Connect with us

അവൾക്കൊപ്പം! അവരും കളത്തിലേക്ക്! ആ ആവശ്യം ശക്തമാക്കി, കാര്യങ്ങൾ കൈ വിടുന്നു…. ഊരാക്കുടുക്കിലേക്കോ?

News

അവൾക്കൊപ്പം! അവരും കളത്തിലേക്ക്! ആ ആവശ്യം ശക്തമാക്കി, കാര്യങ്ങൾ കൈ വിടുന്നു…. ഊരാക്കുടുക്കിലേക്കോ?

അവൾക്കൊപ്പം! അവരും കളത്തിലേക്ക്! ആ ആവശ്യം ശക്തമാക്കി, കാര്യങ്ങൾ കൈ വിടുന്നു…. ഊരാക്കുടുക്കിലേക്കോ?

നടി ആക്രമിക്കപ്പെട്ട കേസിൽ മുഖ്യമന്ത്രിയോട് നീതി നടത്തണമെന്ന് ആവശ്യപ്പെട്ട് മലയാള സിനിമാ രംഗത്തെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യുസിസി. സംഘടനയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രിയോടും സർക്കാരിനോടും ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ അഞ്ചാം വാർഷികത്തിലേക്ക് കടക്കുമ്പോൾ സമഗ്രമായ അന്വേഷണവും തൃപ്തികരമായ വിചാരണയും ഉറപ്പാക്കുന്ന ഇടപെടലാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് തങ്ങളുടെ സഹപ്രവർത്തക ആവശ്യപ്പെട്ടിരിക്കുന്നത്. അത് നടപ്പിലാക്കണമെന്ന് ഡബ്ല്യുസിസി പറയുന്നു.

ഡബ്ല്യുസിസിയുടെ പ്രസ്താവനയുടെ പൂർണ്ണരൂപം ഇങ്ങനെ

അതിജീവിച്ചവളുടെ ഇതുവരെയുള്ള യാത്ര, അവൾക്കു ചുറ്റുമുള്ള സമൂഹത്തിന്റെയും ഭരണകൂട വ്യവസ്ഥയുടെയും നേർക്കാഴ്ചയാണ്. നീതിക്ക് വേണ്ടിയുള്ള അവളുടെ പോരാട്ടത്തിന്റെ അഞ്ചാം വാർഷികത്തിലേക്ക് കടക്കുമ്പോൾ സമഗ്രമായ അന്വേഷണവും തൃപ്തികരമായ വിചാരണയും ഉറപ്പാക്കുന്ന ഇടപെടലാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഞങ്ങളുടെ സഹപ്രവർത്തക ആവശ്യപ്പെട്ടിരിക്കുന്നത്. അതിജീവിച്ച വ്യക്തിക്കൊപ്പം നിന്നുകൊണ്ട് നീതി നടപ്പാക്കുമെന്ന് ഉറപ്പുവരുത്താൻ, ഗവൺമെന്റിനോടും മുഖ്യമന്ത്രിയോടും ഞങ്ങൾ ആവശ്യപ്പെടുന്നു.

ഇതിനിടെ , ആക്രമണത്തിന് ഇരയായ നടി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. കേസില്‍ ആദ്യമായിട്ടാണ് നടിയുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു നീക്കമുണ്ടാകുന്നത്. എനിക്ക് നീതി കിട്ടണം, പുതിയ പ്രോസിക്യൂട്ടറെ വേഗത്തില്‍ നിയമിക്കണം, പുതിയ വെളിപ്പെടുത്തല്‍ സംബന്ധിച്ച് അന്വേഷിക്കണം എന്നീ പ്രധാനപ്പെട്ട ആവശ്യങ്ങളാണ് നടി കത്തില്‍ ഉന്നയിച്ചത്. കത്തിന്റെ പകര്‍പ്പ് ഡിജിപി അനില്‍കാന്തിനും അയച്ചിട്ടുണ്ട്.

More in News

Trending