നു.

about vaigha

Continue Reading
You may also like...

More in Malayalam

Trending